പള്ളി-വീട് എന്ന രീതിയിൽ ജീവിച്ച പാവം കൊച്ചായിരുന്നു താൻ, റിമി ടോമി

വേദികളെ ഹരം കൊള്ളിക്കുന്ന ഗായികമാരില്‍ ഒരാളാണ് റിമി ടോമി. പാട്ട് പാടി തുടങ്ങിയ കാലത്ത് താന്‍ കന്യാസത്രീയാവാന്‍ നോക്കിയതിനെ പറ്റി വെളിപ്പെടുത്തുകയാണ് റിമിയിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് തന്നെ കുറിച്ചുള്ള ചില രസകരമായ കഥകള്‍ റിമി പറഞ്ഞത്. പള്ളി-വീട് എന്ന രീതിയില്‍ ജീവിച്ച പാവം പെണ്‍കുട്ടിയായിരുന്നു താനെന്നും ആദ്യമായിട്ട് മഠം പൊളിച്ച കന്യാസ്ത്രീ എന്ന പട്ടം തനിക്ക് കിട്ടേണ്ടതായിരുന്നുവെന്നും പക്ഷേ അതുണ്ടായില്ലയെന്ന് റിമി പറയുന്നു. ചെറുപ്പം മുതല്‍ സിസ്റ്റര്‍മാരുടെ ഉടുപ്പ് ഇടല്‍ ചടങ്ങിന് പാടനായി താനും പോവുമായിരുന്നുവെന്നും പിന്നെ സണ്‍ഡേ സ്‌കൂളിലും അവിടുത്തെ എല്ലാ പരിപാടികളിലും കുര്‍ബാനയ്ക്കും ഒക്കെ പോവുന്ന രീതിയിലായിരുന്നു അന്നത്തെ ജീവിതം. പള്ളി-വീട് എന്ന രീതിയില്‍ ജീവിച്ച പാവം പെണ്‍കുട്ടിയായിരുന്നു താന്‍. താൻ പഠിച്ചത് സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളിലാണ് എന്നും ഒരു സിസ്റ്റര്‍ കന്യാസ്ത്രീ ആവുന്നതിനെ പറ്റി കുറേ പറഞ്ഞത് തന്റെ മനസില്‍ കിടപ്പുണ്ടായിരുന്നുവെന്നും അങ്ങനെ ഒരു ദിവസം വീട്ടില്‍ ഒരു സിസ്റ്റർ വന്ന് കന്യാസ്ത്രീയാകുന്ന കാര്യം പറഞ്ഞുവെന്നും അതിനൊക്കെ ദൈവവിളി കിട്ടണം. എന്നാൽ തനിക്കതില്ലെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും റിമി പറയുന്നു.

അങ്ങനെ കന്യാസ്ത്രീയാകാൻ വലിയ ആഗ്രഹം ഒന്നും ഉണ്ടായിട്ടില്ലയെന്ന് പിന്നെ വീട്ടിൽ വന്നു പറഞ്ഞ ആ സിസ്റ്ററിനും മനസിലായി എന്നും ദൈവത്തിന് തന്നെ കൊണ്ട് വേദികള്‍ അലക്കി പൊളിക്കാനുള്ള വിധിയായിരിക്കും ഉണ്ടായിരിക്കുകയെന്നും റിമി രസകരമായി പറയുന്നുണ്ട്. നാളെ നമ്മളിങ്ങനെയാവും, പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഇങ്ങനെയായിരിക്കുമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് കൊണ്ട് ഒരു കാര്യവുമില്ലയെന്നും അതൊന്നും നടക്കാന്‍ പോവുന്നില്ലയെന്നും നമ്മളെ പറ്റിയുള്ള പ്ലാൻ മുകളില്‍ ഒരാള്‍ എഴുതി വെച്ചിട്ടുണ്ട്. അതേ നടക്കുകയുള്ളുവെന്നും റിമി പറയുന്നു. പ്രേക്ഷകരുടെ ഉള്ളില്‍ എന്നും ഒരു സ്ഥാനം തന്നാല്‍ മതി. പിന്നെ സ്റ്റേജില്‍ നിന്ന് പാടുകയല്ലാതെ താൻ ആളുകള്‍ക്കിടയിലേക്ക് ഒരിക്കല്‍ പോലും ഇറങ്ങി പോയിട്ടില്ല. ഇപ്പോഴത്തെ ചില പെണ്‍കുട്ടികളൊക്കെ അങ്ങനെ പോവാറുണ്ട്. അത് വലിയ കാര്യമാണ് എന്നും റിമി പറയുന്നു. ഇപ്പോഴാണ് പാട്ടും ഡാന്‍സുമൊക്കെ എല്ലാവരും കൂടുതലായി അംഗീകരിച്ചതെന്നും മുൻപ് ഡാന്‍സ് കളിക്കുന്നതൊരു കുറ്റവും എന്തോ വലിയ അപരാധം ചെയ്തത് പോലെയുമായിരുന്നുവെന്നും പതിനഞ്ച് വര്‍ഷം മുന്‍പത്തെ കാര്യം ഇപ്പോഴത്തെ പോലെയായിരുന്നില്ലയെന്നും റിമി ടോമി പറയുന്നു. അന്നൊക്കെ പരിപാടിയ്ക്ക് ചെല്ലുമ്പോള്‍ പോലീസുകാര്‍ പറയും ഇന്ന് സ്റ്റേജിന് താഴെ ഇറങ്ങി പാടരുതെന്ന്. അതുകൊണ്ട് സ്റ്റേജിൽ നിന്നിട്ടുള്ള പരിപാടികളെ തനിക്കുള്ളുവെന്ന് റിമി പറയുന്നു. എന്നാല്‍ റിമി ടോമിയുടെ ഗാനമേള എവിടെയുണ്ടോ, അവിടെ സ്‌പെഷ്യല്‍ ഡ്യൂട്ടിയ്ക്ക് ക്യാംപില്‍ നിന്ന് പോലീസുകാര്‍ വരുന്നതിനെ പറ്റിയും അവതാരകനായ ശ്രീകണ്ഠൻ നായർ ചോദിച്ചപ്പോൾ അങ്ങനൊരു പേരുദോഷം തനിക്കുണ്ടെന്നാണ് റിമി മറുപടി നൽകിയത്.

rimitomy (9)

അതേമസയം ഇതിനു മുൻപും റിമിടോമി കന്യാസ്ത്രീയാകാൻ ആഗ്രഹിച്ച സംഭവത്തെക്കുറിച്ചെലം വാർത്തകൾ വന്നിരുന്നു. കന്യാസ്ത്രീ അല്ലെങ്കില്‍ നഴ്സ് ഇതില്‍ രണ്ടില്‍ ഏതെങ്കിലും ഒന്ന് താന്‍ ആകുമായിരുന്നുവെന്നും കന്യാസ്ത്രീ ആയിരുന്നെങ്കില്‍ ഉറപ്പായും മഠം പൊളിച്ച്‌ ചാടിയേനെ. അതുകൊണ്ട് സഭ രക്ഷപ്പെട്ടുവെന്നും പത്താം ക്ലാസ് വരെ കറക്ടായിട്ട് ക്വയര്‍ പാടുന്ന വ്യക്തിയായിരുന്നു താന്‍. എല്ലാ കുർബാനയിലും മുടങ്ങാതെ താന്‍ പങ്കെടുത്തിരുന്നുവെന്നും അങ്ങനെ എന്നെ സഭയില്‍ എടുത്താലോ എന്ന് ചിന്തിച്ചു. ഒരു ഒന്‍പതാം ക്ലാസ് വരെ താനും അതിന് സമ്മതം മൂളിയെന്നും പത്താം ക്ലാസ് കഴിയുമ്പോൾ വിളിച്ചാല്‍ മതിയെന്നും താന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ എല്ലാം തകിടം മറിയുകയായിരുന്നുവെന്നും സിസ്റ്റര്‍മാര്‍ വിളിക്കാന്‍ വന്നപ്പോൾ ഇപ്പോള്‍ കന്യാസ്ത്രീ ആകാന്‍ വയ്യ. കുറച്ചു കൂടി കഴിയട്ടെ. ഇപ്പോള്‍ പാട്ടിലൊക്കെ കുറച്ചു കൂടി ശ്രദ്ധിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ് അന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിമി നേരത്തെ പറഞ്ഞത്. അതേസമയം മലയാളയ്കൾക്ക് പ്രിയങ്കരയാണ് ഗായിക റിമി ടോമി. പാട്ടിനൊപ്പം കിടിലന്‍ ഡാന്‍സും ചെയ്ത് കൊണ്ടാണ് റിമി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുള്ളത്.