
പെണ്മക്കളെ വളർത്തുന്ന കാര്യത്തിൽ ഉലകനായകൻ കമൽഹാസൻ നല്ല മാതൃകയെന്നും അദ്ദേഹത്തെ സൂപ്പർ സ്റ്റാർ രജിനീകാന്തോക്കെ കണ്ടു പഠിക്കണമെന്നും പറയുകയാണ് സോഷ്യൽ മീഡിയ, കമലിന്റെ രണ്ടാമത്തെ മകളായ അക്ഷര ഹാസന്റെ ഒരു അഭിമുഖത്തിന് പിന്നാലെയാണ് ഇത്തരമൊരു ചർച്ച സോഷ്യൽ മീഡിയയിലിൽ വൈറലായത്. അക്ഷരയുടെ അഭിമുഖം വൈറലായതോടെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ ലഭിച്ചത്. വിനയവും ദയയുമുള്ളവർ. കമൽ രണ്ട് പെൺമക്കളെയും നന്നായി തന്നെയാണ് വളർത്തിയ്ത .രജിനി ഇക്കാര്യത്തിൽ കമലിൽ നിന്ന് പഠിക്കണം, ഇതിഹാസത്തിൻ്റെ മക്കളായിരിക്കുമ്പോഴും വിനയാന്വിതരാണ് രണ്ട് പേരും എന്നാണ് കമെന്റ്

എന്നാൽ ജീവിത പങ്കാളി, ഭർത്താവ് എന്നീ നിലകളിൽ കമൽഹാസൻ വൻ പരാജയമായിരുന്നു, ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടെ വിവാദമായ പ്രണയങ്ങളും ,ലിവിങ് ടുഗെതർ ജീവിതവും പല തവണയുള്ള വിവാഹവുമെല്ലാം കമൽഹാസന് സംഭവിച്ചിട്ടുണ്ട്. ജീവിത പങ്കാളികളോട് നീതി പുലർത്താൻ കമൽഹാസന് കഴിഞ്ഞില്ലെങ്കിലും പെൺമക്കളുടെ പിതാവെന്ന നിലയിൽ നൂറിൽ നൂറാണ് കമൽഹാസന് മാർക്ക് ആണ് ആരാധകർ നൽകുന്നത്

കഴിഞ്ഞ ദിവസം കമലിന്റെ രണ്ടാമത്തെ മകൾ അക്ഷരയുടെ ഏറ്റവും പുതിയ അഭിമുഖം വൈറലായതോടെ കമലിന്റെ പാരന്റിങ് രീതിക്ക് അഭിനന്ദന പ്രവാഹമാണ് സോഷ്യൽമീഡിയയിൽ, താന്‍ പത്താം ക്ലാസില്‍ തോറ്റതാണെ, ജോലി ചെയ്യാനുള്ള ലീഗല്‍ പ്രായമായ 18 ആയപ്പോള്‍ തന്നെ താൻ അച്ഛനോട് പറഞ്ഞു ഇനി ജോലിയ്ക്ക് പൊയ്ക്കോളാമെന്ന്. നേരത്തെ തന്നെ ജോലി ചെയ്യുന്നത് നല്ലതാണെന്ന് തോന്നിയെന്നും അക്ഷര പറയുന്നു . പഠിത്തം കൃത്യമായി കൊണ്ടുപോകുമോയെന്ന് അച്ഛൻ കമൽ ഹാസൻ ചോദിച്ചുവെന്നും കൊണ്ടുപോകുമെന്ന് താൻ പറഞ്ഞുവെന്നുമാണ് അക്ഷര അഭിമുഖത്തിൽ പറഞ്ഞത്,തന്റെ ജീവിതത്തിലുണ്ടായ പരാജയങ്ങളെ കുറിച്ചും അരക്ഷിതാസ്ഥകളെ കുറിച്ചുമെല്ലാം ഒട്ടും ഡിപ്ലോമാറ്റിക്ക് അല്ലാതെ തെറ്റുകൾ അംഗീകരിച്ചുകൊണ്ടാണ് അക്ഷര തുറന്ന് പറഞ്ഞത്.











