
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയായി മാറിയ നടിയാണ് ദിവ്യ പിള്ള. തന്റെ വിവാഹ മോചനത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ദിവ്യ പിള്ള. മലയാളത്തിലെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ദിവ്യ പിള്ള തന്റെ മനസ് തുറന്നത്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമെന്റുകളെക്കുറിച്ചും ദിവ്യ പിള്ള സംസാരിക്കുന്നു. മഴയില്‍ നനയാത്ത ചില ഇലകളില്ലേ? അതുപോലെയാണ് താനും എന്ന് പറയുകയാണ് ദിവ്യ പിള്ള. ഫേക്ക് ഐഡിയുടെ പിന്നില്‍ ഇരുന്ന് ആര്‍ക്കും എന്തും പറയാം. തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് തന്റെ സ്വകാര്യതയല്ലേ? എന്തിനാണ് മറ്റുള്ളവര്‍ അവിടേക്ക് എത്തി നോക്കുന്നത്? താന്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും തന്റെ തീരുമാനങ്ങളാണ്. തന്നെ മാത്രം ബാധിക്കുന്ന കാര്യങ്ങള്‍. അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ടതുണ്ട് എന്നും തോന്നുന്നില്ലെന്നാണ് ദിവ്യ പിള്ള പറയുന്നത്. തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും പല കഥകളും പ്രചരിക്കുന്നുണ്ട്. അതിനുള്ള മറുപടി ഇപ്പോള്‍ പറയാം. താനും ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരനുമായി പ്രണയത്തിലായിരുന്നുവെന്നാണ് ദിവ്യ പറയുന്നത്. 12 വര്‍ഷത്തോളം തങ്ങള്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയും ചെയ്തു. മൂകാംബിക ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്.

ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങായിരുന്നതിനാലും അദ്ദേഹം വിദേശി ആയതിനാലും വിവാഹം നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. രണ്ടു പേരും രണ്ട് രാജ്യങ്ങളിലെ പൗരന്മാര് ആയതിനാല്‍ നിയമ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവാഹം രെജിസ്റ്റർ ചെയ്യാഞ്ഞതിന്റെ കാരണമായി ദിവ്യ പിള്ള പറയുന്നത്. പക്ഷെ ആ പ്രശ്നങ്ങള്‍ പരിഹരിക്കും മുമ്പ് തന്നെ തങ്ങള്‍ പിരിഞ്ഞുവെന്നും ദിവ്യ പിള്ള പറയുന്നത്. അതിന്റെ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയില്‍ തങ്ങള്‍ തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ടായി. നല്ല സൗഹൃദം നശിപ്പിക്കേണ്ടല്ലോ എന്നു കരുതി സ്നേഹത്തോടെ പിരിഞ്ഞുവെന്നാണ് ദിവ്യ പിള്ള പറയുന്നത്. നിയമപരമായി വിവാഹിതയാകാത്ത താന്‍ എങ്ങനെയാണ് വിവാഹ മോചനം നേടുക? ഇതൊക്കെ നടന്നു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കുന്നു എന്നും ദിവ്യ പിള്ള പറയുന്നു. അതേസമയം, താന്‍ ഇപ്പോള്‍ ഡേറ്റിംഗിലാണെന്നും ദിവ്യ പിള്ള തുറന്ന് പറഞ്ഞിരുന്നു നേരത്തെ. എന്നാല്‍ താന്‍ അതേക്കുറിച്ച് കൂടുതല്‍ പങ്കുവെക്കാന്‍ മാനസികമായി തയ്യാറാകുന്നത് വരെ രഹസ്യമായി വെക്കാനാണ് തീരുമാനിച്ചതെന്നും താരം പറയുന്നു. ഡേറ്റിംഗിലാണ് എന്നത് സത്യമാണ്. അല്ലെന്ന് കള്ളം പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ആരാണ് ആ വ്യക്തിയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ദിവ്യ പിള്ള വ്യക്തമാക്കുന്നത്. അടുത്തിടെയായി എല്ലാ ഫങ്ഷനിലും നടി ദിവ്യ പിള്ളയ്ക്കൊപ്പം വിജയ് യേശുദാസ് എത്തുന്നുണ്ട് എന്നത് ചർച്ചയായി മാറിയിരുന്നു.

വിവാഹ മോചിതൻ കൂടിയായ വിജയ് യേശുദാസുമായി ദിവ്യ പിള്ള പ്രണയത്തിൽ ആണെന്നുള്ള സൂചനയാണ് ഒരുമിച്ച് ഇരുവരും പൊതുവേദികളിൽ എത്തുമ്പോൾ നല്കുനന്നത്. അതുകൊണ്ട് തന്നെ ഇരുവരും വിവാഹതിരാകും എന്നുള്ള വാർത്തകൾ സജീവമായി നില നിൽക്കുകയാണ് ഇപ്പോൾ. അതേസമയം സിനിമ ലോകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഒരു എയർലൈൻ സ്റ്റാഫായാണ് ദിവ്യ പിള്ള തന്റെ കരിയർ ആരംഭിച്ചത് ദിവ്യ പിളളയ്ക്കും അച്ഛനും അമ്മയും സഹോദരിയും ആണുള്ളത്. അച്ഛനും അമ്മയ്ക്കുമൊപ്പം മാവേലിക്കരയിലാണ് ഇപ്പോള്‍ ദിവ്യ പിള്ള താമസിക്കുന്നത്. ദുബായ് ജീവിതം അവസാനിപ്പിച്ച് അച്ഛനും അമ്മയും നാട്ടിലേക്ക് വരികയായിരുന്നു. ദിവ്യ പിള്ളയുടെ ചേച്ചിയും കുടുംബവും ചെന്നൈയിലാണ് താമസം. തന്നെ താനായി കാണുന്ന ഈ മനുഷ്യരാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും തന്റെ ലോകമെന്നും ദിവ്യ പിള്ള പറയുന്നു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ പിള്ള. വിനീത് കുമാര്‍ ആദ്യം സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലേക്കെത്തുന്നത്. അയാള്‍ ഞാനല്ല എന്ന സിനിമയിലൂടെ അരങ്ങേറിയ ദിവ്യ പിള്ള. പിന്നീട് നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി എത്തി. ഊഴമാണ് ദിവ്യ പിള്ളി പിന്നീട് അഭിനയിച്ച ചിത്രം. പിന്നാലെ മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, കള, കാത്തുവാക്കുള്ള രെണ്ട് കാതല്‍, ഷഫീക്കിന്റെ സന്തോഷം ജയിലര്‍, ഗരുഡന്, മംഗളവാരം നടികര്‍ തുടങ്ങിയ ചിത്രങ്ങളിലും ദിവ്യ പിള്ള അഭിനയിച്ചിട്ടുണ്ട്. ടോവിനോ തോമസ് നായകൻ ആയെത്തിയ കള എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കയ്യടി നേടിയ ദിവ്യ പിള്ളയുടെ അഭിനയ ജീവിതം മമ്മൂട്ടി ചിത്രം ബസൂക്കയിലെത്തി നില്‍ക്കുകയാണ്. അഭിനേത്രി എന്നതിലുപരിയായി റിയാലിറ്റി ഷോ വിധികര്‍ത്താവായും മെന്ററായുമെല്ലാം ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയാണ് ദിവ്യ പിള്ള.











