
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ എഴുത്തോലയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് നിഷ മനസ് തുറന്നത്. നടന്‍ ഹേമന്ത് മേനോനും നിഷയ്‌ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. താനൊരു കൃഷ്ണ ഭക്തയാണെന്ന് പറഞ്ഞുകൊണ്ട് ഗുരുവായൂരമ്പലത്തിൽ പോയപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നിഷ. അന്ന് താന്‍ അഭിനയിക്കാന്‍ ഇറങ്ങിയിരുന്നില്ലയെന്നും ജസ്റ്റ് ഒന്ന് രണ്ട് പാസിംഗ് വേഷങ്ങള്‍ മാത്രമായിരുന്നു ചെയ്തിരുന്നത് എന്നും കയ്യില്‍ പൈസയൊന്നുമില്ലാത്ത സമയാണ് ഗുരുവായൂരിൽ പോയതെന്നും നിഷ സാരംഗ് പറയുന്നു. വണ്ടി കാശ് മാത്രമായിട്ടാണ് കുഞ്ഞുങ്ങളേയും കൊണ്ട് ഗുരുവായൂരിൽ പോകുന്നത്. ട്രെയ്‌നില്‍ വരാനുള്ള കാശ് മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ. അവിടെ ചെന്നപ്പോള്‍ ഒരു കടയില്‍ ഒരു കൃഷ്ണ വിഗ്രഹം കണ്ടു.

അത് കണ്ടാല്‍ കൃഷ്ണന്‍ അവിടെ നില്‍ക്കുകയാണെന്നേ തോന്നൂകയുള്ളുവെന്നും ആ ഒരു വിഗ്രഹം മാത്രമേ അങ്ങനത്തേത് അവിടെയുള്ളൂവെന്നും സാധാരണ വിഗ്രഹങ്ങളെല്ലാം എല്ലാം ഓടക്കുഴല്‍ പിടിച്ചു നില്‍ക്കുന്നതായിരിക്കും. ഇതുപക്ഷെ വെണ്ണക്കലവും പിടിച്ച് നില്‍ക്കുന്നതായിരുന്നുവെന്നും ഒരു കുട്ടി നില്‍ക്കുന്നതായേ അത് കണ്ടാൽ തോന്നുകയുള്ളൂവെന്നും എനിക്കത് വാങ്ങണമെന്ന് അതിയായ ആഗ്രഹം തോന്നിയെന്നും നിഷ പറയുന്നു. പക്ഷെ അത് വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ കയ്യില്‍ ബസിന് പോകാനുള്ള കാശ് മാത്രമേ കാണൂ. എന്നാൽ അത് കളഞ്ഞിട്ട് പോകാന്‍ തോന്നിയില്ല. അവസാനം വില പേശി അത് വാങ്ങിയെന്നും ഒരു കുട്ടിയെ കയ്യില്‍ എടുക്കുന്നത് പോലെയാണ് താന്‍ ആ വിഗ്രഹവും കൊണ്ട് പോയതെന്നും ബസിലാണ് തിരിച്ചു പോകുന്നത്. ഭക്ഷണം കഴിക്കാന്‍ പോലും പൈസ ബാക്കിയുണ്ടായിരുന്നില്ലയെന്നും എന്നാലും കൃഷ്ണനെ കിട്ടിയ സന്തോഷത്തിലായിരുന്നു താനെന്നും പക്ഷെ ആ വിഗ്രഹം കയ്യിൽ കിട്ടിയ പിറ്റേന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്നും എന്റെ ജീവിതത്തിന്റെ ഗ്രാഫ് കയറിപ്പോയെന്നും നിഷ സാരംഗ് പറയുന്നു. അനഗ്നെ ജീവിതം വേറൊരു റൂട്ടിലായി. കൃഷ്ണന്‍ വീട്ടിലേക്ക് വന്നതിനാലാണ് അതെന്നാണ് തന്റെ വിശ്വാസമെന്നും എല്ലാവര്‍ക്കും അങ്ങനെ തോന്നണമെന്നില്ല.

എന്നാൽ താന്‍ വിശ്വസിക്കുന്നത്, തനിക്ക് അങ്ങനൊരു മകന്‍ ഉണ്ടായപ്പോള്‍ ജീവിതത്തില്‍ മാറ്റങ്ങളുണ്ടായി എന്നതാനെന്നും നിഷ പറയുന്നു. മാത്രമല്ല തങ്ങളുടെ പുതിയ ചിത്രത്തിന്റെ അനുഭവങ്ങളും നിഷ സാരംഗും ഹേമന്ത് മേനോനും പങ്കുവയ്ക്കുന്നുണ്ട്. നടന്‍ മമ്മൂട്ടിയെക്കുറിച്ചും എന്തുകൊണ്ട് അദ്ദേഹം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നുവെന്നും നിഷ സാരംഗ് പറയുന്നുണ്ട്. കാഴ്ച ചെയ്യാന്‍ ചെല്ലുമ്പോള്‍ താന്‍ കൈരളിയില്‍ ഒരു പരിപാടി ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ തന്റെ പ്രോഗ്രാം കാണാറുണ്ട്, ഗംഭീരമായി ചെയ്യുന്നുണ്ട് എന്ന് മമ്മൂക്ക പറഞ്ഞുവെന്നും അതുപോലെ എസിവിയില്‍ മാധവിക്കുട്ടിയുടെ ഒരു ഡോക്യുമെന്ററി ചെയ്യുന്നുണ്ടായിരുന്നു. താനായിരുന്നു മാധവിക്കുട്ടിയായി അഭിനയിച്ചിരുന്നതെന്നും അതുപോലും മമ്മൂക്ക കണ്ടിരുന്നുവെന്നും മാധവിക്കുട്ടിയായി ചെയ്യുന്നില്ലേ, വീട്ടില്‍ കാണാറുണ്ട്. ഭാര്യയും മകളുമൊക്കെ കാണാറുണ്ട്, നന്നായി ചെയ്യുന്നുണ്ട് എന്ന് മമ്മൂക്ക പറഞ്ഞുവെന്നും നിഷ സാരംഗ് പറയുന്നു.

മാത്രമല്ല എസിവിയിലെ ആ പ്രോഗ്രാം പോലും അദ്ദേഹം കാണുന്നുണ്ട് എന്നത് തന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞുവെന്നും എന്നിട്ട് നമ്മളോട് കണ്ടു, നന്നായിട്ടുണ്ട് എന്ന് പറയുമ്പോള്‍ ഞെട്ടിപ്പോകുമെന്നും മിനി സ്‌ക്രീന്‍ പോലും അദ്ദേഹം കാണുന്നുണ്ട് എന്നും നിഷ പറയുന്നുണ്ട്. അതേസമയം മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്ത നടിയാണ് നിഷ സാരംഗ്. നിഷ എന്ന പേരിനേക്കാള്‍ ആളുകള്‍ ഇന്ന് നിഷയെ അറിയുന്നത് നീലു എന്ന പേരിലായിരിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികള്‍ക്ക് നിഷ ഉപ്പും മുളകും പരമ്പരയിലെ നീലുവാണ്. ഫ്‌ലോർസ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും പരമ്പരയ്ക്കും അതിലെ കഥാപാത്രങ്ങൾക്കും നിരവധി ആരാധകരാണുള്ളത്.











