
സെർബിയൻ മോഡൽ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. നാല് വര്‍ഷത്തെ വിവാഹജീവിതത്തിനൊടുവിലാണ് ഇരുവരും വേര്പിരിയലിലെത്തിയിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഹാര്‍ദിക് ഇക്കാര്യമറിയിച്ചത്. ഹാര്‍ദിക്കിന്റേയും നടാഷയുടേയും വേര്‍പിരിയല്‍ സംബന്ധിച്ച് കുറച്ചുദിവസങ്ങളായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മകന് അഗസ്ത്യയ്ക്കൊപ്പം മുംബൈ വിമാനത്താവളത്തിലെത്തിയ നടാഷയുടെ ചിത്രം കഴിഞ്ഞ ദിവസം പ്രചരിക്കുകയും ചെയ്തു. സ്വന്തം നാടായ സെര്‍ബിയയിലേക്ക് നടാഷ മടങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്തകളും പിന്നാലെ പ്രചരിച്ചിരുന്നു. ഇപ്പോൾ ഈ അഭ്യൂഹങ്ങള്‍ സ്ഥിരീകരിച്ചാണ് ഹാര്‍ദിക് സാമൂഹികമാധ്യമമത്തിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള ഹാർദ്ധിക്കിന്റെ കുറിപ്പ് ഇങ്ങനെയാണ്, ഒരുമിച്ചുകഴിഞ്ഞ നാല് വര്‍ഷത്തിനുശേഷം ഞാനും നടാഷയും പരസ്പരധാരണയോടെ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ എല്ലാവിധത്തിലും പരമാവധി ശ്രമിച്ചു ഇതാണ് രണ്ടുപേര്‍ക്കും ഏറ്റവും നല്ലതെന്ന് ഞങ്ങള്‍ കരുതുന്നു. ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത് ഞങ്ങളെ സംബന്ധിച്ച് കടുപ്പമേറിയതായിരുന്നു. കാരണം പരസ്പരം സന്തോഷവും ബഹുമാനവും നല്‍കുകയും ഞങ്ങളുടെ ദാമ്പത്യം ഞങ്ങള്‍ ആസ്വദിക്കുകയും ഒരു കുടുംബമായി വളരുകയും ചെയ്തു.

ഞങ്ങളിരുവരുടേയും ജീവിതങ്ങളുടെ കേന്ദ്രം ഞങ്ങളുടെ മകന് അഗസ്ത്യ തന്നെയായിരിക്കും, അവന്റെ സന്തോഷത്തിനായി ഞങ്ങള്‍ രക്ഷകര്തൃപങ്കാളിത്തം ഉറപ്പുവരുത്തും. നിങ്ങളുടെ പിന്തുണയ്ക്കും സഹകരണത്തിനുമായി ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുകയാണ്. അതിവിഷമകരമായ ഈ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്ക് സ്വകാര്യതയേകണമെന്നും അപേക്ഷിക്കുന്നു എന്നാണ് ഹാര്‍ദിക്ക് പാണ്ട്യ കുറിച്ചത്. കുറിപ്പിന് താഴെ ഹാര്‍ദിക് / നടാഷ എന്നും ചേര്‍ത്തിട്ടുണ്ട്. തങ്ങൾക്ക് പ്രൈവസി നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് തന്റെ ഇന്റ്റഗ്രാമിന്റെ കമന്റ് ബോക്സും ഹർദിക് ഓഫ് ചെയ്തിരിക്കുകയാണ്. അതേസമയം 2020ലാണ് ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വിവാഹിതരാകുന്നത്. സെർബിയയിൽനിന്നുള്ള മോഡലായ നടാഷ സ്റ്റാന്‍കോവിച് ഏതാനും ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹിതരായ ശേഷം മുംബൈയിലായിരുന്നു പാണ്ഡ്യയും നടാഷയും താമസിച്ചിരുന്നത്. അടുത്തിടെ പാണ്ഡ്യയുടെ പേര് നടാഷ ഇൻസ്റ്റഗ്രാമിൽനിന്ന് മാറ്റിയതോടെ, ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായതായി അഭ്യൂഹങ്ങൾ പരന്നു. നേരത്തെ ഹാര്‍ദിക് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം ട്വന്റി-20 ലോകകപ്പില്‍ കിരീടം നേടിയപ്പോള്‍ അഭിനന്ദിച്ചുള്ള ഒരു പോസ്റ്റ് പോലും നടാഷ പങ്കുവെച്ചിരുന്നില്ല.

എന്നാൽ വിജയാഷോഷങ്ങള്ക്കുശേഷം മകനൊപ്പമുള്ള ചിത്രങ്ങള്‍ ഹാര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തനിക്ക് കിട്ടിയ സ്വര്‍ണമെഡല്‍ മകന്റെ കഴുത്തില്‍ അണിയിക്കുകയായിരുന്നു ഹർദിക്. പിന്നാലെ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷങ്ങളിലും ഹാര്‍ദികിനൊപ്പം നടാഷയുണ്ടായിരുന്നില്ല. ആഘോഷത്തിനിടെ ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിനൊപ്പം ഹാര്‍ദിക് ഡാന്‍സ് ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു. അതോടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട അഭ്യോഹങ്ങൾക്ക് ആക്കം കൂടുകയും ചെയ്തു. നേരത്തേ ഇന്‍സ്റ്റഗ്രാമിലെ ബയോയില്‍ നിന്ന് പാണ്ഡ്യ എന്ന സര്‍നെയിം നടാഷ ഒഴിവാക്കിയതോടെയാണ് വിവാഹ മോചന അഭ്യൂഹങ്ങളുണ്ടായത്. ഒപ്പം ഹാര്‍ദികിനൊപ്പമുള്ള ചില ചിത്രങ്ങളും അവര്‍ ഒഴിവാക്കിയിരുന്നു. അടുത്തിടെ സുഹൃത്തും ജിം ട്രെയിനറുമായ അലക്സാണ്ടര്‍ അലെക്സിയോടൊപ്പം നടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. അതോടൊപ്പം തന്നെ തന്നെ വിവാഹ മോചനത്തെക്കുറിച്ചു ചോദ്യം ഉയര്‍ന്നപ്പോൾ, നടാഷ പ്രതികരിക്കാൻ തയാറായില്ല. അതേസമയം ലോക്ഡൗണ്‍ സമയത്ത് രഹസ്യമായായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അതേവര്‍ഷം ജൂലായില്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു. 2023-ല്‍ ആര്‍ഭാടപൂര്‍വ്വം വിവാഹം വീണ്ടും നടത്തി. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത പ്രീ വെഡ്ഡിങ് ആഘോഷവും റിസപ്ഷനുമെല്ലാം വിവാഹത്തോട് അനുബന്ധിച്ചുണ്ടായിരുന്നു.











