
ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആയിരിക്കുന്നത് നടൻ സലിം കുമാറിനെ പറ്റി സിദ്ധാർഥ് സിദ്ധു എന്ന ആൾ എഴുതിയ കുറിപ്പാണ്, അവഹേളിക്കപെട്ടവരും, അപമാനിക്കപെട്ടവരും ഈ കുറിപ്പ് വായിക്കണമെന്നാണ് സിദ്ധു കുറിച്ചിരിക്കുന്നത്. സലിം കുമാർ എഴുതിയ തനറെ ജീവിത കഥയിൽ നിന്നുമാണ് ഈ കുറിപ്പ്. കുറിപ്പ് ഇങ്ങനെ ,, സിനിമയാണെന്റെ ചോറ്, അത് ഉണ്ണാതെ ഞാൻ പോകില്ല. ഈ ഡയലോഗ് ഞാൻ പച്ചക്കുതിര എന്ന സിനിമയിൽ ദിലീപിനോട് പറയുന്നതാണ്. ഒരിക്കൽ അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു സിനിമയിൽ നിന്നും പുറത്താക്കിയപ്പോൾ സിനിമയുടെ ചോറ് ഒരിക്കലും ഉണ്ണാൻ കഴിയില്ലെന്ന് വിചാരിച്ചവനാണ് താൻ

ഞാന്‍ സിനിമയിലെത്തി കുറച്ച് കാലം കഴിഞ്ഞിട്ടും അഭിനയം ഒരു സ്ഥിരം തൊഴില്‍ ആയിട്ടോ,അതില്‍ നിന്ന് കിട്ടുന്ന കാശ് സ്ഥിരവരുമാനമായോ കണ്ടിരുന്നില്ല,കൂടാതെ കൊച്ചിന്‍ യൂണിവേഴ്‌സല്‍ എന്ന പേരില്‍ ഞങ്ങളുടെ ട്രൂപ്പില്‍ മിമിക്രി അവതരിപ്പിച്ചു വരികയാണ്.അന്ന് എന്റെ വീട്ടില്‍ ഫോണ്‍ ഇല്ല.എന്റെ കോണ്ടാക്ട് നമ്പര്‍,എന്റെ നാട്ടിലെ ഒരു മരണാനന്തര സഹായസംഘത്തിന്റേതാണ്.സിബി മലയിലിന്റെ നീ വരുവോളം എന്ന സിനിമയുടെ സെറ്റില്‍ നിന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിത്തു പനക്കല്‍ ആയിരുന്നു അത്. ആരോടും ഒന്നും പറയാന്‍ പോലും സമയം കിട്ടിയില്ല.കയ്യില്‍ കിട്ടിയ ഷര്‍ട്ടും പാന്റ്‌സും പൊതിഞ്ഞെടുത്ത് ഞാന്‍ നേരെ സെറ്റിലെത്തി

.ഒരു പാരലല്‍ കോളേജിലെ പ്യൂണിന്റെ വേഷമാണ്.നീ വരുവോളം എന്ന സിനിമയില്‍ എനിക്ക് ഏതാണ്ട് 11ഓളം സീനുകള്‍ ഉണ്ടായിരുന്നു.അതില്‍ 9 സീനുകള്‍ ചിത്രീകരിച്ചു.അടുത്തത് ജഗതി ചേട്ടനും തിലകന്‍ ചേട്ടനും തമ്മിലുള്ള ഒരു സീനായിരുന്നു, എനിക്കാ സീന്‍ പറഞ്ഞു തന്നു.ഞാന്‍ പറയേണ്ട ഡയലോഗ് കാണാതെ പഠിച്ചു.പക്ഷേ എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും ആ ടേക്ക് ഓക്കെ ആയില്ല.സംവിധായകന്‍ കട്ട് പറയുന്നു.ജഗതി ചേട്ടന്റെയും തിലകന്‍ ചേട്ടന്റെയും ടൈമിംഗ് എനിക്കില്ല എന്ന് പറഞ്ഞാണ് ഷോട്ട് കട്ട് ചെയ്യുന്നത്. അന്ന് ഞാൻ ലോഡ്ജിൽ തങ്ങി, എന്നൊരാൾ എന്റെ അടുത്തുവന്നു പറഞ്ഞു, തിലകന്‍ ചേട്ടന്‍ ഇന്നലെ രാത്രി പോയി,ഡ്രസ്സ് എടുത്തോ.തിലകന്‍ ചേട്ടന്‍ വരുമ്പോള്‍ ഇനി ഞങ്ങള്‍ അറിയിക്കാം. ഞാൻ അത് വിശ്വസിച്ചു, ഞാൻ അറിഞ്ഞില്ല അത് സിനിമയ്ക്കുള്ളിലെ സിനിമയാണെന്ന്. പ്രഭാകരന്‍ എന്ന ആൾ എന്നെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടിറക്കി.അദ്ദേഹം ടിക്കറ്റുമായി വരുന്നതും കാത്ത് പ്ലാറ്റ്‌ഫോമില്‍ നിന്നു.മണിക്കൂര്‍ ഒന്ന് കഴിഞ്ഞു,രണ്ട് കഴിഞ്ഞു.പ്രഭാകരനെ കാണുന്നില്ല.എന്റെ കയ്യിലാണെങ്കില്‍ പത്ത് പൈസഇല്ല, ഒടുവില്‍ പ്ലാറ്റ്‌ഫോമില്‍ കണ്ട ഒരു നല്ല മനുഷ്യനോട് വണ്ടിക്കൂലിക്കുള്ള 20 രൂപ കടം ചോദിച്ചു.നാട്ടിലെത്തിയാല്‍ ഉടന്‍ തന്നെ ആ തുക അയച്ചു തരാമെന്ന് പറഞ്ഞു.അദ്ദേഹം ഉടനെ എന്റെ തോളില്‍ തട്ടി പറഞ്ഞു.എടോ, തന്റെ പ്രോഗ്രാം ഞാൻ കണ്ടിട്ടുണ്ടെ. കാശൊന്നും അയച്ചു തരണ്ട.തന്നെ സഹായിക്കാന്‍ സാധിച്ചത്ൽ അഭിമാനമുണ്ട്’ ഇത്രയും പറഞ്ഞ് ആ മനുഷ്യന്‍ എനിക്ക് 20 രൂപ എടുത്തുതന്നു.ആ കാശ് കൊണ്ട് ടിക്കറ്റെടുത്ത് ഞാന്‍ ട്രെയിനില്‍ കയറി.സത്യത്തില്‍ വണ്ടി മുന്നോട്ട് പോകുമ്പോള്‍ ഞാന്‍ പൊട്ടിക്കരയുകയായിരുന്നു, പക്ഷേ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത് ആ ചിത്രത്തില്‍ നിന്ന് എന്നെ മാറ്റിയെന്ന്.പി.ആര്‍.ഒ വാഴൂര്‍ ജോസ് ആണ്,എന്നോട് പറഞ്ഞത് ആ വേഷം എനിക്ക് പകരം ഇന്ദ്രന്‍സ് അവതരിപ്പിച്ചെന്ന്.എന്റെ സുഹൃത്തായ ദിലീപ് പോലും എന്നെ മാറ്റിയ കാര്യം എന്നോട് പറഞ്ഞില്ല.സിനിമയില്‍ സ്‌നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ലെന്ന് അന്ന് എനിക്ക് മനസ്സിലായി.

കാലം കഴിഞ്ഞുപോയി. ഒരു ദിവസം പ്രേം പ്രകാശ് ചേട്ടന്റെ ഫോണ്‍ എനിക്ക് വന്നു.എന്റെ ഡേറ്റ് വേണം.സിബി മലയില്‍ സര്‍ ആണ് സംവിധാനം.സിനിമയുടെ പേര് എന്റെ വീട്അ പ്പൂന്റേം.ഒരു നിമിഷം ഞാന്‍ ദൈവത്തെ ഓര്‍ത്തു,ഒപ്പം ആ സ്റ്റേഷനെയും.ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു,ഇപ്പോള്‍ എന്തായാലും എനിക്ക് ഡേറ്റ് ഇല്ല.രണ്ടു ദിവസം കഴിയട്ടെ ഡേറ്റ് തരാം, പ്രേം പ്രകാശ് ചേട്ടൻ റിക്യുസ്റ്റ് ചെയയ്തു, ഞാൻ ഇരട്ടി പ്രതിഫലം ചോദിച്ചു. ആലുവയായിരുന്നു ലൊക്കേഷന്‍.ഞാന്‍ ചെന്നിറങ്ങുമ്പോള്‍ യൂണിറ്റിലുള്ള ആളുകള്‍ ഓരോരുത്തരും വന്നു എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു.ഞാൻ ഒന്ന് സംശയിച്ചു. അവർ എന്നോട് പറഞ്ഞു നീവരുവോളം എന്ന ചിത്രത്തിന്റെ അതെ യൂണിറ്റ് അംഗങ്ങൾ ആണ് ഞങ്ങൾ അന്ന് സാറിനെ പറഞ്ഞു വിട്ടു, എന്നാൽ അതെ യുണിറ്റ് സാറിനു വേണ്ടി രണ്ടു ദിവസം വെയിറ്റ് ചെയ്യുകയാണെന്ന്. എന്റെ കണ്ണ് നിറഞ്ഞുപോയി , അതാണ് സമയം എല്ലാം ശരിയാകും ഒരു സമയം സലിം കുമാർ പറയുന്നു












