വീട് കണ്ട് ശരിക്കും താൻ ഞെട്ടി പോയി, രേണു സുധി

അന്തരിച്ച നടൻ കൊല്ലം സുധിയുടെ വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട് എന്നത്. താരത്തിന്റെ വിയോഗത്തിന് പിന്നാലെ ഭാര്യയ്ക്കും മക്കൾക്കും കഴിയാൻ വീട് വെച്ച് നൽകുമെന്ന് വ്യക്തമാക്കി കേരള ഹോം ഡിസൈൻസ് എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. തന്നെ സംബന്ധിച്ച് സ്വപ്നം പോലും കാണാൻ പറ്റാത്ത വീടാണ് ഒരുങ്ങുന്നതെന്ന് രേണു പറഞ്ഞു. വീട് പണി നന്നായിട്ട് പോകുന്നുവെന്നും കെ എച്ച് ഡി സിയാണ് വീട് പണി ചെയ്യുന്നത് എന്നും ഫിറോസിക്കയെന്നയാളാണ്, അദ്ദേഹമാണ് വളരെ ഭംഗിയായി വീട് ചെയ്ത് തരുന്നത് എന്നും വീട് കണ്ടപ്പോൾ ശരിക്കും താൻ ഞെട്ടിപ്പോയിയെന്നും ഇത്രയും വലിയ വീടാണോ നമ്മുക്ക് കിട്ടാൻ പോകുന്നതെന്ന് കണ്ട് ശരിക്കും ഞെട്ടിയെന്നും രേണു പറയുന്നു. തങ്ങളുടെ മനസിലുണ്ടായിരുന്നതിലും വലിയ വീടാണ് പണിയുന്നത് എന്നും തന്നെ സംബന്ധിച്ച് സ്വപ്നം കാണാൻ പറ്റാത്ത വീടാണ് അവര് തരുന്നത്. വീടിന് വേണ്ടി സഹായിച്ചവരോടൊക്കെ നന്ദി മാത്രമേ ഉള്ളൂവെന്നും വേഗം തന്നെ വീട് പൂർത്തിയാക്കി തരുമെന്നാണ് ഫിറോസിക്ക നൽകിയ ഉറപ്പെന്നും രേണു പറയുന്നു. തനിക്ക് ലഭിച്ച സിനിമ അവസരത്തെക്കുറിച്ചും രേണു സംസാരിക്കുന്നുണ്ട്. സിനിമയിൽ നിന്ന് ഒരുപാട് അവസരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ലയെന്നും ഒരു ചെറിയ ആൽബം ചെയ്തിരുന്നു.

അതിന് ശേഷം പുതുമുഖങ്ങളെ വെച്ചൊരു സിനിമയിൽ തനിക്ക് ഒരു റോൾ ലഭിച്ചു അതിന്റെ ഷൂട്ടിങ്ങും കാര്യങ്ങളുമൊക്കെ കുറച്ച് നാൾ കഴിഞ്ഞേ ഉണ്ടാകൂവെന്നും രേണു പറയുന്നു. സിനിമയിൽ അവസരം ലഭിച്ചുവെന്നത് സംബന്ധിച്ച് വാർത്ത വന്നപ്പോൾ വൾ എങ്ങാനും ഇനി സിനിമ നടി ആകുമോയെന്ന തരത്തിലായിരുന്നു ചില കമന്റുകൾ വന്നതെന്നും സത്യത്തിൽ തനിക്ക് നടിയാകണമെന്നു ആഗ്രഹമില്ലയെന്നും സുധിച്ചേട്ടന്റെ അനുഗ്രഹം കൊണ്ട് ആരേലും ഇങ്ങോട്ട് വന്നൊരു റോൾ ചെയ്യണമെന്നൊക്കെ പറഞ്ഞാൽ ചെയ്യും. അല്ലാതെ സിനിമ നടിയായി പോകണമെന്നൊന്നും തനിക്ക് ആഗ്രഹമില്ലയെന്നും ഒരു ജോലി കിട്ടണമെന്ന ആഗ്രഹമേയുള്ളുവെന്നും രേണു പറയുന്നു. വീടല്ലാതെ സുധിയേട്ടന്റെ സ്വപ്നം മക്കളെ നന്നായി പഠിപ്പിക്കണമെന്നായിരുന്നു. കിച്ചുവിനെ സംബന്ധിച്ച് അവന് ആനിമേഷനൊക്കെയാണ് ഇഷ്ടം. അവൻ വലിയ കുട്ടിയായി അവന്റെ ഇഷ്ടവുമായി പോകുന്നുവെന്നും റിതുലിനെ പൈലറ്റ് ആക്കണമെന്നായിരുന്നു സുധിച്ചേട്ടന്റെ ആഗ്രഹമെന്നും അച്ഛന്റെ ആഗ്രഹം ഇതായിരുന്നുവെന്ന് താൻ മകന് പറഞ്ഞുകൊടുക്കാറുണ്ട് എന്നും രേണു പറയുന്നു. അവനെ അങ്ങനെയൊക്കെ ആക്കിയെടുക്കണമെങ്കിൽ താൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരും. അതിന് തനിക്കൊരു ജോലി കിട്ടണമെന്നും പാർട്ടിക്കാർ ജോലിയുടെ കാര്യം പറഞ്ഞിരുന്നു, പക്ഷെ എംപ്ലോയ്മെന്റ് വഴിയെ ജോലി കിട്ടുകയുള്ളൂവെന്നും രേണു പറയുന്നു.

തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെ താൻ കാര്യമാക്കുന്നില്ലയെന്നും ചിരി വരുമ്പോൾ താൻ ചിരിക്കും. എന്ന് വെച്ച് എനിക്ക് ദുഃഖമില്ലെന്നല്ലയെന്നും സുധിച്ചേട്ടനെ മിസ് ചെയ്യുന്നില്ലായെന്നുമല്ല അതിനർത്ഥമെന്നും രേണു പറഞ്ഞു. കൊല്ലം സുധി മരിച്ചതിന് പിന്നാലെ ബിനു അടിമാലി വീട് സന്ദർശിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിലും രേണു പ്രതികരിച്ചു. ബിനു അടിമാലി അഭിനയിക്കുകയായിരുന്നെന്ന ആക്ഷേപം ഉയർന്നിരുന്നുവെന്നും എന്നാൽ താൻ ഒരിക്കലും അത് പറയില്ലെന്നും അവർ തമ്മിലുള്ള സൗഹൃദം തനിക്ക് അറിയാമെന്നും രേണു പറഞ്ഞു. മരിക്കുന്നതിന് തൊട്ട് മുൻപ് ബിനു അടിമാലിയും ശുദ്ധിയും തമ്മിൽ സംസാരിച്ചിരുന്നുവെന്നും അന്നവർ വീട് വെയ്ക്കുന്നതിനെ കുറിച്ചൊക്കെയായിരുന്നു സംസാരിച്ചത് എന്നും ആളുകൾ പല രീതിയിലും കമന്റ് ഇടും. അവരുടെ സൗഹൃദത്തെ കുറിച്ച് തങ്ങൾക്ക് വ്യക്തമായി അറിയാമെന്നും സുധിച്ചേട്ടന്റെ മരണശേഷം തന്നെ കാണാൻ വരികയും തന്നെ വിളിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട് എന്നും രേണു വ്യകത്മാക്കി.