
തമിഴ് നടൻ ശിവകാർത്തികേയന്റെയും , ഭാര്യ ആർതി യുടെയും ഇളയമകന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും, വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്, പവൻ എന്നാണ് തന്റെ മൂന്നാമത്തെ കുഞ്ഞിന് നടൻ നൽകിയ പേര്, മൂത്തമകൾ ആരാധ്യയും, രണ്ടമത്തെ മകൻ ഗഗൻ എന്നുമാണ്, കുടുംബാംഗങ്ങളുമൊത്തു ആഘോഷമായാണ് തന്റെ ഇളയ മകന്റെ പേരിടൽ ചടങ്ങു നടത്തിയത്. ഈ ആഘോഷ ചടങ്ങുകളുടെ വീഡിയോ നടൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരിക്കുന്നത്.

2010 ൽ ആയിരുന്നു ശിവകർത്തികേയന്റെ വിവാഹം, മകൾ ആരാദ്യ നല്ലൊരു കൊച്ചു പാട്ടുകാരി കൂടിയാണ്, കനാ’ സിനിമയിൽ വായാടി പെത്തപ്പുള്ളെ എന്ന പാട്ട് പാടിക്കൊണ്ട് നിരവധി അംഗീകാരവും പ്രശംസയും താരപുത്രി നേടിയിരുന്നു

അമരൻ’ ആണ് ശിവകർത്തികേയന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥ പറയുന്ന ചിത്രം.കമൽഹാസൻ നിർമാണം നിർവഹിക്കുന്നഈ സിനിമ സെപ്റ്റംബറിൽ തിയറ്ററുകളിലെത്തും.രാജ്‌കുമാർ പെരിയസ്വാമിയാണ് ഈ ചിത്രം സംവിധാന൦ ചെയ്യ്തിരിക്കുന്നത്.












