
നടൻ ധനുഷിന് കുരുക്കുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. പ്രശസ്ത തമിഴ് നിർമാതാക്കളായ തെനാന്തൽ ഫിലിംസാണ് ധനുഷിനെതിരെ പരാതിയുമായി മുന്നോട്ടുവന്നത്, തങ്ങൾക്കൊപ്പം സിനിമ ചെയ്യാമെന്നുപറഞ്ഞ് 2023-ല്‍ ധനുഷ് അഡ്വാൻസ് വാങ്ങിയിരുന്നെന്നും പിന്നീട് വാക്കുതെറ്റിച്ചെന്നും പ്രശസ്ത തമിഴ് നിർമാതാക്കളായ തെനാന്തൽ ഫിലിംസ് ധനുഷിനെതിരെ പരാതിയുമായി മുന്നോട്ടുവന്നു.തങ്ങളുടെ ചിത്രങ്ങളിൽ അഭിനയിപ്പിക്കാൻ ധനുഷിനെ സമീപിക്കുന്നതിനു മുൻപ് പ്രൊഡ്യൂസേഴ്സ് കൗൺസിലുമായി ചർച്ച ചെയ്യണമെന്ന് സംവിധായകർക്ക് നിർമാതാക്കളുടെ സംഘടന നിർദേശം നൽകി, മുൻകൂർ പണം വാങ്ങിയതിനുശേഷം അഭിനേതാക്കളും, സാങ്കേതിക വിദഗ്ധരും നിലവിലുള്ള പ്രോജക്ടുകൾ ഉപേക്ഷിക്കുന്നു അതിന് കുറിച്ചും കൗൺസിൽ ചർച്ച ചെയ്തു

അഡ്വാൻസ് വാങ്ങിയിട്ടുണ്ടെങ്കിൽ നടീനടന്മാരും സാങ്കേതിക വിദഗ്ധരും അതാത് ചിത്രങ്ങൾ പൂർത്തിയാക്കണമെന്നും സംഘടന നിർദേശിച്ചിട്ടുണ്ട്. അതേസമയം മറ്റൊരു തമിഴ് താരമായ വിശാലിനെതിരെയും യോഗത്തിൽ വിമർശനമുയർന്നിരുന്നു, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഓഗസ്റ്റ് 16 മുതല്‍ എല്ലാ പുതിയ സിനിമാ പ്രൊജക്റ്റുകളും ആരംഭിക്കുന്നത് നിര്‍ത്തിവയ്ക്കാനും നവംബര്‍ 1 മുതല്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്.

സിനിമയുടെ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സിനിമകള്‍ പെട്ടന്ന് തന്നെ തീര്‍ക്കാനാണ് നിര്‍ദേശം, കലാകാരന്മാരുടെ പ്രതിഫലവും മറ്റ് ചെലവുകളും കാരണം നിര്‍മ്മാണ ചെലവ് വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ,തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, തമിഴ്നാട് തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന്, തമിഴ്നാട് തിയറ്റര്‍ മള്‍ട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷന്, തമിഴ്നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് എന്നിവയുടെ ഭാരവാഹികള്‍ ചെന്നൈയില്‍ യോഗം ചേര്‍ന്ന് പാസാക്കിയ പ്രമേയത്തിലാണ് ഈ പുതിയ തീരുമാനം.അതേസമയം ധനുഷ് നായകനായ പുതിയ ചിത്ര൦ ‘രായൻ’. ജൂലൈ 26 ന് റിലീസ് ചെയ്യ്തു, ചിത്രം ഇപ്പോൾ ഹിറ്റിലേക്ക് കുതിക്കുകയാണ്.











