ചിങ്ങം കഴിഞ്ഞിട്ടേ മോനിഷയ്ക്ക് വിവാഹം നോക്കാവു എന്ന് ജ്യോൽത്സ്യൻ പറഞ്ഞിരുന്നു

ചെറിയ പ്രായത്തില്‍ സിനിമയിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ട് ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ നടിയാണ് മോനിഷ. അകാലത്തിൽ പൊലിഞ്ഞു പോയ ശാസ്ത്രീയ നർത്തകി കൂടിയായ നടി മോനിഷയെ ഇന്നും മലയാളികള്‍ മറക്കില്ല. ഒരു വാഹനാപകടത്തിലാണ് മരണപ്പെടുന്നത്. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോനിഷയെക്കുറിച്ച് സംസാരിക്കുകയാണ് മോനിഷയുടെ അമ്മയും നടിയുമായ ശ്രീദേവി ഉണ്ണി. ജീവിച്ചിരുന്ന കാലത്ത് എല്ലാ കാര്യങ്ങളും വളരെ പക്വതയോടെ ചെയ്തിരുന്ന ആളായിരുന്നു മോനിഷയെന്ന് ശ്രീദേവി ഉണ്ണി പലപ്പോഴും പല അഭിമുഖങ്ങളിലൂടെയും പറഞ്ഞിട്ടുണ്ട്. മകളുടെ വിവാഹക്കാര്യം മാതാപിതാക്കളായ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മോനിഷ പറയുമായിരുന്നു എന്നും ശ്രീദേവി പറയുന്നു. തന്റെ കല്യാണക്കാര്യം അച്ഛന്റെയും അമ്മയുടെയും ചുമതലയാണ്. അതില്‍ നിന്നും ഓടി ഒളിക്കാനോ തന്നോട് അതിനെ പറ്റിയൊന്നും പറയുകയോ ചെയ്യരുത് എന്നൊക്കെ അവള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ശ്രീദേവി ഉണ്ണി പറയുന്നു. പ്രേമ വിവാഹത്തെ കുറിച്ച് തന്റെ ചോദ്യത്തിന് മോനിഷ പറഞ്ഞ മറുപടിയെ കുറിച്ചും ശ്രീദേവി ഉണ്ണി പറയുകയാണ്. തന്റെ കല്യാണത്തിനെ പറ്റി അമ്മ ഒന്നും ചെയ്യാതെ ഇരിക്കുന്നത് എന്താണെന്ന് ചോദിച്ച് അവളെന്നെ കളിയാക്കാറുണ്ട് എന്നും ശ്രീദേവി പറയുന്നു.

ജ്യോതിഷത്തിലൊക്കെ തനിക്ക് വിശ്വാസമുണ്ട് എന്ന് ശ്രീദേവി ഉണ്ണി പറയുന്നു. എല്ലാവരും എഴുതുന്നത് ശരിയാവണമെന്നില്ല എന്നും ശ്രീദേവി ഉണ്ണി അഭിപ്രായപ്പെടുന്നു. തന്റെ മകന്റെ ജാതകം എഴുതിയത് കണ്ണ് പോലും കാണാത്ത ഒരാളായിരുന്നു എന്നും എന്നാൽ പക്ഷെ പിന്നെ മോനിഷയുടെ ജാതകം നോക്കി ഒരു ജോത്സ്യന്‍ പറഞ്ഞത് അടുത്ത ചിങ്ങമാസം കഴിഞ്ഞിട്ടേ ഈ കുട്ടിയ്ക്ക് കല്യാണം നോക്കാവൂ എന്ന് മാത്രമാണ്. ആ സമയത്ത് അവള്‍ക്ക് ഇരുപത്തിയൊന്ന് വയസേ ഉള്ളു പ്രായം. അപ്പോള്‍ കല്യാണത്തിന് തിരക്ക് കൂട്ടേണ്ട കാര്യമില്ലല്ലോ എന്ന് മാത്രമേ തങ്ങള്‍ ചിന്തിച്ചുള്ളു. എന്നാൽ പക്ഷെ തന്റെ അമ്മയ്‌ക്കൊക്കെ മോനിഷയെ വേഗം കല്യാണം കഴിപ്പിക്കണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു എന്നും ശ്രീദേവി ഉണ്ണി പറയുന്നു. മാത്രമല്ല തങ്ങളുടെ വീട്ടിലെ ആദ്യത്തെ പെണ്‍കുട്ടി അവളായിരുന്നു എന്നും മോനിഷയെ കൊണ്ട്‌ . അവളെ അങ്ങനെ ചെയ്യിപ്പിക്കണം, ഇങ്ങനെയാക്കണം എന്നൊക്കെ എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. നിനക്ക് പ്രേമം ഒന്നുമില്ലല്ലോ എന്ന് താന്‍ അങ്ങോട്ട് ചോദിക്കുമായിരുന്നു എന്നും ശ്രീദേവി പറയുന്നു. തങ്ങള്‍ തമ്മില്‍ അത്രയും നല്ല സൗഹൃദം ഉണ്ടായിരുന്നു എന്നും ശ്രീദേവി പറയുന്നു. പ്രേമമൊക്കെ കല്യാണം കഴിഞ്ഞതിന് ശേഷമേയുള്ളു. അങ്ങനെ വിശ്വസിച്ചിരുന്ന ആളാണ് മോനിഷ. റിയല്‍ സ്‌നേഹമെന്ന് പറയുന്നത് കല്യാണത്തിന് ശേഷമാണെന്ന് ആ പ്രായത്തിലൊക്കെ അവള്‍ പറയുമായിരുന്നു എന്നും ശ്രീദേവി പറയുന്നു.

താന്‍ വളരെ റൊമാന്റിക്കാണെന്ന് പറയുമ്പോള്‍ അമ്മ അങ്ങനെയായിരിക്കും. പക്ഷേ താന്‍ അങ്ങനെയല്ലെന്ന് അവള്‍ പറയുമായിരുന്നു എന്നാണ് ശ്രീദേവി ഉണ്ണി പറയുന്നത്.  ചെപ്പടിവിദ്യ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിൽ മോനിഷയും, അമ്മയും സഞ്ചരിക്കുകയായിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. തലച്ചോറിനുണ്ടായ പരിക്കു മൂലം മോനിഷ സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയും ചെയ്തു. മോനിഷ അപകടത്തിൽ പെടുമ്പോൾ മോനിഷയുടെ കൂടെ കാറില്‍ ശ്രീദേവി ഉണ്ണിയും ഉണ്ടായിരുന്നു. എന്നാല്‍ പരിക്കുകളോടെ ശ്രീദേവി ഉണ്ണി രക്ഷപ്പെടുകയായിരുന്നു. അതേസമയം 1986-ൽ ഹരിഹരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ ആണ് മോനിഷയുടെ അരങ്ങേറ്റ ചിത്രം. കൗമാര പ്രായത്തിലുള്ള ഒരു ത്രികോണ പ്രണയകഥയാണ് ഈ ചിത്രത്തിലേത്‌. മറ്റൊരു പുതുമുഖമായിരുന്ന വിനീത് ആയിരുന്നു ഈ ചിത്രത്തിൽ മോനിഷയുടെ നായകൻ. ഈ ചിത്രത്തിൽ മോനിഷ അഭിനയിച്ച ‘ഗൗരി’ എന്ന ഗ്രാമീണ പെൺകുട്ടിയുടെ കഥാപാത്രത്തിന് 1987ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. മികച്ച നടിക്കുള്ള ദേശീയ അവാർഡ്നേടുമ്പോൾ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. > Estrella: ആദ്യസിനിമയിൽ തന്നെ തന്റെ പ്രതിഭ തെതന്നെ തന്റെ പ്രതിഭ തെളിയിച്ച മോനിഷ മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ പക്ഷെ മോനിഷയുടെ മരണത്തിന് ശേഷമാണ് ശ്രീദേവി ഉണ്ണി സിനിമയിലേക്ക് വന്നത്. 1986മുതല്‍ സിനിമയില്‍ സജീവമായി. നിരവധി മലയാള സിനിമകളിൽ നിർണായക വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സ്വർണ്ണ ചെറുപുഞ്ചിരി, സഫലം, നീലത്താമര, നിർണ്ണായകം തുടങ്ങിയവ അവയിൽ ചിലതാണ്. ഇന്ന് ശ്രീദേവി ഉണ്ണി സിനിമ – സീരിയല്‍ രംഗത്ത് ഒരുപോലെ സജീവമാണ്.