പപ്പയുടെ മരണശേഷം തന്റെ അമ്മ വീണ്ടും വിവാഹം ചെയ്തു, ജീവ

സോഷ്യൽമീഡിയയിൽ നിരവധി ആരാധകരുള്ള സെലിബ്രിറ്റി കപ്പിൾസാണ് അവതാരകൻ ജീവയും നടിയും അവതാരകയുമായ ഭാര്യ അപർണയും. എഞ്ചിനീയറിങ് ഉപേക്ഷിച്ച് ലൈം ലൈറ്റിലേക്ക് എത്തിയ ജീവ ഇതുവരെയുള്ള തന്റെ വിജെ ലൈഫിനെ കുറിച്ച് സംസാരിക്കുകയാണ്. മാത്രമല്ല അച്ഛന്റെ സ്നേഹം ഒരുപാട് കിട്ടിയിട്ടില്ലെന്നും അഭിനയത്തോട് താൽപര്യം വന്ന വഴികളെ കുറിച്ചും ജീവ അഭിമുഖത്തിൽ സംസാരിക്കവെ പറയുന്നുണ്ട്. താൻ എഞ്ചിനിയറിങ്ങായിരുന്നു പടിച്ചിരുന്നതെന്നും എന്നാൽ തന്നെ കൊണ്ട് എടുത്താൽ പൊങ്ങാത്ത സാധനമായിരുന്നു എൻജിനിയറിങ് എന്നും അതുകൊണ്ടാണ് എഞ്ചിനീയറിങ് ഉപേക്ഷിച്ചത് എന്നും വീട്ടുകാരുടെ ഇഷ്ടത്തിനാണ് എൻജിനിയറിങ് പഠിച്ചതെന്നും ജീവ പറയുന്നു. കാരണം താൻ കൊടുത്ത ലിസ്റ്റിലുള്ളത് വീട്ടുകാർക്ക്ഓക്കെയായിരുന്നില്ല. മൂന്ന് വർഷം എഞ്ചിനീയറിങ് പഠിച്ചിരുന്നു. ഒരുപാട് പേപ്പർ കിട്ടിയിരുന്നില്ലയെന്നും പക്ഷെ എഞ്ചിനീയറിങ് പഠനം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞപ്പോൾ തന്റെ അവസ്ഥ പാരന്റ്സ് മനസിലാക്കിയെന്നും ജീവ പറയുന്നു. സിനിമയായിരുന്നു എന്നും തന്റെ ലക്ഷ്യമെന്നും പക്ഷെ തെന്നി തെറിച്ച് ആങ്കറിങിൽ വന്നതാണെന്നും സൂര്യ മ്യൂസിക്ക് എന്ന ചാനലിൽ ആങ്കറായാണ് തന്റെ തുടക്കമെന്നും പിന്നീട് അവിടെ നിന്നാണ് മറ്റ് ചാനലുകളിലേക്ക് വന്നതും ജീവ പറയുന്നു. അതോടെ റെസ്പോൺസിബിലിറ്റി കൂടിയതായി തോന്നി.

പിന്നെ താൻ ഒരു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറല്ല കോണ്ടന്റ് ക്രിയേറ്ററാണ്. മാത്രമല്ല താൻ ബ്രാന്റുകളുമായി ചേർന്ന് കൊളാബ് ചെയ്യുന്നത് വളരെ കുറവാണ്. സ്റ്റഡീസുമായി ബന്ധപ്പെട്ടുള്ള കൊളാബ് വരുമ്പോൾ എഞ്ചിനീയറിങ് ഡ്രോപ്പൗട്ടായ താനാണോ ആളുകളെ പഠിക്കാൻ ഉപദേശിക്കേണ്ടതെന്ന് താൻ ആലോചിക്കാറുണ്ട് എന്നും ജീവ പറയുന്നു. തന്റെ ഫിനാഷ്യൽ മാനേജ്മെന്റ് പ്രശ്നമാണ്. വയസാം കാലത്ത് കുറേ ബാങ്ക് ബാലൻസ് മാത്രം ഉണ്ടായിട്ട് കാര്യമില്ലയെന്നും തിരിഞ്ഞ് നോക്കുമ്പോൾ ലൈഫ് എഞ്ചോയ് ചെയ്തിട്ടുണ്ടെന്ന് തോന്നണമെന്നും തന്നോട് ചോദിച്ചാൽ ലൈഫ് എഞ്ചോയ് ചെയ്തിട്ടുണ്ടെന്ന് തനിക്ക് പറയാൻ പറ്റുമെന്നും ഒറ്റ ലൈഫ് അല്ലേയുള്ളു. അപർണയോടു അങ്ങനെ തന്നെയാണ് പറയാറുള്ളത് എന്നും ജീവ പറയുന്നു. പിന്നീട് ​ഗസ്റ്റിന്റെ സ്വകാര്യതയിലേക്ക് കയറി ചെന്നുള്ള അവതാരകരുടെ ചോ​ദ്യങ്ങളെ കുറിച്ചാണ് ജീവ സംസാരിച്ചത്. നമ്മുടെ മുന്നിലിരിക്കുന്ന ​ഗസ്റ്റിനെ കംഫേർട്ടാക്കിയ ശേഷം മനസറിഞ്ഞ് സംസാരിച്ചാൽ നമ്മൾ ചോദിക്കാതെ തന്നെ ഡീപ്പായിട്ടുള്ള കോൺവർസേഷൻസ് ഉണ്ടാകാറുണ്ട് എന്നും മനസ് തുറന്ന് പേഴ്സണൽ കാര്യങ്ങൾ വരെ അപ്പോൾ ​ഗസ്റ്റ് പറയുമെന്നും പിന്നെ പേഴ്സണൽ ചോദ്യം ചോദിക്കുന്ന അവതാരകരെ മാത്രം കുറ്റം പറയാൻ കഴിയില്ല. കാരണം ഇത് കാണുന്ന പ്രേക്ഷകർ കേൾക്കാൻ ആ​ഗ്രഹിക്കുന്നത് പേഴ്സണൽ ചോദ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എന്നും മെജോറിറ്റി ആളുകൾക്ക് നല്ലതൊന്നും കാണാൻ താൽപര്യമില്ല. അതുകൊണ്ടാണ് ചാനലിന് റീച്ച് കിട്ടുന്ന തരത്തിലുള്ള ചോദ്യങ്ങൾ അവതാരകർ ചോദിക്കുന്നത് എന്നും ജീവ പറയുന്നുണ്ട്.

ചോദ്യം ചോദിച്ച് ഇഷ്ടപ്പെടാതെ ഇറങ്ങിപ്പോയാൽ പോലും അത് കോണ്ടന്റാണ് എന്നും ചില ആളുകൾക്ക് കമന്റിടുന്നത് ഒരു ഹരമാണെന്നും ജീവ കൂട്ടിച്ചേർത്തു. തനിക്ക് ആക്ടിങ് കിട്ടിയത് അമ്മ വഴിയാണ്. അതുപോലെ സുരേഷ് ​ഗോപിയുടെ മാഫിയ സിനിമയിൽ തന്റെ പപ്പയും അഭിനയിച്ചിട്ടുണ്ട്. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ പപ്പ മരിച്ചുപോയി. പപ്പയുമായിട്ടായിരുന്നു താൻ കൂടുതൽ അറ്റാച്ച്ടായിട്ടുള്ളത് എന്നും ജീവ പറയുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു മാർക്ക് കുറഞ്ഞാലും പപ്പ അടിക്കുമായിരുന്നുവെന്നും താൻ അക്കാദമിക്കലി ഉയർന്ന് വരണമെന്ന് പപ്പയ്ക്ക് ആ​ഗ്രഹമുണ്ടായിരുന്നുവെന്നും പല കാര്യങ്ങളിലും പപ്പയെ താൻ മിസ് ചെയ്യാറുണ്ട് എന്നും പപ്പയുടെ മരണശേഷം അമ്മ വീണ്ടും വിവാഹം ചെയ്തുവെന്നും ജീവ പറയുന്നു. അതേസമയം കേരളത്തിലെ ജനപ്രിയ അവതാരകരിൽ ഒരാളാണ് ജീവ ജോസഫ്. നടനാകാൻ ആ​ഗ്രഹിച്ച ജീവ തെന്നി തെറിച്ചാണ് ആ​ങ്കറിങിലേക്ക് എത്തിയത്. സൂര്യ മ്യൂസിക്കില്‍ നിന്നുമായിരുന്നു വീഡിയോ ജോക്കിയായുള്ള ജീവയുടെ തുടക്കം. പിന്നീട് സരിഗമപയിലേക്ക് എത്തി. സരിഗമപയുടെ ഭാ​ഗമായതോടെ ജീവയ്ക്കുള്ള ആരാധകരും വർധിക്കുകയായിരുന്നു. ഇക്കാലയളവിനിടയിൽ ചില സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളും ജീവ ചെയ്തിട്ടുണ്ട്.