ഒരിക്കലും ശരിയായി നടക്കാൻ കഴിയില്ലെന്ന് ഡോക്ടറുമാർ വിധി എഴുതി! തന്റെ അവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞു ;വിക്രം 

തെന്നിന്ത്യൻ  സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തങ്കലാന്‍’, ചിത്രത്തിൽ നായകനായി എത്തുന്നത് നടൻ വിക്രമാണ്, തങ്കലാനിലെ വിക്രമിനെ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് താരം രൂപമാറ്റം കൈവരിച്ചിരിക്കുന്നത്.ഓഗസ്റ്റ് 15 നാണ് സിനിമയുടെ റിലീസ്, ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ  വിക്രം വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. പഠനകാലത്ത് തനിക്കുണ്ടായ ഒരു അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് വിക്രം. കാലിന്റെ മുട്ടുമുതൽ കണങ്കാൽ വരെ അപകടത്തിൽ തകർന്നുവെന്നും, കാൽ മുറിച്ചുമാറ്റാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നതെന്നും പറയുകയാണ് നടൻ

അന്ന് താൻ വളരെ ചെറുപ്പമാണ്. സിനിമയേക്കുറിച്ച് സ്വപ്നം കാണ്ടുതുടങ്ങുന്ന സമയമായിരുന്നു . കോളേജിൽ ഒരു നാടകത്തിൽ അഭിനയിക്കുന്നതിനേക്കുറിച്ച് ത്രില്ലടിച്ച് നിൽക്കുമ്പോഴായിരുന്നു ആ അപകടമുണ്ടായത് . കാലിന്റെ മുട്ടുമുതൽ കണങ്കാൽവരെ തകർന്നു. ​ഗുരുതരമായി പരിക്കേറ്റ കാൽ മുറിച്ചുമാറ്റാനാണ് ഡോക്ടർമാർ നിർദേശിച്ചത് , മൂന്ന് വര്‍ഷം ആശുപത്രിയില്‍ തന്നെ സ്ഥിരമായിരുന്നു .മൊത്തം  23 സര്‍ജറികള്‍ ചെയ്തിട്ടുണ്ട്.

അന്ന് ക്രച്ചസ് ഉപയോഗിച്ചാണ് നടന്നിരുന്നത്. ഒരിക്കലും ശരിയായി നടക്കാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ അന്ന് തന്നോട്   പറഞ്ഞത്. പക്ഷെ തനിക്ക് അഭിനയിക്കാൻ ഭ്രാന്തായിരുന്നു വിക്രം പറയുന്നു,  താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും പ്രയാസമുള്ള കഥാപാത്രമാണ് തങ്കലാനിലേത് എന്നാണ് നടൻ  പറയുന്നത്. സേതു, പിതാമഗന്‍, അന്യന്‍, ഐ, രാവണന്‍ തുടങ്ങിയ സിനിമകള്‍ ഒക്കെ താൻ  ചെയ്തിട്ടുണ്ട്. എല്ലാം നന്നായി കഷ്ടപ്പെട്ട് ചെയ്തതാണ്. പക്ഷെ സത്യത്തില്‍ തങ്കലാന് വേണ്ടി ചെയ്തതിന്റെ പത്ത് ശതമാനം മാത്രമേ അതൊക്കെ വരികയുള്ളൂ, തങ്കലാനുമായി തനിക്ക് ആത്മീയമായൊരു കണക്ഷനാണുണ്ടായിരുന്നത്.  തങ്കലാൻ  ഒരു നേതാവാണ്, പോരാളിയാണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ നിര്‍വചിക്കുന്നത് തന്റെ ലക്ഷ്യത്തിലേക്ക് എത്താനുള്ള നിശ്ചയദാര്‍ഢ്യമാണ്. അസാധ്യമെന്ന് എല്ലാവരും പറയുമ്പോഴും നേടാന്‍ സാധിക്കുമെന്ന് അവന് ഉറപ്പുണ്ട്. തനിക്കും അങ്ങനെയാണ് വിക്രം പറയുന്നു