സത്യത്തിൽ സന്തോഷിക്കേണ്ട നിമിഷം, എന്നാൽ സന്തോഷിക്കാൻ കഴിയില്ല! 69മത് ഫിലിം ഫെയർ പുരസ്‌കാരം; വയനാട് ദുരന്തത്തെ കുറിച്ച് മമ്മൂട്ടി 

മമ്മൂട്ടി കമ്പനി നിർമ്മിച്ച്മ മ്മൂട്ടി  അഭിനയിച്ച ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയിലെ അഭിനയത്തിലൂടെ തന്റെ പതിനഞ്ചാമത് ഫിലിം ഫെയർ അവാർഡ് സ്വീകരിച്ചുകൊണ്ട്, ആ വേദിയിൽ  മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. സത്യത്തിൽ ഇത് സന്തോഷിക്കേണ്ട ഒരു നിമിഷമാണ്. പക്ഷെ ഞാൻ സന്തോഷവാനല്ല. വയനാട്ടിലെ എന്റെ ജനങ്ങൾ അതീവ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തബന്ധങ്ങളും, ഉറ്റവരും, ഉടയവരും, എല്ലാം നഷ്ടപ്പെട്ട ആ ജനങ്ങളെ നിങ്ങളെല്ലാവരും സപ്പോർട്ട് ചെയ്യും അതുപോലെ  സഹായിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു മമ്മൂട്ടി പറയുന്നു. ശരിക്കും ഏറെ അഭിമാന നിമിഷമാണെങ്കിലും കേരളത്തിന്റെ ദുഖത്തിനൊപ്പമാണ് താനും

 

ഇത് എന്റെ 15ാമത്ത്  ഫിലിം ഫെയർ അവാർഡാണ്.  ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്. ഇതൊരു ബൈലിങ്ക്വൽ ചിത്രമാണ്. തമിഴിലും, മലയാളത്തിലുമാണ് ഈ സിനിമ എടുത്തിരിക്കുന്നത്. തന്റെ സംവിധായകനോടും നൻപകൽ നേരത്ത് മയക്കം ചിത്രത്തിന്റെ ക്രൂവിനോടും പിന്നെ തന്റെ കൂടെ അഭിനയിച്ചവർക്കുംഎല്ലാവര്കും നന്ദി,

ഇത് ശരിക്കും ഏറെ സന്തോഷിക്കേണ്ട ഒരു സമയമായിരുന്നു. എന്നാൽ തനിക്കിത് ദുഖകരമായ ഒരു സമയമാണ്. വയനാടിന്റെ ഈ ദുരവസ്ഥയിൽ ഏറെ വിഷമമുണ്ട്. അവിടെ ഉണ്ടായിരുന്ന എല്ലാവരേയും ഈ അവസരത്തിൽ  ഓർമിക്കുന്നു.എന്നാണ് മമ്മൂട്ടി പറയുന്നത്. അവിടെ ഉള്ളവർക്കു വേണ്ടി നിങ്ങൾ എല്ലാവരും കഴിയുന്ന പോലെ സഹായിക്കണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ കഴിയുന്ന പോലെ അവരെ സപ്പോർട്ട് ചെയ്യുക എന്നും നടൻ കൂട്ടിച്ചേർത്തു