
മലയാളത്തിൽ ഒരുകാലത്തു തിളങ്ങി നിന്ന സംവിധായകൻ ആയിരുന്നു രാജസേനൻ, എന്നാൽ രണ്ടായിരത്തിനു ശേഷം പിന്നീടദ്ദേഹം സംവിധാനം ചെയ്യ്ത ചിത്രങ്ങൾ എല്ലാം തന്നെ പരാചയങ്ങൾ ആയിരുന്നു. ഇപ്പോൾ അങ്ങനെയുള്ള പരാജയ ചിത്രങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ. തന്റെ പരാജയ ചിത്രങ്ങളിൽ വമ്പൻ പരാചയം എന്ന് പറയാവുന്ന ഒരു സിനിമ ആയിരുന്നു ഒരു ‘സ്മോൾ ഫാമിലി’, 90 % കള്ളുകുടിക്കുന്ന ആളുകൾ ഉള്ള ഈ കേരളത്തിൽ ഇങ്ങനൊരു സിനിമ ചെയ്യാൻ പാടില്ലായിരുന്നു രാജസേനൻ പറയുന്നു

ഒരിക്കലും കേരളത്തിൽ കള്ളിനെതിരായി ഒരു സിനിമ ചെയ്യരുതെന്നു തീരുമാനിപ്പിച്ച ചിത്രമായിരുന്നു ഒരു സ്മോൾ ഫാമിലി, കൂടാതെ ഇത് ചെയേണ്ട എന്ന് തോന്നിച്ചിട്ട് ചെയ്യ്തു പരാജയം നേടിയ ചിത്രങ്ങളുമുണ്ടയിരുന്നു, അതൊരിക്കലും സിനിമയുടയോ, സ്ക്രിപ്റ്റിന്റെയോ കുഴപ്പമല്ലായിരുന്നു, പകരം കാസ്റ്റിങ് ആയിരുന്നു, അങ്ങനെയുള്ള സിനിമയാണ് റേഡിയോ ജോക്കി, 72 മോഡലും

പക്ഷെ ഈ രണ്ടു സിനിമകളുടെയും കഥകൾ വളരെ നല്ലതായിരുന്നു, എന്നാൽ കാസ്റ്റിങ് മുഖേന ആണ് ഈ രണ്ടു സിനിമകളും പരാചയപെട്ടത്, എന്നാൽ ഇപ്പോളത്തെ ന്യു ജെനറേഷൻ സിനിമകളോടൊപ്പമായിരുന്നു 72 മോഡൽ എന്ന ചിത്രവും എത്തിയത്, പക്ഷെ ചിത്രത്തിന്റെ കാസ്റ്റിംഗ് ആയിരുന്നു പ്രശനം രാജസേനൻ പറയുന്നു












