വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന് സംസാരിക്കുകയാണ് നടി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടി തന്റെ മനസ്സ് തുറക്കുന്നത്. വിവാഹത്തോടെയാണ് അഞ്ജു സിനിമ വിട്ടത്. 1996 ലായിരുന്നു പ്രഭാകറുമായിട്ടുള്ള അഞ്ജുവിന്റെ വിവാഹം. ആ സമയത്ത് നടിയ്ക്ക് കേവലം 18 വയസ്സ് ആകുന്നതേ ഉണ്ടായിരുന്നുള്ളു. തെലുങ്ക് സിനിമയിലെ പ്രശസ്തനായ നടനായിരുന്നു അഞ്ജുവിന്റെ ഭർത്താവ് ടൈഗര്‍ പ്രഭാകര്‍. നടന്‍ ടൈഗര്‍ പ്രഭാകറുമായി അഞ്ജു പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഉടനെ തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിച്ച് ശ്രദ്ധേയനായ നടനുമായി അഞ്ജുവിന്റെ വിവാഹവും കഴിഞ്ഞു. എന്നാല്‍ നാല് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവുമായി വേര്‍പിരിയേണ്ടി വന്നുവെന്നാണ് നടി പറയുന്നത്. ഒത്തിരി പ്രതീക്ഷകളുമായി അദ്ദേഹത്തെ വിവാഹം കഴിച്ചെങ്കിലും നടി ഉദ്ദേശിച്ചത് പോലൊരു കുടുംബ ജീവിതമായിരുന്നില്ല അ യാൾക്കൊപ്പം ഉണ്ടായിരുന്നത്. നാല് മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് നടി അയാളില്‍ നിന്നും ബന്ധം വേര്‍പ്പെടുത്തുന്നത്.

സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു താൻ തുടങ്ങിയതോടെയാണ് വിവാഹിതയാവുന്നത് എന്നും എന്നാല്‍ പക്ഷെ അതൊരു അബദ്ധമായിരുന്നു എന്നും അഞ്ജു പറയുന്നു. അങ്ങനെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ നടി മാതാപിതാക്കളുടെ കൂടെ പോവുകയായിരുന്നു. ടൈഗര്‍ പ്രഭാകറുമായിട്ടുള്ള ദാമ്പത്യത്തില്‍ ജനിച്ച മകന്‍ അര്‍ജുന്‍ പ്രഭാകര്‍ നടിയുടെ കൂടെയാണ്. അന്ന് മുതല്‍ നടി മകനൊപ്പം ഒറ്റയ്ക്കാണ് താമസിക്കുന്നതും ഭര്‍ത്താവുമായി പിരിഞ്ഞതോടെ മകനെ ഒറ്റയ്ക്ക് വളര്‍ത്താന്‍ തനിക്ക് ധൈര്യമുണ്ടായി എന്നും അഞ്ജു പറയുന്നു. ഇപ്പോള്‍ നാല്‍പത്തിയൊന്‍പത് വയസ്സുള്ള അഞ്ജു തന്റെ ദാമ്പത്യ ജീവിതം തകരാനുണ്ടായ കാരണത്തെ കുറിച്ച് പറഞ്ഞിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തന്റെ വിവാഹത്തെ കുറിച്ചും ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോന്നതിന്റെ കാരണവും തുറന്ന് പറഞ്ഞത്. തനിക്ക് 17 വയസ്സുള്ളപ്പോള്‍ പ്രശസ്ത നടന്‍ ടൈഗര്‍ പ്രഭാകറിനെ സ്വന്തം ഇഷ്ട പ്രകാരമാണ് താൻ വിവാഹം കഴിച്ചത്. എന്നാല്‍ പക്ഷെ വിവാഹം കഴിച്ച് കുറച്ച് കാലങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മുന്‍പും വിവാഹിതനായതിനെ കുറിച്ചൊക്കെ താനറിയുന്നത്. തന്നെ വിവാഹം കഴിക്കുന്നതിന് മുന്‍പ് അദ്ദേഹം മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ട്. മാത്രമല്ല ആ ബന്ധങ്ങളില്‍ തന്നെക്കാളും പ്രായമുള്ള പെണ്‍മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു.’ ഇക്കാര്യങ്ങളൊക്കെ അറിഞ്ഞതോടെ താന്‍ അദ്ദേഹത്തെ വിട്ടു പോവുകയായിരുന്നു. ആ സമയത്ത് താന്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു.

അവിടുന്നിങ്ങോട്ട് മകന്റെ കാര്യങ്ങള്‍ നോക്കി ജീവിക്കുകയായിരുന്നു അഞ്ജു. പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2001 ല്‍ അദ്ദേഹത്തിന്റെ മരണ വാര്‍ത്തയാണ് താന്‍ കേട്ടതെന്നും അഭിമുഖത്തില്‍ അഞ്ജു പറഞ്ഞു. ഒരു കാലത്ത് ബേബി അഞ്ജു എന്ന പേരിലായിരുന്നു നടി അറിയപ്പെട്ടിരുന്നത്. നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുള്ള അഞ്ജു മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും സജീവമായിരുന്നു. അഞ്ജു കൗരവര്‍ എന്ന മലയാള സിനിമയില്‍ മമ്മൂട്ടിയുടെ നായികയായിട്ടെത്തിയത് വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ അഭിനേത്രിയെന്ന നിലയില്‍ പ്രശസ്തിയിലേക്ക് വളരാന്‍ നടിയ്ക്ക് സാധിച്ചെങ്കിലും വിചാരിച്ചത് പോലെ കരിയറുമായി മുന്നോട്ട് പോകാന്‍ സാധിച്ചില്ല. പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ് വിവാഹിതയായ അഞ്ജു കേവലം പത്തൊന്‍പത് വയസുള്ളപ്പോഴാണ് സിംഗിള്‍ മദറാവുന്നത്. ഇടയ്ക്ക് സിനിമയിലേക്ക് നടി തിരികെ വന്നെങ്കിലും അമ്മയുടെ മരണത്തോട് കൂടി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചു. പിന്നീട് സഹോദരനൊപ്പം അഞ്ജുവും മകനും ഓസ്‌ട്രേലിയയിലേക്ക് പോവുകയായിരുന്നു. ബാലതാരമായി സിനിമയിലെത്തിയ അഞ്ജു ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് നായികയാവുന്നത്.

ഇടയ്ക്ക് സിനിമയില്‍ നായികയായി അവസരങ്ങള്‍ കുറഞ്ഞതോടെ ക്യാരക്ടര്‍ റോളുകളിലും നടി അഭിനയിച്ചിരുന്നു. പിന്നാലെ വിവാഹിതയായതോടെയാണ് നടി സിനിമാ ലോകം വിട്ടത്. എന്നാല്‍ പക്ഷെ ശരിക്കും തനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുകയായിരുന്നു എന്നാണ് നടിയിപ്പോള്‍ പറയുന്നത്. ഇത്രയും പണം തന്നാല്‍ മാത്രമേ അഭിനയിക്കൂ, നല്ല കഥാപാത്രം തന്നാല്‍ മാത്രമേ അഭിനയിക്കൂ എന്നൊന്നും ഒരിക്കലും താന്‍ പറഞ്ഞിട്ടില്ല എന്നും. ഒരു അഭിനേത്രി എന്ന നിലയില്‍, തനിക്ക് ലഭിക്കുന്ന ഏത് വേഷവും ചെയ്യണമെന്നേ തനിക്ക് തോന്നിയിട്ടുള്ളു. പക്ഷെ പലപ്പോഴും സിനിമാ ലോകം തന്നെ അവഗണിച്ചെന്നും അഞ്ജു പറയുകയാണ്. തടിച്ചി ആയിരുന്നതിനാല്‍ തന്നെ ചില സിനിമകളില്‍ അഭിനയിപ്പിച്ചില്ലെന്നും ഈയൊരു അഭിമുഖത്തില്‍ അഞ്ജു ആരോപിക്കുന്നു.