മീനയെ ആയിരുന്നില്ല ഫ്രണ്ട്സിൽ ആദ്യം നായികയായി തീരുമാനിച്ചത്, സിദ്ധിഖ്

നടി മഞ്ജു വാരിയരുടെ കരിയറും വ്യക്തി ജീവിതവുമൊക്കെ മികകപ്പോഴും ചർച്ചയായി മാറുന്ന ഒന്നാണ്. തന്റെ വിവാഹ സമയത്ത് മഞ്ജു വാരിയർ വേണ്ടെന്ന് വെച്ച അവസരങ്ങൾ നിരവധിയാണ്. ഇതിൽ പല സിനിമകളും വലിയ ഹിറ്റായി മാറിയിരുന്നു. ഇതിലൊന്നാണ് 1999 ൽ പുറത്തിറങ്ങിയ ഫ്രണ്ട്സ് ആണ്. ഇതേക്കുറിച്ച് ആന്തരിച്ച സംവിധായകൻ സിദ്ദിഖ് മുമ്പ് സംസാരിച്ചിട്ടുണ്ട്. ഈ ചിത്രം കഥ എഴുതി സംവിധാനം ചെയ്തത് സിദീഖ് ആണ്. ചിത്രത്തിൽ നായിക ആയെത്തിയത് തെന്നിന്ത്യൻ നടി മീന ആയിരുന്നു. മീന അവതരിപ്പിച്ച പദ്മജ എന്ന പപ്പിയുടെ കഥാപാത്രത്തിലേയ്ക്ക് ആദ്യം തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെയാണ്. ഇപ്പുറത്ത് മുകേഷിന്റെ പെയറായി എത്തുന്നത് ദിവ്യ ഉണ്ണിയാണ്. പക്ഷെ ആ സമയത്താണ് മഞ്ജു വാര്യർ വിവാഹം ചെയ്യുന്നതും വിവാഹത്തോടെ അഭിനയത്തിൽ നിന്നും മഞ്ജു വാര്യർ വിട്ട് നിൽക്കുകയും ചെയ്യുന്നത്. മഞ്ജു വാര്യർ പോയപ്പോൾ തങ്ങൾക്ക് നായിക ഇല്ലാതെയായി എന്നാണ് സിദീഖ് പറഞ്ഞത്. പ്രൊഡ്യൂസർമാരിൽ ഒരാളായ സരിതയാണ് മീനയെ പരിചയപ്പെടുത്തുന്നത്. അങ്ങനെ മീന ഫ്രണ്ട്സിൽ നായികയായെത്തിയെന്നും സിദ്ദിഖ് വ്യക്തമാക്കി. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയവുമായിരുന്നു. അതുപോലെ തന്നെ മഞ്ജു വാര്യർക്ക് നഷ്ടപ്പെട്ട മറ്റൊരു സിനിമയാണ് 1997 ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ.

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. ബോളിവുഡ് നടി പൂജ ബദ്രയാണ് മഞ്ജു വാര്യർ ചെയ്യേണ്ട വേഷം ചിത്രത്തിൽ ചെയ്തത്. മഞ്ജു വാരിയർ ചില കാരണങ്ങളാൽ ഈ സിനിമ നിരസിച്ചതോടെയാണ് ചന്ദ്രലേഖയിലേക്ക് പൂജ ബദ്ര എത്തുന്നത്. എന്നാൽ പക്ഷെ തനിക്ക് ലഭിച്ച വേഷം ലേഖ എന്ന കഥാപാത്രത്തെ പൂജ ബദ്ര അവിസ്മരണീയമാക്കി മാറ്റി. ചിത്രത്തിൽ മോഹൻലാലും പൂജ ബദരയും ഒരുമിച്ചെത്തിയ അപ്പുക്കുട്ടാ തൊപ്പിക്കാരാ എന്ന പാട്ട് ഇപ്പോഴും ഹിറ്റാണ്. അതേസമയം കരിയറിൽ താര റാണിയായിക്കൊണ്ടിരിക്കെയാണ് മ‍ഞ്ജു വാര്യർ നടൻ ദിലീപിനെ വിവാഹം ചെയ്യുന്നത്. 1998 ലായിരുന്നു ഇവരുടെ വിവാഹം. ഒരുപക്ഷെ മഞ്ജു വാരിയർ സിനിമാ രംഗത്ത് തുടർന്നിരുന്നെങ്കിൽ തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നായിക നടിയായി മഞ്ജു വാരിയർ മാറിയേനെ. ജ്യോതിക, സിമ്രാൻ, മീന, രംഭ, ദേവയാനി തുടങ്ങിയ നടിമാർ അക്കാലത്തെ തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരായിരുന്നു. ഇവരെ പോലെ മഞ്ജുവിനും അക്കാലത്ത് മികച്ച കഥാപാത്രങ്ങൾ ലഭിച്ചേനെയെന്ന് ആരാധകർ പറയുന്നു. കണ്ട് കൊണ്ടെയ്ൻ കണ്ട് കൊണ്ടെയ്ൻ എന്ന ചിത്രത്തിൽ ഐശ്വര്യ റായ് ചെയ്ത വേഷത്തിന് ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെയാണ് എന്നും പറയുന്നുണ്ട്. മൂന്ന് വർഷം മാത്രമാണ് മഞ്ജു വാരിയർ അക്കാലത്ത് അഭിനയ രംഗത്ത് നിന്നത്. പിന്നീട് വിവാഹത്തോടെ സിനിമ വിട്ടു.

കരിയറിലെ ഏറ്റവും മികച്ച സമയത്ത് നടൻ ദിലീപിനെ വിവാഹം ചെയ്ത് നടി സിനിമാ ലോകം വിട്ടത് ആരാധകരെ ഏറെ നിരാശപ്പെടുത്തി. എന്നാൽ പക്ഷെ തന്റെ ജീവിതത്തിൽ എടുത്ത തീരുമാനങ്ങളിലൊന്നും നിരാശയില്ലെന്നാണ് മഞ്ജു പറയാറുള്ളത്. ദിലീപുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനു ശേഷമാണ് മഞ്ജു വാരിയർ പിന്നീട് സിനിമാ രംഗത്തേയ്ക്ക് തിരിച്ച വരുന്നത്. വർഷങ്ങൾക്ക് ശേഷം നടി സിനിമാ രംഗത്തേയ്ക്ക് തിരിച്ചെത്തിയപ്പോൾ സിനിമാ ലോകത്തുണ്ടായ അലയൊലികൾ ചെറുതായിരുന്നില്ല. തിരിച്ച് വന്നപ്പോഴും മികച്ച കഥാപാത്രങ്ങൾ തന്നെ നടിക്ക് ലഭിച്ചു. മൂന്ന് വർഷം മാത്രം അഭിനയിച്ച് ഒരു പതിറ്റാണ്ടിലേറെ സിനിമാ രംഗത്ത് നിന്നും മാറി നിന്ന ശേഷം തിരിച്ച് വരവിൽ ഇത്രയും സ്വീകാര്യത ലഭിച്ച മറ്റൊരു നടി ബോളിവുഡിൽ പോലും കാണില്ല. ഫൂട്ടേജ് ആണ് മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം. ആഗസ്റ്റ് രണ്ടിന് ചിത്രം റിലീസ് ചെയ്യും. വിടുതലൈ 2 ഉൾപ്പെടെ ഒന്നിലേറെ തമിഴ് സിനിമകളിലും മഞ്ജു വാരിയർ അഭിനയിക്കുന്നുണ്ട്.