വരലക്ഷ്മിയുടെ വിവാഹ ശേഷം മനസ്സ് തുറന്ന് ശരത്ത് കുമാർ

കഴിഞ്ഞ ദിവസമാണ് നടൻ ശരത്കുമാറിന്റെ മകൾ നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം നടന്നത്. കാമുകൻ നിക്കോളായ് സച്ച്ദേവുമായുള്ള വിവാഹം ആ​ഘോഷപൂർവമായാണ് നടന്നത്. തമിഴകത്തെ നിരവധി താരങ്ങൾ വിവാഹാഘോഷത്തിൽ പങ്കെടുത്തു. ഇപ്പോഴിതാ വരലക്ഷ്മിയുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് പിതാവ് ശരത്കുമാർ. വരലക്ഷ്മി പറഞ്ഞത് പ്രകാരം നിക്കോളായ് തന്നെ വന്ന് കണ്ടിരുന്നെന്നും അതിന് ശേഷമാണ് വിവാഹം തീരുമാനിച്ചതെന്നും ശരത്കുമാർ പറയുന്നു. ജീവിതത്തിന് ഒരു പ്രോസസുണ്ട്. ഒരുപാട് ആളുകളെ കാണും. സൗഹൃദവും അടുപ്പവും ഉണ്ടാകും. ഇതെല്ലാം കഴിഞ്ഞ് വിവാഹമെന്ന തീരുമാനം ശരിയായാണോ എടുക്കുന്നതെന്നാണ് താൻ നോക്കുന്നത് എന്നും അച്ഛനെ കണ്ട് സംസാരിക്കണമെന്ന് വരലക്ഷ്മി നിക്കോളായിനോട് പറഞ്ഞുവെന്നും തന്നെ വന്ന് കണ്ടപ്പോൾ നിക്കോളായിയെ തനിക്കിഷ്ടമായിയെന്നും ശരത്കുമാർ പറയുന്നു. തന്റെ സഹോദരിയുടെ മകളുടെ ഭർത്താവിനെയും വിവാഹത്തിന് മുമ്പ് ഞാൻ കണ്ട് സംസാരിച്ചിട്ടുണ്ട്. ഇവരെയെല്ലാം കണ്ട് സംസാരിക്കുമ്പോൾ എന്താണിവരുടെ ഉദ്ദേശ്യം എന്ന് താൻ നോക്കുമെന്നും സെലിബ്രിറ്റി സ്റ്റാറ്റസിനോ സമ്പത്തിനോ വേണ്ടിയാണോ വിവാഹം ചെയ്യുന്നതെന്നും താൻ നോക്കുമെന്നും ശരത്കുമാർ പറയുന്നു.

മാത്രമല്ല അവരുടെ ജെനുവിനിറ്റി, ശീലങ്ങൾ, തന്റെ മകളെ സംരക്ഷിക്കാൻ പറ്റുമോ എന്ന് നോക്കിയെന്നും നിക്കോളായ്ക്ക് ദുശ്ശീലങ്ങളൊന്നും ഇല്ലെന്നും ശരത്കുമാർ വ്യക്തമാക്കി. മാത്രമല്ല മകളുടെ വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ശരത്കുമാർ പറയുന്നുണ്ട്. ഒളിഞ്ഞിരുന്ന് അഭിപ്രായം പറയുന്നവർ എനിക്ക് കോമഡിയായാണ് തോന്നുന്നതെന്നും നേരിട്ട് വന്ന് ഇക്കാര്യം പറഞ്ഞ് കൂടെയെന്നും ശരത്കുമാർ ചോദിക്കുന്നു. തന്നെയോ തന്റെ കുടുംബത്തെയോ കുറിച്ച് അറിയാതെ ഞങ്ങളെക്കുറിച്ച് പറയാൻ ആർക്കും അവകാശമില്ലെന്നും ശരത്കുമാർ വിമർശകരോട് പറയുന്നുണ്ട്. അതേസമയം രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരുമടക്കം നിരവധി പേരാണ് വരലക്ഷ്മിയുടെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തത്. ചെന്നൈയിലെ ലീല പാലസിൽ വെച്ചായിരുന്നു വിവാഹസൽക്കാരം നടന്നത്. തൃഷ, രജിനികാന്ത്, കിച്ച സുദീപ്, നന്ദമൂരി ബാലകൃഷ്ണ, എംകെ സ്റ്റാലിൻ, എ.ആർ റഹ്മാൻ, സുഹാസിനി, മണിരത്നം, തുടങ്ങി വൻ താരനിരയാണ് വിവാഹ റിസപ്ഷനിൽ പങ്കെടുത്തത്. മലയാളത്തിൽ നിന്ന് നടൻ സുരേഷ് ​ഗോപിയും റീസെപ്‌ഷനിൽ പങ്കെടുത്തിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും വരലക്ഷ്മിയുടെ വിവാഹ ദിനത്തിൽ നിറ സാന്നിധ്യമായി ഉണ്ടായിരുന്നു. 39ാം വയസിലാണ് വരലക്ഷ്മി വിവാഹ ജീവിതത്തിലേക്ക് കടന്നത്. നിക്കോളായു‌‌ടെ രണ്ടാം വിവാ​ഹമാണിത്. മുൻ ഭാര്യയിൽ കൗമാരക്കാരിയായ മകൾ നിക്കോളായ്ക്കുണ്ട്.

പത്ത് വർഷത്തിലേറെയായി നിക്കോളായിയും വരലക്ഷ്മിയും സുഹൃത്തുക്കളായിരുന്നു. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലായത്. തന്റെ കരിയറിനെ നന്നായി സപ്പോർട്ട് ചെയ്യുന്നയാളാണ് നിക്കോളായ് എന്ന് മുമ്പ് ഒരു അഭിമുഖത്തിൽ വരലക്ഷ്മി പറഞ്ഞിരുന്നു. 14 വർഷം മുമ്പാണ് തങ്ങൾ കണ്ടുമുട്ടിയതെന്നും അപ്പോൾ തന്നെ എന്തോ ഒരിഷ്ടം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നും വർഷങ്ങളോളം സുഹൃത്തുക്കളായതിന് ശേഷം അടുത്തിടെയാണ് പ്രണയത്തിലാകുന്നതെന്നും വരലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു. അതേസമയം ശരത്കുമാറിന്റെ ജീവിതത്തിലും രണ്ട് വിവാഹങ്ങൾ നടന്നിട്ടുണ്ട്. ആദ്യ ഭാര്യ ഛായ ദേവിയിൽ പിറന്ന മക്കളാണ് വരലക്ഷ്മിയും പൂജയും. ഛായ ദേവിയുമായി പിരിഞ്ഞ ശേഷം നടി രാധികയെയാണ് ശരത്കുമാർ രണ്ടാമത് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനും ഉണ്ട്. രാഹുൽ എന്നാണ് മകന്റ് പേര്. വരലക്ഷ്മിയുടെ വിവാഹ ചടങ്ങിൽ രാധികയുമുണ്ടായിരുന്നു. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞെങ്കിലും ഇവർ തമ്മിൽ ഇപ്പോഴും സൗഹൃദമുണ്ട്. എല്ലാവരും ഇപ്പോഴും ഒരു കുടുംബമായി ഒത്തു ചേരുകായും ചെയ്യാറുണ്ട്. കുടുംബത്തെ ഒന്നിച്ച് നിർത്താൻ പരിശ്രമിച്ചത് രാധികയാണെന്ന് ശരത്കുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്. അതേസമയമ് ശരത്കുമാറുമായി രാധികയുടെ മൂന്നാം വിവാഹമായിരുന്ന. അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തനായിരുന്നു ആദ്യ ഭർത്താവ്. ഒരു വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് ബ്രിട്ടീഷ് പൗരൻ റിച്ചാർഡ് ഹാർഡിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകളും പിറന്നു. പിന്നീട് ഈ ബന്ധവും വേർപിരിയലിൽ അവസാനിച്ചു. 2001 ലാണ് ശരത്കുമാറും രാധികയും വിവാഹിതരായത്.