
നടൻ നാഗചൈതന്യ ഇനി ശോഭിത ധൂലി പാലക്ക് സ്വന്തം, നാഗചൈതന്യയും നടി ശോഭിത ധുലിപാലയുമായുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത്അച്ഛനും നടനുമായ നാഗാർജുന, നടി സമാന്തയുമായുള്ള വിവാഹമോചനം നടന്ന് രണ്ടര വർഷങ്ങൾക്ക് ശേഷമാണ് നാഗ ചൈതന്യ വീണ്ടും വിവാഹിതനാകുന്നത്. ഹെെദരാബാദിലെ നാഗാർജുനയുടെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിന്നു ചടങ്ങിൽ പങ്കെടുത്തത്. ഇന്ന് രാവിലെ 9.42 ന് വിവാഹനിശ്ചയം നടന്നു എന്നാണ് നാഗാർജുന പങ്കുവെച്ച പോസ്റ്റിന്റെ വിവരം

കുടുംബത്തിലേക്ക് ശോഭിതയെ സ്വീകരിക്കുന്നതിലെ സന്തോഷം നാഗാർജുനയുടെ വാക്കുകളിൽ പ്രകടം. ദമ്പതികൾ എന്ന നിലയിൽ ചൈതന്യക്കും ശോഭിതയ്ക്കും നാഗാർജുന ജീവിതകാലം മുഴുവൻ നീളുന്ന സന്തോഷം ആശംസിച്ചു. പീച്ച് നിറത്തിലെ സാരി ചുറ്റി, തലയിൽ പൂ ചൂടിയാണ് ശോഭിത വിവാഹ നിശ്ചയത്തിൽ തിളങ്ങിയത്. മിനിമൽ ആഭരണങ്ങളും ധരിച്ചിരുന്നു. ഐവറി കുർത്തയാണ് നാഗ ചൈതന്യയുടെ വേഷം.

നാഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം ലഭിച്ചിരുന്നു.നാഗ ചൈതന്യയും ശോഭിതയും ഇംഗ്ലണ്ടിൽ വെക്കേഷൻ ആഘോഷിക്കുന്ന വേളയിലാണ് ഇവരുടെ പ്രണയ വാർത്ത രൂക്ഷമാകുന്നത്. ഇതിനിടെ പുതുതായി പണി കഴിപ്പിച്ച വീട്ടിൽ നാഗ ചൈതന്യ ശോഭിതയുമായി സന്ദർശനം നടത്തി എന്നും റിപ്പോർട്ടുണ്ടായി. എന്നാൽ ഇരുകൂട്ടരും ഈ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുൻപങ്കാളി. 2017 ൽ വിവാഹിതരായ ഇവർ നാല് വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ 2021 ഒക്ടോബറിൽ വേർപിരിയുകയായിരുന്നു.











