
മലയാളം ഇന്റസ്ട്രിയുമായി മറ്റു ഭാഷാ ഇന്റസ്ട്രികളെ താരതമ്യം ചെയ്യുമ്പോൾ കുറവ് പ്രതിഫലം ലഭിക്കുന്നത് മലയാളത്തിലാണെന്നും സിനിമയിൽ നിന്നും അനീതി നേരിട്ടുണ്ട് എന്നും പറയുകയാണ് നടി വിമല രാമൻ. വലിയ ഇടവേളക്കു ശേഷം മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സിനിമയും അതിലെ മാറ്റങ്ങളും വളർച്ചയുമെല്ലാം വിമല രാമൻ വിശദീകരിക്കുന്നുണ്ട്. നമ്മൾ ജോലി ചെയ്യുന്നത് ആത്യന്തികമായി പണത്തിന് വേണ്ടിയാണെന്നും അപ്പോൾ ജോലി ചെയ്യുന്നതിന് അനുസരിച്ച് പണം ലഭിക്കാതെ വരുന്നത് ബുദ്ധിമുട്ടാണെന്നും വിമല രാമൻ പറയുന്നു. നമ്മുടെ ഇന്റസ്ട്രിയിൽ പ്രധാനമായും ഇത്തരത്തിൽ ലോ റെമ്യൂണറേഷൻ കൊടുക്കുന്ന പതിവ് കൂടുതലാണെന്നും പ്രധാനമായും പുരുഷൻമാർക്ക് കൂടുതൽ തുകയും സ്ത്രീകൾക്ക് കുറവ് തുകയുമാണ് ലഭിക്കുന്നതെന്നും എന്നാൽ ഇപ്പോൾ കുറച്ച് കൂടി മാറ്റങ്ങൾ വരുന്നുണ്ടെന്ന് തോന്നുന്നുവെന്നും വിമല രാമൻ പറയുന്നുണ്ട്. മലയാളം ഇന്റസ്ട്രിയുമായി മറ്റു ഭാഷാ ഇന്റസ്ട്രികളെ താരതമ്യം ചെയ്യുമ്പോൾ ലോ റെമ്യൂണറേഷൻ ലഭിക്കുന്നത് മലയാളത്തിലാണ്. പക്ഷേ അത് ലോജിക്കലി തെറ്റല്ലയെന്നും വിമല രാമൻ പറയുന്നു. കാരണം ടോളിവുഡിലും കോളിവുഡിലുമെല്ലാം വലിയ ക്യാൻവാസിലുള്ള സിനിമകൾ വരുന്നുണ്ട്. അതിനനുസരിച്ചുള്ള ബിസിനസാണ് അവർ ചെയ്യുന്നത്.

എന്നാൽ മലയാളം പൊതുവേ അത്രയും വലിയ രീതിയിൽ ചെയ്യാറില്ലയെന്നും പക്ഷേ മലയാളം നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കും. അതാണ് തന്നെ ആകർഷിച്ചതെന്നും വിമല രാമൻ പറയുന്നു. താൻ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളെല്ലാം വ്യത്യസ്ഥത നിറഞ്ഞതാണ്. കാമുകിയായും, ഭാര്യയായും, പ്രേതമായും, ദേവിയായും, വേലക്കാരിയായും, പോലീസ് വേഷത്തിലും താൻ അഭിനയിച്ചിട്ടുണ്ട് എന്നും തനിക്ക് കിട്ടുന്ന വേഷങ്ങളെല്ലാം എന്തെങ്കിലും പെർഫോം ചെയ്യാനുള്ളതാണോ എന്ന് നോക്കാറുണ്ടെന്നും വിമലാരാമൻ പറയുന്നു. പക്ഷേ തന്റെ കരിയറിൽ ഒരു പ്രശ്നം ഉണ്ടെങ്കിൽ അത് കൃത്യമായ ആശയവിനിമയം നടത്താത്തതാണ് എന്നും അതായത് താൻ ഇപ്പോഴും ഓസ്ട്രേലിയയിൽ ആണെന്നാണ് എല്ലാവരും കരുതുന്നതെന്നും അതിനാൽ പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട് എന്നും വിമലാരാമൻ പറയുന്നു. മാത്രമല്ല സിനിമയിൽ താൻ അനീതി നേരിട്ടുണ്ട് എന്നും വിമല രാമൻ തുറന്നു പറയുന്നു. ഒരിക്കൽ ഒരു കന്നട സിനിമ ചെയ്തു. പ്രധാന കഥാപാത്രത്തെ താൻ ആയിരുന്നു അവതരിപ്പിച്ചത്. അത് താൻ വളരെ നന്നായി ചെയ്തു എന്ന് വലിയ രീതിയിൽ അഭിപ്രായം കേട്ടുവെന്നും ആ സിനിമ വൻ ഹിറ്റായിയെന്നും അതിനു ശേഷം അതിന്റെ തെലുഗു റീമേക്ക് എടുത്തിരുന്നു. തെലുഗിലേക്കും തന്നെ അഭിനയിക്കാൻ വിളിച്ചു. എന്നാൽ ആ കഥാപാത്രം ആയിരുന്നില്ല മറ്റൊരു വേഷമായിരുന്നു തനിക്ക് തന്നതെന്നും എന്നാൽ തനിക്കത് ഇഷ്ടമായില്ലയെന്നും വിമലാരാമൻ പറയുന്നു. താൻ കന്നടയിൽ ചെയ്ത് ഹിറ്റാക്കിയ വേഷം എന്തുകൊണ്ട് തെലുഗിൽ തനിക്ക് ചെയ്യാൻ സാധിക്കില്ല എന്ന് ചോദിച്ചു.

എന്നാൽ തെലുഗിൽ ആ നടിക്കാണ് മാർക്കറ്റ് വാല്യൂ ഉള്ളതെന്ന് പറഞ്ഞുവെന്നും എന്നാൽ അവർക്ക് ഭരതനാട്യം അറിയിലായിരുന്നു ഈ കഥാപാത്രത്തിന് ഭരതനാട്യം കളിക്കാനുണ്ട്. പക്ഷേ അവർ ഇതൊന്നും കേട്ടില്ലയെന്നും അതോടെ മറ്റൊരു വേഷം ചെയ്യാൻ തനിക്കും താത്പര്യം ഇല്ലെന്നു പറഞ്ഞുവെന്നും അങ്ങനെ ആ സിനിമ നേരത്തെ പറഞ്ഞ നടി തന്നെ ചെയ്തുവെന്നും വിമല രാമൻ പറയുന്നു. എന്നാൽ അവർ ഒട്ടും നന്നായി ചെയ്തിട്ടില്ല എന്നാണ് തനിക്കു തോന്നിയതെന്നും ചില കഥാപാത്രങ്ങൾ ചെയ്യാൻ ശരിയായ ആളുകൾ വേണം. അത്തരത്തിൽ തെറ്റായ ആളുകൾ വന്നാൽ തീർച്ചയായും കഥാപാത്രത്തോട് നീതി പുലർത്താൻ സാധിക്കില്ലയെന്നും പ്രേക്ഷകരെ ഒരിക്കലും പറ്റിക്കാനാവില്ലയെന്നും വിമലാരാമൻ വ്യക്തമാക്കി. അതേസമയം മലയാളത്തിൽ നിരവധി സൂപ്പർ താരങ്ങളോടൊപ്പമെല്ലാം അഭിനയിച്ച നടിയാണ് വിമല രാമൻ. 2006ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘പൊയ്’ എന്ന ചിത്രത്തിലൂടെയാണ് വിമല രാമൻ സിനിമാ രംഗത്ത് എത്തുന്നത്. അതിനു ശേഷമാണ് മലയാളത്തിലേക്ക് താരം എത്തുന്നത്. സുരേഷ് ഗോപിയുടെ നായികയായി ‘ടൈം’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ലഭിച്ചു. അതിനു ശേഷം പ്രണയ കാലം, സൂര്യൻ, നസ്രാണി, റോമിയോ, കോളേജ് കുമാരൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഓസ്ട്രേലിയയിലാണ് വിമലാരാമൻ ജനിച്ചു വളർന്നത്.











