
2012 ൽ നടൻ വിജയ് വാങ്ങിയ റോൾസ് റോയ്സ് കാർ വിൽപ്പനയ്ക്കെന്ന റിപ്പോർട്ടുകൾ. തമിഴ് സിനിമയില്‍ താരപദവിയുടെ കൊടുമുടിയിൽ നിൽക്കുന്ന വിജയ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത് തന്റെ കാറിന്റെ ടാക്സിന്റെ പേരിലായിരുന്നു. 2012 വർഷത്തിൽ താരം ഒരു പുതിയ റോൾസ് റോയ്സ് കാർ വാങ്ങിയിരുന്നു. അതിന്റെ നികുതി കേസ് കോടതിയിൽ എത്തിയത് വലിയ വാർത്തയായിരുന്നു. അന്ന് ആ കേസിൽ കോടതി വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പലപ്പോഴും പിന്നീട് ഈ കാർ വിജയ് ഉപയോഗിച്ചിട്ടുണ്ട്. ആ കാറാണ് ഇപ്പോൾ വിൽക്കാൻ ഒരുങ്ങുന്നതെന്നാണ് വിവരം. ആഡംബര കാറുകളുടെ ഡീൽ നടത്തുന്ന ഒരു സ്ഥാപനമാണ് ഇപ്പോൾ ഈ കാർ വില്പനയ്ക്ക് വെച്ചിരിക്കുന്നത്.

മാധ്യമങ്ങൾ തന്നെയാണ് ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. എന്നാൽ ഈ വാഹനം വാങ്ങുവാൻ ആരൊക്കെയാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. രണ്ടുകോടി 60 ലക്ഷം രൂപയ്ക്കാണ് ഈ കാർ വില്പനയ്ക്ക് വച്ചിരിക്കുന്നത് എന്നാണ് വിവരം. എന്നാൽ വാങ്ങുന്ന വ്യക്തിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് നീക്കുപോക്കുകൾ ഉണ്ടാകും എന്നാണ് ഏജൻസി പറയുന്നത്. എന്തായാലും താരത്തിന്റെ ഈ കാർ വാങ്ങുവാൻ ഇപ്പോൾ ആരാധകർ തന്നെ രംഗത്ത് വരാൻ സാധ്യതയുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്.











