ആ കാര്യം തന്നെ ബോധ്യപ്പെടുത്തി തന്നത് മമ്മൂട്ടിയാണ്, സിബി മലയിൽ

സംവിധായകനെന്ന നിലയിൽ തനിക്ക് ദിശാബോധം നൽകിയത് മമ്മൂട്ടി ചിത്രമാണെന്നു പറയുകയാണ് സിബി മലയിൽ . മമ്മൂട്ടിയാണ് തെന്നെക്കൊണ്ട് ആ ചിത്രം നിര്ബന്ധിപ്പിച്ചു ചെയ്യിച്ചതെന്നും സിബി മലയിൽ വ്യക്തമാക്കുന്നു . ലോഹിതദാസുമായി ആദ്യമായി ഒന്നിച്ച തനിയാവര്‍ത്തനമാണ് ആ സിനിമയെന്ന് സിബി മലയില്‍ പറഞ്ഞു. മലയാളത്തിലെ കള്‍ട്ട് സ്റ്റാറ്റസ് പദവിയുള്ള ചിത്രമാണ് ‘തനിയാവര്‍ത്തനം’ . തനിയാവര്‍ത്തനത്തിന് ശേഷമാണ് പ്രേക്ഷകര്‍ക്ക് ഏത് തരത്തിലുള്ള സിനിമകള്‍ നല്‍കണമെന്ന ബോധ്യം തനിക്ക് ഉണ്ടായതെന്നും സിബി മലയില്‍ പറഞ്ഞു. മമ്മൂട്ടി തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിച്ച സിനിമയാണ് അതെന്നും അദ്ദേഹം പറയുന്നു . താൻ ആദ്യം ആ കഥ കേട്ടപ്പോള്‍ അത് വര്‍ക്കാകുമെന്ന് തനിക്ക് തോന്നിയില്ലെന്നും സിബി മലയില്‍ കൂട്ടിച്ചേർത്തു . എന്നാല്‍ ലോഹിതദാസ് തനിയാവർത്തനത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ മമ്മൂട്ടിയല്ലാതെ മറ്റാര്‍ക്കും ആ സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് തനിക്ക് ഉറപ്പായെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ ഒരു മാധ്യമത്തിന്ന നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യം പറഞ്ഞത്. തനിയാവർത്തനത്തിനു മുമ്പ് താന്‍ മൂന്നുനാല് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതിലൊരെണ്ണത്തിന് ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പക്ഷെ സംവിധായകനെന്ന നിലയില്‍ തനിക്ക് ഒരു ദിശാബോധം തന്ന സിനിമയാണ് തനിയാവര്‍ത്തനം.

തനിയാവര്‍ത്തത്തിനു ശേഷമാണ് പ്രേക്ഷകര്‍ക്ക് ഏത് തരത്തിലുള്ള സിനിമകളാണ് നല്‍കേണ്ടതെന്ന ബോധ്യം തനിക്ക് ഉണ്ടായത്. മമ്മൂട്ടിയുടെ നിര്‍ബന്ധം കാരണമാണ് താൻ തനിയാവര്‍ത്തനത്തിന്റെ കഥ ആദ്യം കേട്ടത്. ആ കഥ കേട്ടപ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്നാണ് തോന്നിയത്. പിന്നീട് ലോഹി ആ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി കണ്ടപ്പോള്‍ മമ്മൂട്ടിയല്ലാതെ വേറെ ആരെയും തനിക്ക് സങ്കല്‍പിക്കാന്‍ പറ്റാത്ത അവസ്ഥയായി,’ സിബി മലയില്‍ പറഞ്ഞു. ലോഹിതദാസ് എന്ന എഴുത്തുകാരന്‍ തന്നില്‍ ഉണ്ടാക്കിയ സ്വാധീനവും ആ സിനിമയുടെ ഒപ്പം ഉണ്ടെന്നും സിബി മലയിൽ പറയുന്നു . ഈയടുത്ത സംവിധായകൻ ബ്ലെസിയും മമ്മൂട്ടി ഇല്ലായിരുന്നുവെങ്കിൽ ആടുജീവിതവും തന്മാത്രയും ഭ്രമരവുമൊന്നും ഉണ്ടാകില്ലായിരുന്നുവെന്നു പറഞ്ഞിരുന്നു . ആദ്യ ചിത്രത്തിന്റെ തിരക്കഥ എഴുതാന്‍ തന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് മമ്മൂട്ടിയാണെന്നാണ് ബ്ലെസി പറഞ്ഞത് . തിരക്കഥയെഴുതാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ചത് കാഴ്ച എന്ന സിനിമയാണെന്നും മമ്മൂട്ടി എന്ന നടന്‍ ഇല്ലായിരുന്നെങ്കില്‍ തന്മാത്രയും ആടുജീവിതവും ഒന്നും ഉണ്ടാകില്ലെന്നായിരുന്നു ബ്ലെസിയുടെ വാക്കുകൾ . അതേസമയം മലയാളത്തിലെ കള്‍ട്ട് സ്റ്റാറ്റസ് പദവിയുള്ള ചിത്രമാണ് ‘തനിയാവര്‍ത്തനം’ . ലോഹിതദാസിന്‍റെയും സിബി മലയിലിന്‍റെയും ഉൾച്ചേരലിൽ പിറന്ന ക്ലാസിക്. 1987ല്‍ സിബി മലയില്‍ സംവിധാനം ചെയ്‌ത ‘തനിയാവർത്തന’ത്തിലൂടെ തന്നെയാണ് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് മലയാള സിനിമാലോകത്തേക്ക് കടന്നുവന്നത്.

തന്‍റെ ആദ്യ തിരക്കഥയായ ‘തനിയാവർത്തനത്തിലൂടെ തന്നെ മലയാള ചലച്ചിത്ര ലോകത്ത് പുതിയൊരു ദൃശ്യാനുഭവം സമ്മാനിക്കാൻ ലോഹിതദാസിനായി. അത്തരമൊരു സിനിമാനുഭവം അന്നോളം മലയാളി കണ്ടിട്ടില്ലായിരുന്നു. യഥാർഥ കഥാപാത്രമായി ബാലൻ മാഷിനെ അനുഭവപ്പെടുത്താൻ മമ്മൂട്ടിക്കും ലോഹിതദാസിനും സിബി മലയിലിനും കഴിഞ്ഞു എന്നതുതന്നെയാണ് ആ ചിത്രത്തിന്‍റെ വിജയവും. 36 വർഷങ്ങൾക്കിപ്പുറവും ഈ ചിത്രം കാഴ്‌ചക്കാരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. മനസിൽ എന്നും വിങ്ങൽ ആയി നിൽക്കുന്ന ബാലൻ മാഷ് എന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയർ ഗ്രാഫില്‍ ഉയർന്നുതന്നെ നിൽക്കും. അതേസമയം മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ മേഖലയിലേക്ക് കടന്നുവന്ന സിബി, 1985ല്‍ മുത്താരംകുന്ന് പി.ഒ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നീട് 37 വര്‍ഷത്തിനിടയില്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയും നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്തു.