
തിരഞ്ഞെടുക്കുന്ന ഏത് കഥാപാത്രവും അനായാസം കൈകാര്യം ചെയ്യുന്ന നടനാണ് മമ്മൂട്ടി.രാജ്യാന്തര തലത്തിൽ തന്നെ നിറഞ്ഞ നില്‍ക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍. നവാഗത സംവിധായകര്‍ക്ക് അവസരം കൊടുക്കുത് പോലെത്തന്നെ പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാവുന്ന സൂപ്പര്‍താരം കൂടിയാണ് മമ്മൂട്ടി. അത്തരത്തില്‍നടന്റെ ചില സിനിമകളെ പറ്റി ആരാധകര്‍ക്കിടയില്‍ നടക്കുന്ന ചര്‍ച്ച ശ്രദ്ധേയമാവുകയാണ്. മമ്മൂട്ടിയുടെ എനര്‍ജി ലെവലിനെ പറ്റി ഒരാള്‍ എഴുതിയ കുറിപ്പാണ് അദ്ദേഹത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലാവുന്നത്.ഒരു സിനിമയിലെ സീന്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ പലപ്പോഴും പെര്‍ഫോമന്‍സില്‍ തിരിച്ചറിയാത്ത ഒരു ഫാക്ടര്‍ ആണ് കഥാപാത്രത്തിന്റെ എനര്‍ജി ലെവല്‍

ഉദാഹരണത്തിന് കയ്യൊപ്പ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ ബാലചന്ദ്രന്‍ എന്ന നിഷ്‌കളങ്കനും സാധുവുമായ എഴുത്തുകാരന്റെ സ്വഭാവവും മാനസിക വ്യാപാരങ്ങളും ഒക്കെ നമുക്ക് പൂര്‍ണമായും മനസ്സിലാകുമ്പോഴും മമ്മൂട്ടി വളരെ സിംപിള്‍ ആയി ആയാസരഹിതമായി അദ്ദേഹത്തിന്റെ രീതിയില്‍ അഭിനയിച്ചിരിക്കുകയാണെന്ന് തോന്നാം.എന്നാൽ അതെ വര്‍ഷം തന്നെ റിലീസ് ആയ നസ്രാണിയിൽ . ബാലചന്ദ്രനും ഡേവിഡ് ജോണും തമ്മില്‍ വസ്ത്ര ധാരണത്തിലും ശൈലിയിലും ഭാഷയിലും സംസാരശൈലിയിലും ഒക്കെയുള്ള വ്യത്യാസങ്ങള്‍ ആര്‍ക്കും പെട്ടന്ന് തന്നെ മനസ്സിലാകും.

മമ്മൂക്ക കഥാപാത്രത്തിന്റെ ഈ എനര്‍ജി ലെവല്‍ എന്ന ഫാക്ടറിനെ കുറിച്ച് സംസാരിച്ചപ്പോള്‍ ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ അങ്ങനെയൊരു ബോധപൂര്‍വ്വമായ ഫാക്ടര്‍ കൂടി പരിഗണിക്കുന്നുണ്ടെന്നത് താൻ ശ്രദ്ധിച്ചത്.ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെ അത്രത്തോളം വിശ്വസനീയമായി നമുക്ക് അനുഭവപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്ക് മമ്മൂട്ടിയുടെ സ്വയം ഒതുക്കി നിര്‍ത്തിയ ആ ശരീരഭാഷയാണ്. സമപ്രായക്കാരനായ കഥാപാത്രം ആയിരിക്കാമെങ്കിലും ഡേവിഡ് ജോണിന്റെ ചടുലമായ ശരീരഭാഷയും എനര്‍ജി ലെവലും ബാലചന്ദ്രന് ആവശ്യമില്ല എന്നതാണ്. ഏറ്റവും ഒടുവിലത്തെ റിലീസുകളായ ഭ്രമയുഗവും ടര്‍ബോയും എടുത്താലും ഇത് തന്നെ കാണാം, അഹമ്മദ് ഹാജിയും ഷണ്മുഖനും പ്രാഞ്ചിയേട്ടനും ഒക്കെപ്പോലെ ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങള്‍ കൂടാതെ അത്ര സ്വീകരിക്കപ്പെട്ടിട്ടില്ലാത്ത സിനിമകളില്‍ പോലും മാത്തുക്കുട്ടിയും ബാവൂട്ടിയും നിത്യാനന്ദ ഷേണായിയും ഒക്കെപ്പോലെ മമ്മൂക്കയ്ക്ക് പ്രിയപ്പെട്ട വിഷയമായ ക്യാരക്ടര്‍ ഐഡന്റിറ്റിയില്‍ ഇഷ്ടം പോലെ പരീക്ഷണങ്ങള്‍. അതേസമയം വരാനിരിക്കുന്ന മമ്മൂട്ടിച്ചിത്രങ്ങളും വ്യത്യസ്ത നിറഞ്ഞവയാണ്. ഇവയിൽ ചിലത് പരീക്ഷണ ചിത്രങ്ങളുമാണ്.











