വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ് വിവാഹമോചിതനും ഒരു കൗമാരക്കാരിയായ പെൺകുട്ടിയുടെ അച്ഛനുമാണ്. അതുകൊണ്ട് തന്നെ ഒരു രണ്ടാംകെട്ടുകാരന് മകളെ ശരത്ത് കുമാർ എങ്ങനെ വിവാഹം ചെയ്ത് നൽകുന്നുവെന്ന് ഓർത്ത് ആരാധകർ ആശ്ചര്യപ്പെട്ടിരുന്നു. എന്നാൽ നിക്കോളായിയുടെ ഭൂതകാലത്തെ കുറിച്ച് ചിന്തിച്ച് ആകുലപ്പെടാതെ മകളുടെ സന്തോഷത്തിന് ഒപ്പം നിൽക്കുക എന്നതാണ് ശരത്ത് കുമാർ ചെയ്തത്. എന്നാൽ നിക്കോളായിയുടെ കോടിക്കണക്കിന് സ്വത്താണ് ശരത്ത് കുമാറിനെ ആകർഷിച്ചതെന്നും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. കാരണം 850 കോടിയോളം ആസ്തിയുണ്ട് നിക്കോളായ്ക്ക്. ഇപ്പോഴിതാ വരലക്ഷ്മി-നിക്കോളായ് വിവാഹത്തെ കുറിച്ച് അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചലച്ചിത്ര നിരൂപകനും സിനിമാ മാധ്യമ പ്രവർത്തകനുമായ ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയിൽ ആർട്ട് ഗ്യാലറിയുടെ ഉടമയായ നിക്കോളായിക്ക് മാസത്തിൽ കുറച്ച് പെയിൻ്റിംഗുകൾ വിറ്റാൽ തന്നെ കസേരയിൽ കാൽ നീട്ടിയിരുന്ന് ജീവിതം ആസ്വദിക്കാനാകും. അത്രത്തോളമാണ് സമ്പാദ്യം.

അദ്ദേഹത്തിൻ്റെ ആകെ ആസ്തി 850 കോടി രൂപയാണെന്നാണ് പറയപ്പെടുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ ശരത്ത് കുമാറിനേക്കാൾ വലിയ പണക്കാരനാണ് നിക്കോളായ്. മാത്രമല്ല ഈ വിവാഹത്തിന് ക്ഷണക്കത്ത് മുതൽ തായ്‌ലൻഡിലെ കല്യാണം, റിസപ്ഷൻ എന്നിവയുടെ ചിലവുകളെല്ലാം വഹിച്ചത് നിക്കോളായിയാണ് എന്നാണ് ചെയ്യാറു ബാലു പറ‍ഞ്ഞത്. അതുപോലെ കുറച്ച് നാളുകൾക്ക് മുമ്പ് വരലക്ഷ്മിക്ക് വേണ്ടി നിക്കോളായ് സ്വർണ്ണ ചെരുപ്പുകൾ വാങ്ങിയതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. അതേസമയം രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരുമടക്കം നിരവധി പേരാണ് വരലക്ഷ്മിയുടെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തത്. ചെന്നൈയിലെ ലീല പാലസിൽ വെച്ചായിരുന്നു വിവാഹ സൽക്കാരം സംഘടിപ്പിച്ചത്. ബ്രൗൺ നിറത്തിലെ ഡിസൈനർ ലെഹങ്കയായിരുന്നു വരലക്ഷ്മിയുടെ റിസപ്ഷൻ വേഷം. കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും താരം ധരിച്ചിരുന്നു. തൃഷ, രജിനികാന്ത്, കിച്ച സുദീപ്, നന്ദമൂരി ബാലകൃഷ്ണ, എംകെ സ്റ്റാലിൻ, എ.ആർ റഹ്മാൻ, സുഹാസിനി, മണിരത്നം, രമ്യ കൃഷ്ണ, ലിസി, പ്രഭുദേവ, ശോഭന തുടങ്ങി വൻ താരനിരയാണ് വിവാഹ റിസപ്ഷനിൽ പങ്കെടുത്തത്. മലയാളത്തിൽ നിന്ന് നടൻ സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു. പത്ത് വർഷത്തിലേറെയായി നിക്കോളായിയും വരലക്ഷ്മിയും സുഹൃത്തുക്കളായിരുന്നു. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലായത്.

തന്റെ കരിയറിനെ നന്നായി സപ്പോർട്ട് ചെയ്യുന്നയാളാണ് നിക്കോളായ് എന്ന് മുമ്പ് ഒരു അഭിമുഖത്തിൽ വരലക്ഷ്മി പറഞ്ഞിരുന്നു. 14 വർഷം മുമ്പാണ് തങ്ങൾ കണ്ടുമുട്ടിയതെന്നും അപ്പോൾ തന്നെ എന്തോ ഒരിഷ്ടം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. വർഷങ്ങളോളം സുഹൃത്തുക്കളായതിന് ശേഷം അടുത്തിടെയാണ് പ്രണയത്തിലാകുന്നതെന്നും വരലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു. തമിഴിലെ മുനിര നടനയാ ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിൽ ജനിച്ചമകളാണ് വരലക്ഷ്മി. ഛായയിൽ നിന്നും വിവാഹ മോചനം നേടിയ ശേഷം അദ്ദേഹം നടി രാധികയെ വിവാഹം കഴിച്ചു. വരലക്ഷ്മിയെ കൂടാതെ പൂജ എന്നൊരു മകളും ദമ്പതികൾക്കുണ്ട്. അതേസമയംവരലക്ഷ്മിയുടെ വിവാഹാഘോഷങ്ങൾ നടക്കുന്നതിനിടെ വരലക്ഷ്മിയെ കുറിച്ചുള്ള മറ്റ് ചില കഥകള്‍ കൂടി പ്രചരിക്കുന്നുണ്ട് ഇപ്പോൾ. മുന്‍പ് തമിഴ് നടന്‍ വിശാലിന്റെ പേരിനൊപ്പം നിരവധി ഗോസിപ്പുകള്‍ നടിയുടെ പേരില്‍ ഉയര്‍ന്ന് വന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിശാലും വരലക്ഷ്മിയും ഡേറ്റിംഗിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകുമെന്നു തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് താരങ്ങളും ചില സൂചന നല്‍കിയിരുന്നു. എന്നാല്‍ തങ്ങളെ പറ്റി പ്രചരിക്കുന്നതൊക്കെ വെറും ഊഹാപോഹങ്ങളാണെന്നും തങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണെന്നും നടി ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച സമയത്താണ് ഇഷ്ടത്തിലാവുന്നത്. പ്രണയം ശക്തമായതോടെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്കും എത്തി.

ഏകദേശം ഏഴ് വര്‍ഷത്തോളം ഇരുവരും പ്രണയിച്ചിരുന്നെങ്കിലും പിന്നീട് ഇവർ വേര്‍പിരിയുകയായിരുന്നു. ഇതിന് കാരണം വരലക്ഷ്മിയുടെ പിതാവ് കൂടിയായ നടന്‍ ശരത്കുമാര്‍ ആണെന്നാണ് കഥകള്‍ പ്രചരിച്ചത്. വിശാലും വരലക്ഷ്മിയും പ്രണയത്തിലായിരുന്ന കാലത്ത് ശരത്കുമാറുമായി വിശാല്‍ വഴക്കിലായിരുന്നു. ഇരുവരും തമ്മില്‍ നിരന്തരം പ്രശ്നങ്ങളും വാക്ക് തര്‍ക്കങ്ങളും ഉണ്ടായിരുന്നു. നടികര്‍ സംഘം എന്ന സംഘടനയുമായി ബന്ധപ്പെട്ടായിരുന്നു താരങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടായത്. ഇക്കാലത്ത് അച്ഛനുമായിട്ട് വരല്ഷ്മിയും അകല്‍ച്ചയിലായിരുന്നു. എന്നാല്‍ പിന്നീട് വരലക്ഷ്മിയും വിശാലും വേര്‍പിരിയുകയാണ് ചെയ്തത്. അപ്പോഴേയ്ക്കും അച്ഛനുമായുള്ള പ്രശ്നം വരലക്ഷ്മി അവസാനിപ്പിച്ചിരുന്നു. വിദേശപഠനം പൂർത്തിയാക്കിയ വരലക്ഷ്മിക്ക് തുടക്കത്തിൽ സിനിമയിൽ അഭിനയിക്കാനായിരുന്നു ആഗ്രഹമെങ്കിലും ശരത്ത്കുമാർ സമ്മതിച്ചില്ല.