സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. യൂട്യൂബിൽ ഇതിനോടകം ഗാനം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ആദർശ് എൻ കൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങിയ ആൽബത്തിന് വരികൾ നൽകിയിരിക്കുന്നത് സന്തോഷ് നൂറനാട് ആണ്. പന്തളം സുരേഷ് ബാബു സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിതിൻ സോമൻ ആണ്.

യഥാർത്ഥ സംഭവത്തെ ആധാരമാക്കി ഒരുക്കിയ ഗാനം ഇതിനോടകം യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്. ബാലാജി ശർമ്മ, മേഘ നായർ എന്നിവരെ കൂടാതെ ആഭേരി സന്തോഷ്, ബിനോയ് ബേബി, ആദർശ് എൻ കൃഷ്ണൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദൈനേഷ് പായ്, ദിപീഷ് പ്രഭാകർ തുടങ്ങിയവർ നിർമ്മിച്ച ‘മകൾക്ക്’ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഈ ടീമിൽ നിന്നും ഇനിയും ഇത്തരത്തിൽ മികച്ച കലാസൃഷ്ടികൾ ഉണ്ടാകട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്.

source:Sargam Musics