പേർളിയുടെ സഹോദരി റെയ്ച്ചലിന്റെ ക്ലാസ്സ്മേറ്റ് ആണ് അമല പോൾ

മലയാളിയാണെങ്കിൽ കൂടിയും അന്യഭാഷകളിലേക്ക് ചേക്കേറിയ ശേഷമാണ് നായിക എന്ന രീതിയിൽ നടി അമല പോൾ പ്രശസ്തി ആർജിച്ച് തുടങ്ങിയത്. അടുത്തിടെയായി മലയാളത്തിലാണ് അമലയുടെ പുതിയ സിനിമകളുടെ റിലീസുകളെല്ലാം. ആടുജീവിതം വൻ വിജയമായതിന് പിന്നാലെ ആസിഫ് അലിക്കൊപ്പം അമല നായിക വേഷം ചെയ്ത ലെവൽ ക്രോസും മികച്ച വിജയവും പ്രേക്ഷക പ്രതികരണവും നേടുന്നുണ്ട്. പ്രസവം കഴിഞ്ഞ് ശരിയായ വിശ്രമത്തിന് പോലും നിൽക്കാതെ സിനിമയുടെ പ്രമോഷൻ പരിപാടികളെല്ലാം അമല സജീവമായിരുന്നു. രണ്ട് മാസം മുമ്പായിരുന്നു അമലയ്ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. സിനിമയിൽ ചുവടുറപ്പിക്കും മുമ്പ് തന്നെ പരിചയക്കാരും അടുത്ത സുഹൃത്തുക്കളുമാണ് അമലയും പേളി മാണിയും. പേളിയുടെ കുടുംബത്തിൽ നടക്കുന്ന എല്ലാ ചടങ്ങുകളിലും അമലയുടെയും കുടുംബത്തിന്റെയും സാന്നിധ്യമുണ്ടാകാറുണ്ട്. അമല ​ഗർഭിണിയായിരുന്ന സമയത്ത് പേളിയും രണ്ടാമത്തെ മകൾ നിതാരയെ ​ഗർഭിണിയായിരുന്നു. പേളിയുടെ ബേബി ഷവറിൽ അമല ഭർത്താവ് ജ​ഗതിനൊപ്പം പങ്കെടുത്തിരുന്നു.‍ പേളിയും അമലയും ഒരുമിച്ച് ഒരു സിനിമയിൽ പോലും പ്രവർത്തിച്ചിട്ടില്ല.

പിന്നെ എങ്ങനെയാണ് ഇരുവരും തമ്മിൽ ഇത്രയേറെ സൗഹൃദമുണ്ടായതെന്നത് ആരാധകർക്കെല്ലാം ഉണ്ടായിരുന്ന ഒരു സംശയമായിരുന്നു. എന്നാൽ ഇരുവരുടെയും സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സ്കൂൾ കാലം മുതൽ അമലയും പേളിയും പേളിയുടെ സഹോദരി റേച്ചലുമെല്ലാം സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം പേളി മാണി ഷോയിൽ ലെവൽ ക്രോസ് സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി അമല എത്തിയിരുന്നു. അവിടെ വെച്ച് പേളിയുമായുള്ള സൗഹൃദത്തെ കുറിച്ച് അമല സംസാരിക്കുകയും ചെയ്തിരുന്നു. കുട്ടിയായിരുന്നപ്പോൾ പേളിയെ കണ്ടപ്പോൾ തന്നെ ഇവൾ ആള് കൊള്ളാമല്ലോയെന്ന് തനിക്ക് തോന്നിയിരുന്നുവെന്നാണ് അമല പറയുന്നത്. പേളിയുടെ സഹോദരി റേച്ചലിന്റെ ക്ലാസ്‌മേറ്റാണ് താനെന്നും ഇടയ്ക്ക് ഒരു ഞായറാഴ്ച തങ്ങള്‍ ഫ്രണ്ട്‌സെല്ലാം ഇവരുടെ വീട്ടിലേക്ക് പോയിരുന്നുവെന്നും അന്ന് പേളി എല്ലാവരെയും കൊണ്ട് അടുത്തുള്ളൊരു സ്‌കൂളിലേക്ക് പോയി. അവിടെ സമ്മര്‍ ക്യാംപ് പോലെ എന്തോ നടക്കുന്നുണ്ടായിരുന്നുവെന്നും അവിടെ വെച്ച് പേളി മോട്ടിവേഷന്‍ ക്ലാസൊക്കെ എടുക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ തന്നെ ഇവൾ ആള് കൊള്ളാമല്ലോ എന്നായിരുന്നു താന്‍ ചിന്തിച്ചത് എന്നാണ് അമല പോല് പേളിയെ കുറിച്ച് പറഞ്ഞത്. പേളിയുമായുള്ള സൗഹൃദത്തെ കുറിച്ച് മാത്രമല്ല ഏറ്റവും പ്രിയപ്പെട്ട തന്റെ പപ്പയെ നഷ്ടപ്പെട്ടതിനെ കുറിച്ചും അതേ അഭിമുഖത്തിൽ അമല വെളിപ്പെടുത്തി. പപ്പയുടെ വേർപാട് ഉണ്ടായശേഷം താൻ തന്നെ ഇല്ലാതെയായ അവസ്ഥയായിരുന്നുവെന്നാണ് അമല പറയുന്നത്.

Pearle Maaney
Pearle Maaney

കാന്‍സറായിരുന്നു പപ്പയ്ക്ക്. പപ്പ പോയപ്പോഴാണ് ആ റോള്‍ എന്തായിരുന്നുവെന്ന് താന്‍ അറിഞ്ഞതെന്നും ത്തനങ് ഇല്ലാണ്ടായിപ്പോയിയെന്നും മുമ്പ് ഒരു മാസം പപ്പ സോളോ ട്രിപ്പ് പോയിരുന്നുവെന്നും എല്ലാ കാര്യത്തിനും പപ്പയ്ക്ക് മമ്മി വേണമായിരുന്നുവെന്നും ആലീസ് എന്ന വിളി ഇല്ലാതെ പപ്പയെ കാണാനാവില്ലായിരുന്നുവെന്നും അമലാപോൾ പറയുന്നു. പപ്പയ്ക്ക് ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു. മരിച്ച് കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ അത് കണ്ടതെന്നും ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദഹേം അതില്‍ എഴുതിയിരുന്നുവെന്നും തന്റെ മകൻ ഇലൈയെ പപ്പയുടെ ഫോട്ടോകോപ്പിയായാണ് തനിക്ക് തോന്നാറുള്ളതെന്നും അതുപോലെ മമ്മിയും സ്‌ട്രോങായൊരു വ്യക്തിയാണെന്നും എല്ലാ കാര്യങ്ങളും തനിച്ച് കൈകാര്യം ചെയ്യുന്ന ആളാണ് താനെന്നും തടി കൂടിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരെ നോക്കൂ… ഇവരെ നോക്കൂ എന്നൊക്കെയാണ് മമ്മി പറയാറുള്ളതെന്നും അമല പറയുന്നു. അതേസമയം ഒരു വർഷം മുമ്പാണ് ജ​ഗത് ദേശായിയുടെയും അമല പോളിന്റെയു വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് വൈകാതെ ഇരുവർക്കും മകൻ പിറന്നു. ഒരു കുഞ്ഞിന്റെ അമ്മയായിട്ടും അമല സിനിമയിൽ സജീവമായി നിൽക്കുന്നത് പിന്നിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് എന്നാണ് അമലാപോൾ പറയുന്നത്. തന്റെ കുഞ്ഞിനെക്കുറിച്ചും അടുത്തിടെ അമല സംസാരിച്ചിരുന്നു. ആസിഫലി നായകനായ ലെവൽ ക്രോസാണ് അമലാപോളിന്റെ ഏറ്റവും പുതിയ ചിത്രം.