എന്റെ അധ്വാനത്തിന് ഫലമുണ്ടായതായി ഞാന്‍ തിരിച്ചറിയുന്നു! സന്തോഷവാർത്തയുമായി; സനുഷ 

തന്റെ ജീവിതത്തിലെ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ്  നടി സനുഷ സന്തോഷ്, സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരിക്കുകയാണ് താരം, തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നടി ഈ കാര്യം പങ്കുവെച്ചിരിക്കുന്നത്. ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സൊസൈറ്റി’ എന്നതിലാണ് സനുഷ എം.എസ്.സി കരസ്ഥമാക്കിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങിനു ശേഷമുള്ള ചിത്രങ്ങളും സനുഷ പങ്കുവെച്ചിട്ടുണ്ട്. ബിരുദാനന്ദ  ചടങ്ങില്‍ തന്റെ പേര് വിളിക്കുന്നതും കാത്ത് യൂണിവേഴ്‌സിറ്റി ഹാളില്‍ ഇരിക്കുമ്പോള്‍ വലിയ പ്രതീക്ഷകളോടെയും സ്വപ്‌നങ്ങളോടെയും തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്ത് എത്തിപ്പെട്ട ഒരു പെണ്‍കുട്ടിയെ താന്‍ ഓര്‍ത്തു

രണ്ടു വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍, പഠനം ഉപേക്ഷിക്കാനുള്ള ചിന്ത, വീട് നഷ്ടപ്പെട്ടുവെന്ന തോന്നല്‍, കരച്ചില്‍, ഉറക്കമില്ലാത്ത രാത്രികള്‍, പാര്‍ട്ട് ടൈം ആന്‍ഡ് ഫുള്‍ ടൈം ജോലികള്‍, കഠിനാധ്വാനം, ആരോഗ്യപ്രശ്നങ്ങള്‍, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ ഓരോ വികാരവും മനസ്സിലൂടെ കടന്നുപോയി. പക്ഷേ ഇപ്പോള്‍ എന്റെ അധ്വാനത്തിന് ഫലമുണ്ടായതായി ഞാന്‍ തിരിച്ചറിയുന്നു,’ സനുഷ കുറിച്ചു. സനുഷയുടെ ഈ പോസ്റ്റിന് താഴെ നിരവധി ആശംസകൾ അറിയിച്ചുകൊണ്ടുളള ആരാധകരുടെ കമെന്റ് ആണ് ശ്രെദ്ധ ആകുന്നത്.

എന്നാൽ സനുഷയുടെ ഈ നേട്ടത്തെയും  ചിലര്‍ വിമര്‍ശിക്കുന്നുണ്ട്, എന്നാൽ ഈ വിമർശനത്തെ എതിർത്തുകൊണ്ടും ആരാധകർ രംഗത്തു എത്തിയിട്ടുണ്ട്, തടി വല്ലാതേ അങ്ങ് കൂടി. എന്നായിരുന്നു ഒരാളുടെ കമന്റ്, അയിനു?’ എന്നൊരു മറുപടിയാണ് സനുഷ ഇതിന് നൽകിയിരിക്കുന്നത്, ആ പെങ്കൊച്ച് അതിന്റെ ലൈഫിലെ വലിയ ഒരു സന്തോഷം ഷെയര്‍ ചെയ്ത പോസ്റ്റില്‍ വന്ന് നിങ്ങള്‍ അഭിനന്ദനമൊന്നും അറിയിക്കേണ്ട, ഒരു സാമാന്യ ബോധവും ഇല്ലാതെ വന്ന് കിടന്ന് ബോഡി ഷെയിമിങ്ങ് കൂവുന്നത് വിവരക്കേടല്ലേഎന്നാണ് ആരാധകർ ആ വിമർശകനോട് പറയുന്നത്,