രണ്ടാമത്തെ തവണ അമേരിക്കയിൽ പോകുമ്പോഴാണ് ഈ സംഭവം നടക്കുന്നത്, ഉർവശി

ഫ്ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ ഉര്‍വ്വശിയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം നിറയുന്നത്. ഒരിക്കല്‍ അമേരിക്കയിലെ എയര്‍പോര്‍ട്ടില്‍ വച്ച് വെടിയുണ്ടയും മയക്കു മരുന്നും കടത്തിയതിന് പിടിക്കപ്പെട്ട രസകരമായൊരു കഥ പങ്കുവെക്കുകയാണ് നടി ഉര്‍വ്വശി. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഉര്‍വ്വശി. അതൊരു അബദ്ധം പറ്റിയതാണ് എന്നാണ് ഈയൊരു പരിപാടിയിലൂടെ ഉർവശി പറയുന്നത്. താനൊരു ശിവഭക്തയാണ് എന്നും ഉർവശി പറയുന്നുണ്ട്. അധികം യാത്രകളൊന്നും നടത്തി ശീലമില്ലയെന്നും തങ്ങള്‍ ഒരു വിദേശ യാത്ര പോയിരുന്നു എന്നും ഉർവശി പറയുന്നു. രണ്ടാമത്തെ തവണ അമേരിക്കയില്‍ പോകുമ്പോഴാണ് ഈയൊരു സംഭവം നടക്കുന്നത് എന്നും ഉർവശി പറയുന്നു. ന്യൂയോര്‍ക്കിലെ പരിപാടി കഴിഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ചെക്കിംഗിലൂടെ കടന്നു പോവുകയാണ്. ലഗേജ് എടുക്കാന്‍ നേരം അലാം അടിച്ചു. അതോടെ ഞങ്ങളെ അവിടെ പിടിച്ചു നിര്‍ത്തി. ഇതെന്താണ് സാധനം എന്ന് അവർ തങ്ങളോട് ചോദിച്ചു എന്നും ഉര്‍വ്വശി പറയുന്നു. മേക്കപ്പ് സാധനങ്ങളാണെന്ന് താന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ കാണിച്ചു തന്നു, വെടിയുണ്ട പോലൊരു സാധനം.

ആദ്യം തനിക്ക് അതെന്താണെന്ന് മനസിലായില്ല. പിന്നെയാണ് മനസിലാകുന്നത്. അതൊരു ശിവലിംഗമായിരുന്നു. അതാണ് അവര്‍ വെടിയുണ്ടയാണെന്ന് കരുതിയത്. ഇതെങ്ങനെ അവരെ പറഞ്ഞ് മനസിലാക്കും? അവരുടെ ഉച്ചാരണവും മനസിലാകുന്നില്ല. ഗോഡ് ശിവ എന്നൊക്കെ താന്‍ പറഞ്ഞു നോക്കി. അവര്‍ക്കും അതാ മനസിലായില്ലെന്നാണ് ഉർവശി പറയുന്നത്. മിനി ചേച്ചി ആപത്ബാന്ധവയായി കടന്നു വന്നു എന്നും ഉർവശി ഓർക്കുന്നു. ഒന്നു കൂടി വിപൂലീകരിച്ചു കൊണ്ട് അതിലുണ്ടായിരുന്ന ഭസ്‌മെടുത്ത് നെറ്റിയിലൊക്കെ തേച്ചു. അവര്‍ക്ക് അതും മനസിലായില്ല. ഉടനെ താന്‍ ഒന്നൂടൊന്ന് കേറ്റി, ആഷ്, ചാരം എന്നൊക്കെ പറയാന്‍ തുടങ്ങി. എന്നാൽ പക്ഷെ അവര്‍ക്ക് മനസിലായത് മയക്കു മരുന്നായ ഹാഷിഷ് ആണെന്നായിരുന്നു. മിനി ചേച്ചി കുറച്ച് വായിലും ഇട്ട് കാണിച്ചിരുന്നു. അതോടെ ക്ലീന്‍! ദൈവാദീനത്തിന് ഇന്ത്യന്‍ വംശജയനായൊരു ഓഫീസറെ വിളിച്ചു കൊണ്ടു വന്നു. അവര്‍ കാര്യങ്ങളൊക്കെ വിദേശ ഓഫീസർമാരെ പറഞ്ഞു ബോധ്യപ്പെടുത്തിയെന്നാണ് ഉർവശി പറയുന്നത്. അങ്ങനെയുള്ള ചെറിയ ചെറിയ അബദ്ധങ്ങള്‍ അത്തരം യാത്രകളില്‍ സ്ഥിരമായി സംഭവിച്ചിട്ടുണ്ട് എന്നും ഉർവശി പറയുന്നു. കല ചേച്ചിയും താനും പോയപ്പോഴും ഇതുപോലെ സംഭവിച്ചിരുന്നു. അവിടെ ചെന്നിറങ്ങി ഹോട്ടലിലെത്തി. കുളിച്ചൊരുങ്ങിയ ശേഷം സാംബ്രാണിത്തിരിയും മറ്റും മേശപ്പുറത്ത് വച്ചു. ഒരു വിളക്ക് കത്തിച്ചു. സാംബ്രാണി തിരിയെടുത്തു കത്തിച്ചു. പൂജ തുടങ്ങി, താനും കല ചേച്ചിയും കൂടി.

ആ പുക കാരണം അലാം അടിച്ചു. എല്ലാവരും കൂടെ ഓടി തങ്ങളുടെ മുറിയിലേക്ക് വന്നു. തങ്ങളുടെ സ്‌പോണ്‍സേഴ്‌സ് ഓടി വന്നു. ഇനി മനസില്‍ വച്ച് പൂജിക്കണേ ഇങ്ങനൊന്നും ചെയ്യല്ലേ എന്നാണ് പറഞ്ഞതെന്നും ഉര്‍വ്വശി ഓര്‍ക്കുന്നു. അതേസമയം എല്ലാ കാലത്തും പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. ഒരുകാലത്ത് ഒരേസമയം തന്നെ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഓടി നടന്ന് അഭിനയിച്ചിരുന്ന താരമാണ് ഉര്‍വ്വശി. തെന്നിന്ത്യയിലെ മിക്ക സൂപ്പര്‍ താരങ്ങളുടെ കൂടെ അഭിനയിക്കുക മാത്രമല്ല, സ്വന്തം പ്രതിഭയും താരമൂല്യവും കൊണ്ട് സൂപ്പര്‍ നായികയായി മാറുകയും ചെയ്ത നടി. അഭിനയ മികവ് കൊണ്ട് കമൽ ഹാസനെ വരെ അമ്പരപ്പിച്ച നടിയാണ് ഉർവശി. അതുകൊണ്ട് തന്നെ നല്ല കഥാപാത്രങ്ങൾ സംവിധായകർ എക്കാലത്തും ഉർവശിയെ വിശ്വസിപ്പിച്ച് ഏൽപ്പിക്കുന്നു. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നായികയായി തിളങ്ങിയ നടി ഉര്‍വശി ഇപ്പോള്‍ അമ്മ കഥാപാത്രങ്ങളിലൂടെയാണ് സിനിമയിൽ നിറഞ്ഞു നില്‍ക്കുന്നത്. ഇന്നും തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കുന്നത് തുടരുകയാണ് ഉര്‍വ്വശി. ഉള്ളൊഴുക്കാണ് ഉര്‍വ്വശിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പാര്‍വ്വതി തിരുവോത്തും പ്രധാന വേഷത്തിലെത്തിയ സിനിമ സംവിധാനം ചെയ്തത് ക്രിസ്റ്റോ ടോമിയായിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഉര്‍വ്വശിയുടേയും പാര്‍വ്വതിയുടേയും പ്രകടനം വലിയ കയ്യടികളാണ് നേടിയത്.