
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക് നടി ജന്മം കൊടുത്തതാണ്. ഗര്‍ഭിണിയായത് മുതല്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് ഡിംപിള്‍ വെളിപ്പെടുത്തുന്നത്. ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാന്‍ പോലും പറ്റാതെ വന്ന നാളുകളെ പറ്റി ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടി പറഞ്ഞത്. ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ച് പോയിട്ടും കുട്ടിയുടെ മുഖം തന്നെ കാണിക്കാതെയാണ് അടക്കം ചെയ്തതെന്നും അതിന് തനിക്ക് വീട്ടുകാരോട് പരിഭവമില്ല. കാരണം കാണിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഏതെങ്കിലും ആശുപത്രിയില്‍ തന്നെ ആക്കേണ്ടി വരുമെന്ന് അവര്‍ക്ക് തോന്നിയിരിക്കാമെന്നും അക്കാര്യത്തില്‍ തനിക്ക് യാതൊരു പരിഭവുമില്ലെന്നാണ് ഡിംപിള്‍ പറയുന്നത്. തനിക്കൊന്ന് കാണാന്‍ സാധിച്ചിരുന്നെങ്കിലെന്ന് ഇമോഷണലി ഇടയ്ക്ക് തോന്നാറുണ്ട്. പക്ഷേ പ്രാക്ടിക്കലി അത് കാണാത്തത് നന്നായെന്നാണ് ഇപ്പോള്‍ തോന്നുന്നത്.

പിന്നെ ഫോട്ടോസ് എടുത്ത് വെച്ചിരുന്നു. തന്നെ കാണിക്കാന്‍ പറ്റുന്നത് മാത്രമേ അവര്‍ക്ക് ഫോട്ടോയായി എടുക്കാന്‍ സാധിച്ചിരുന്നുള്ളുവെന്നും അത് തന്നെ കാണുമ്പോള്‍ തനിക്ക് സങ്കടമാണെന്നും ആ കുഞ്ഞിനെ കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍ തന്‍ കുറച്ചൂടേ തൃപ്തയാവുമായിരുന്നു എന്ന് തനിക്ക് പറയാൻ സാധിക്കില്ലയെന്നും ആ ഫോട്ടോയില്‍ താന്‍ ഹാപ്പിയാണ്. അതൊരു നിധി പോലെ കൊണ്ട് നടക്കുകയാണ് എന്നും ഡിംപിൾ പറയുന്നു. 56 ദിവസം എന്‍ഐസിയുവില്‍ കിടന്നതിന് ശേഷമാണ് മകന്‍ പാച്ചുവിനെ കൈയ്യില്‍ കിട്ടുന്നതെന്നും ശരിക്കും ദൈവം തങ്ങളെ വലച്ച സമയമാണതെന്നും കാരണം കൊവിഡ് കാരണം എന്‍ഐസിയുവില്‍ കയറി കാണാന്‍ പോലും സാധിക്കുമായിരുന്നില്ലയെന്നും ഡിംപിൾ പറയുന്നു. ആശുപത്രിയിലേക്ക് പ്രവേശിക്കാന്‍ പോലും നിയന്ത്രണമുണ്ടായിരുന്നുവെന്നും തന്റെ കൂടെ ഒരാള്‍ക്ക് മാത്രമേ നില്‍ക്കാന്‍ പാടുണ്ടായിരുന്നുള്ളു. മറ്റൊരാള്‍ക്ക് വരണമെങ്കില്‍ കൊറോണ ടെസ്റ്റ് എടുക്കണമായിരുന്നു അത്രയും നിയന്ത്രണമുണ്ടായിരുന്നു. താന്‍ പ്രസവിച്ചെങ്കിലും കുഞ്ഞ് കൈയ്യില്‍ ഇല്ലാത്ത അവസ്ഥ വല്ലാത്തൊരു സമ്മര്‍ദ്ദമായിരുന്നു അതെന്നും ഡിംപിൾ പറയുന്നു. തന്നെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത വീട്ടിലേക്ക് വിട്ടെങ്കിലും കുഞ്ഞ് അവിടെയും ഞാന്‍ ഇവിടെയുമായി.

ഇന്ന് കാണാം നാളെ കാണാം എന്നിങ്ങനെ വിചാരിച്ച് അമ്പത്തിയാറ് ദിവസം വരെയെത്തിയെന്നും എല്ലാ ദിവസവും മൂന്ന് നേരം പാല് കൊടുക്കാന്‍ വേണ്ടി പോകുമായിരുന്നു. അങ്ങനെ പെട്ടെന്ന് ഒരു ദിവസം ആശുപത്രിയില്‍ നിന്നും ഫോണ്‍ വന്നുവെന്നും എന്‍ഐസിയുവില്‍ കുഞ്ഞിനെ കാണാന്‍ കയറാമെന്ന് പറഞ്ഞുവെന്നും അത് കേട്ടതോടെ താൻ കരഞ്ഞ് പോയെന്നും ഡിംപിൾ പറഞ്ഞു. കുഞ്ഞ് ഒരു കിലോ വെയിറ്റ് പോലുമുണ്ടായിരുന്നില്ലയെന്നും അത്രയും എക്‌സൈറ്റ്‌മെന്റാണ് തോന്നിയത് എന്നും അങ്ങനെ അടുത്ത് നിന്ന് കുഞ്ഞിനെ കണ്ടുവെന്നും ഡിംപിൾ പറയുന്നു. താനൊരു ഈശ്വര വിശ്വാസിയാണ്. പക്ഷേ ഒരു സമയത്ത് ദൈവത്തോട് ഭയങ്കര ദേഷ്യമായി പോയി. കാരണം ആദ്യം ഗര്‍ഭിണിയാവാന്‍ വേണ്ടി പ്രാര്‍ഥിച്ചു. ഗര്‍ഭകാലത്ത് ഫുള്‍ ടൈം പ്രാര്‍ഥന തന്നെയായിരുന്നു. എന്നിട്ടും ഇതുപോലൊരു ഡെലിവറിയാണ് തനിക്ക് തന്നത്. ആ സമയത്ത് ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളൊക്കെ അതിഭീകരമായിരുന്നുവെന്നും എന്‍ഐസിയുവിലുള്ള മകനെ കാണാന്‍ പോകുമ്പോള്‍ ശവക്കോട്ടയില്‍ കയറി അവിടെയുള്ള കപ്പേളയില്‍ നിന്ന് കരയുമെന്നും കാരണം കൊച്ചിനെ ഇനി പള്ളിയിലേക്ക് കൊണ്ട് പോകാമെന്നും കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ജീവന്‍ രക്ഷിക്കാന്‍ ഘടിപ്പിച്ചതൊക്കെ എടുക്കേണ്ടി വരുമെന്ന് പറഞ്ഞൊരു സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും ഡിംപിള്‍ പറയുന്നു. അതേസമയം ഇതിനു മുൻപും തന്റെ ഡെലിവറി സ്റ്റോറിയും തന്റെ ഒരു കുഞ്ഞിനെ നഷ്ടപെട്ടതിനെക്കുറിച്ചുമൊക്കെ ഡിംപിൾ റോസ് തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ യുട്യൂബ് ചാനൽ വഴി ഇപ്പോൾ സജീവമാണ് ഡിംപിൾ. അതേസമയം ബാലതാരമായി അഭിനയത്തിലേക്ക് എത്തി പിന്നീട് ടെലിവിഷനില്‍ നിറഞ്ഞ് നിന്ന നടിയാണ് ഡിംപിള്‍ റോസ്.











