പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു ആന്റണി. എന്നാൽ കരിയറിന്റെ ഒരു ഘട്ടത്തിൽ പെട്ടെന്നാണ് അദ്ദേഹം സിനിമാ ജീവിതം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് തന്റെ ജീവിതം പറിച്ചുനട്ടത്. ഇപ്പോൾ സിനിമയിലേക്ക് തിരിച്ചുവന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബം ഉൾപ്പെടെ അമേരിക്കയിൽ തന്നെയാണ് കഴിയുന്നത്. അങ്ങനെ അമേരിയ്കയിലേക്ക് കുടിയേറാൻ ഉണ്ടായ കാരണത്തെ പറ്റി മനസ് തുറക്കുകയാണ് ബാബു ആന്റണി ഇപ്പോൾ. ഒൻപത് വർഷത്തോളം ഭാര്യയും കുടുംബവും നാട്ടിൽ ഉണ്ടായിരുന്നുവെന്ന് ബാബു ആന്റണി പറയുന്നു. പൊൻകുന്നത്തെ വീട്ടിലായിരുന്നു ആ സമയം കഴിഞ്ഞിരുന്നത്. എന്നാൽ പിന്നീട് അമേരിക്കയിൽ തന്നെ സെറ്റിൽ ചെയ്യുകയായിരുന്നു എന്ന് ബാബു ആന്റണി പറയുന്നു. താൻ ഇവിടെ ഇല്ലെങ്കിൽ കുടുംബത്തിന് ഇവിടെ സർവൈവ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും എന്നാണ് ബാബു ആന്റണി അതിന് കാരണമായി പറഞ്ഞത്. ആദ്യമെത്തിയപ്പോള്‍ ചൂട് കാരണം ചങ്കുപൊട്ടി പോവുന്നത് പോലൊരു അവസ്ഥയായിരുന്നു.

 

ഒൻപത് വർഷത്തോളം അവർ പൊൻകുന്നത്തെ ഈ വീട്ടിലുണ്ടായിരുന്നു. ഇളയമകന്‍ കോട്ടയത്താണ് ജനിക്കുന്നത്. കുറച്ചുകാലം പ്രശ്‌നം ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് താൻ തന്നെ അവരെ യുഎസിലേക്ക് മാറ്റി സെറ്റിൽ ചെയ്യാൻ തീരുമാനിച്ചതാണ് എന്നും ഭാര്യ അപ്പോഴൊന്നും പറഞ്ഞിരുന്നില്ല. പിന്നെ അവിടെ എത്തിയപ്പോഴാണ് പറഞ്ഞത് ഡിപ്രഷൻ വന്ന് തുടങ്ങിയിരുന്നു എന്നും ബാബു ആന്റണി പറഞ്ഞു. നാട്ടിൽ അവർക്ക് സംസാരിക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല. ഒന്ന് പുറത്തേക്ക് ഷോപിംഗിന് പോവാമെന്ന് വിചാരിച്ചാലും ഒട്ടും പ്രൈവസി കിട്ടുമായിരുന്നില്ല എന്നും അങ്ങനെ അവർ ഇങ്ങോട്ട് പറയുന്നതിന് മുൻപ് തന്നെ താൻ അങ്ങോട്ട് കാര്യം പറഞ്ഞുവെന്നുമാണ് ബാബക് ആന്റണി കുടുംബത്തെപ്പറ്റി പറയുന്നത്. ഷൂട്ടിങ്ങിനായി നാട്ടിലേക്ക് വരുമ്പോൾ അവരെ ഒക്കെ മിസ് ചെയ്യുന്നു എന്നതാണ് ഏക പ്രശ്‌നമെന്നും ബാബു ആന്റണി അഭിമുഖത്തിൽ വ്യക്തമാക്കി. മാത്രമല്ല വിവാഹത്തിന് മുൻപ് ഒരു വര്‍ഷം ലിവിംഗ് ടുഗദറായി ഈ വീട്ടില്‍ വന്ന് താമസിച്ചിരുന്നുവെന്നും അക്കാലത്തു അതൊക്കെ വീട്ടുകാര്‍ സ്വീകരിച്ചു കല്യാണം കഴിച്ചതാണോ അല്ലയോ എന്നതിനെ പറ്റിയൊന്നും നാട്ടുകാര്‍ക്ക് ധാരണയില്ലായിരുന്നുവെന്നും താരം പറയുന്നു .

babu antony1
babu antony1

താനൊരു ഈശ്വര വിശ്വാസി ആണെന്നും അഭിമുഖത്തിൽ ബാബു ആന്റണി പറഞ്ഞു. തന്റെ മകൻ കടുത്ത ദൈവ വിശ്വാസി ആണെന്നും മകൻ പള്ളീലച്ചൻ ആവുമോ എന്നുള്ള പേടിയാണ് തനിക്കുള്ളതെന്നും തമാശയായി ബാബു ആന്റണി പറയുകയുണ്ടായി. ‘ഈശ്വര വിശ്വാസിയാണ്, കാരണം ഈശ്വരൻ ഇല്ലെന്ന് തെളിയിക്കാൻ പറ്റുമോ? ഇല്ല. ഉണ്ടെന്ന് തെളിയിക്കാൻ പറ്റുമോ എന്ന് പലരും ചോദിക്കും, അപ്പോൾ ഇല്ലെന്ന് തെളിയിക്കാൻ പറ്റുമോന്ന് നമ്മളും ചോദിക്കണമെന്നാണ് ബാബു ആന്റണി പറയുന്നത്. ‘ഈശ്വര വിശ്വാസം ഇല്ലെന്ന് പറയുന്നത് ഒരുതരം അന്ധവിശ്വാസമല്ലേ എന്നും ഈശ്വരൻ ഇല്ലെന്നത് അന്ധമായ വിശ്വാസമാണ്. നമുക്ക് ഈ തന്നിരിക്കുന്ന പ്രകൃതിയുടെ ഒക്കെ ആളുണ്ടെന്ന് വിശ്വസിച്ച് അങ്ങ് ജീവിക്കുക. മറ്റുള്ളവരെ ഉപദ്രവിക്കാതെ മുന്നോട്ട് പോവുക എന്നും ബാബു ആന്റണി കൂട്ടിച്ചേർത്തു. റഷ്യൻ അമേരിക്കക്കാരിയായ എവ്‌ജെനിയയെയാണ് ബാബു ആന്റണി വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ആർതർ ആന്റണി, അലക്‌സ് ആന്റണി എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഉള്ളത്. ഇവർ അമേരിക്കയിലാണ് കഴിയുന്നത്. അടുത്തിടെ മലയാളത്തിലെ ഹിറ്റ് ചിത്രമായ ആർഡിഎക്‌സിലെയും.ലോകേഷ് കനകരാജ് ചിത്രം ലിയോയിലെയും ബാബു ആന്റണിയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു