എനിക്കെപ്പോഴും മെന്റൽ ബ്ലോക്ക് ഉണ്ടായിരുന്നു! എന്നാൽ ഇപ്പോളത് മാറി,  കാരണം ഫഹദിന്റെ രംഗണ്ണൻ; ആസിഫ് അലി 

ആസിഫ് അലിയുടെ ഒരു വെത്യസ്ത വേഷമായിരുന്നു ‘ബി ടെക്ക്’ എന്ന ചിത്രം, ആ ചിത്രത്തിൽ തനിയ്ക്ക് ചില ബിൽഡപ്പ് ഷോട്ടുകൾ ഉണ്ടായിരിന്നു എന്നും എന്നാൽ അത് ചെയ്യാൻ തനിക്ക് വലിയ ചമ്മൽ ആയിരുന്നു എന്നും പറയുകയാണ് നടൻ, തന്റെ പുതിയ ചിത്രം ‘അഡിയോസ് ,അമിഗോ ‘ എന്ന ചിത്രത്തിന്റെ ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പടുത്തുന്നത്, തനിക്ക് ചില ബിൽടപ്പ് ഷോട്ടുകൾ ബി ടെക്ക് എന്ന ചിത്രത്തിലുണ്ടായിരുന്നു, എന്നാൽ ആ ഷോട്ടുകൾ ചെയ്യാൻ തനിക്ക് നല്ല ചമ്മൽ ആയിരുന്നു,

അത്തരം ഒരു സീനിൽ താൻ സിഗിരിട്ടു കത്തിച്ചുനിൽകുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നു, അത് ചെയ്യുമ്പോൾ എനിക്ക് നല്ല ചമ്മൽ ഉണ്ടയിരുന്നു കാരണം പലപ്പോഴും നമ്മളുടെ  റിയലിസ്റ്റിക് സിനിമകളെയും ,ആക്റ്റിംഗിനെയും കുറിച്ചാണ്  ആളുകൾ പറയുന്നത്, ഞാനും അങ്ങനെ തന്നെയാണ്. അതുകൊണ്ടു ഇത്തരം ബിൽഡപ്പ് ഷോട്ടുകൾ ചെയ്യാൻ നല്ല ചമ്മൽ ഉണ്ടാകും, അതെനിക്കൊരു മെന്റൽ ബ്ലോക്ക് ആയാണ് തോന്നിയത്

അന്ന് അങ്ങനെ എനിക്ക് ശരിക്കും ഒരു മെന്റൽ ബ്ലോക്ക് ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അത് മാറിവരുന്നു, അതിന് കാരണം ഫഹദ് അഭിനയിച്ച ആവേശത്തിലെ രങ്കണ്ണൻ തന്നെയാണ്, ഷാനു അങ്ങനെയാണ് ആ കഥപാത്രത്തെ അഭിമുഖീകരിച്ചത്, സാധാരണ അത്തരം കഥാപത്രങ്ങൾ ചെയ്യുന്നത് മസ്‌കുലറായ്  നായകൻ ആയിരിക്കും, എന്നാൽ ഷാനു അങ്ങനുള്ള നായകനെ മാറ്റി അങ്ങനൊരു കഥാപാത്രം ചെയ്യ്തു, ശരിക്കും അതോടെ എനിക്കും അങ്ങനൊരു മെന്റൽ ബ്ലോക്ക് മാറ്റി തന്നു ആസിഫ് പറയുന്നു