അത് തന്റെ ഏറ്റവും നല്ല ഗുണമാണ്, ഷൈൻ ടോം ചാക്കോ

കുറച്ചു നാൾ മുൻപ് നടൻ ഫഹദ് ഫാസിൽ തനിക്ക് ഒരു രോഗാവസ്ഥ ഉണ്ടെന്ന് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ അതേ ഡിസോർഡർ തനിക്കും ഉണ്ടെന്നും പറയുകയാണ് നടൻ ഷൈൻ ടോം ചാക്കോ. ഫഹദിനെപ്പോലെ തന്നെ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്ടിവിറ്റി ഡിസോർഡർ ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കയാണ് നടൻ ഷൈൻ ടോം ചാക്കോ. തന്നെ സംബന്ധിച്ച് എഡിഎച്ച്ഡി തന്റെ ഏറ്റവും നല്ല ​ഗുണമാണ് എന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. ലപ്പോഴും പൊതുവേദിയിലെ ഷൈനിന്റെ പെരുമാറ്റം വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്. അഭിമുഖങ്ങളിൽ ഇരിക്കുമ്പോഴുള്ള താരത്തിന്റെ സമീപനം ഒരു സമയത്ത് വലിയ രീതിയിൽ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങി. ഇപ്പോഴിതാ തന്റെ ഇത്തരം സ്വഭാവങ്ങൾക്കെല്ലാം പിന്നിൽ അറ്റെൻഷെൻ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി സിൻഡ്രോം എന്ന ഡിസോർഡർ ആണെന്ന് ഷൈൻ പറയുന്നു. പുതിയ സിനിമയുടെ ഭാ​ഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ ഇതേക്കുറിച്ച് സംസാരിച്ചത്. ഞാൻ എഡിഎച്ച്ഡി കിഡ് ആണ്.

അങ്ങനെയുള്ളവരാണ് ജനശ്രദ്ധ ലഭിക്കാൻ വേണ്ടി ശ്രമിക്കുന്നത്. ശ്രദ്ധ പിടിച്ച് പറ്റണം എന്നുള്ളതിൽ നിന്നാണ് ഒരു ആക്ടർ ഉണ്ടാകുന്നത്. അല്ലെങ്കിൽ ഒരു മുറിയിൽ അടച്ചിട്ട് ഇരുന്നാൽ മതി. എല്ലാ പുരുഷൻമാരിലും അതിന്റെ ചെറിയ ഒരുംശമുണ്ട്. നമ്മൾ പുറത്ത് പോകുന്നതും മറ്റുമൊക്കെ ആരെങ്കിലും ഒരാൾ നോട്ടീസ് ചെയ്യാൻ വേണ്ടിയാണ് എന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. അതിന്റെ അളവ് വളരെയധികം കൂടുതലുള്ളവരായിരിക്കും ഈ ഡ‍ിസോർഡർ ഉള്ളവർക്ക് എന്നും എഡിഎച്ച്ഡി ഉള്ളയാൾക്ക് എപ്പോഴും അയാൾ ശ്രദ്ധിക്കപ്പെട്ടണം എന്നായിരിക്കുമെന്നും ​മറ്റ് ആക്ടേർസിൽ നിന്നും വ്യത്യാസം തോന്നാൻ ശ്രമിക്കുന്നതും പെർഫോം ചെയ്യുന്നതും അതാണ്. ഒരു കൂട്ടം ആളുകളിൽ നിന്നും കൂടുതൽ ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് അതെല്ലാം . അപ്പോൾ എന്തായാലും എഡിഎച്ച്ഡി ഉണ്ടാകും. ഇതൊക്കെ ഡിസോർഡർ ആയിട്ട് പുറത്ത് ഇരിക്കുന്ന ആൾക്കേ തോന്നൂ. തന്നെ സംബന്ധിച്ച് എഡിഎച്ച്ഡി എന്റെ ഏറ്റവും നല്ല ​ഗുണമാണ് എന്നാണ് ഷൈൻ പറയുന്നത് .കറ നല്ലതാണെന്ന് ചിലർ പറയും. എല്ലാവർക്കും അല്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കറയുള്ള ഡ്രസ് ഇട്ട് നടന്നിട്ട് കാര്യമില്ല. പക്ഷെ കറ നല്ലതാകുന്ന ആളുകളുമുണ്ട്. അതുകാെണ്ട് എഡിഎച്ച്ഡി തനിക്ക് വളരെ നല്ലതാണ്.” എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷൈൻ ടോം പറഞ്ഞത്.

നേരത്തെ ഫഹദ് ഫാസിലും തനിക്ക് എ ഡി എച്ച് ഡി ഉള്ള കാര്യം വെളിപ്പെടുത്തിയിരുന്നു. 41ാം വയസിലാണ് ഇത് കണ്ടെത്തിയതെന്നും ഫഹദ് ഫാസിൽ വ്യക്തമാക്കി. നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തകരാറിനെ ആണ് എ ഡി എച്ച് ഡി എന്ന് പറയുന്നത്. ഇത് കുട്ടികളിലാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നതെങ്കിലും അപൂർവമായി മുതിർന്നവരിലും കാണാറുണ്ട്. ഒരു കാര്യത്തിലും ശ്രദ്ധ കൊടുക്കാൻ പറ്റാതിരിക്കുക, എടുത്ത് ചാട്ടം, ഹൈപർ ആക്ടിവിറ്റി തു‌ടങ്ങിയവ ചേർന്നുള്ള രോ​ഗമാണ് എഡിഎച്ച്ഡി. ഫഹദ് ഫാസിലിന്റെ തുറന്ന് പറച്ചിലിന് ശേഷമാണ് പപലരും ഈ അവസ്ഥയെക്കുറിച്ച് കൂടുതൽ അറിഞ്ഞതും ചർച്ചയായിമാറിയതും . അതേസമയം അസിസ്റ്റൻഫ് ഡയറക്ടറായി വെള്ളിത്തിരയിൽ എത്തിയ താരമാണ് ഷൈൻ ടോം ചാക്കോ. എന്നാൽ ഇന്ന് അഭിനയത്തിൽ തിളങ്ങിനിൽക്കുകയാണ് താരം. നായകനായും വില്ലനായുമൊക്കെ നിരവധി സിനിമകൾ ഷൈൻ ചെയ്തിട്ടുണ്ട്. ഇന്ന് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഷൈൻ നേടിക്കഴിഞ്ഞു. എന്നാൽ പലപ്പോഴും ഷൈനിന്റെ പെരുമാറ്റം വിമർശിക്കപ്പെടാറുണ്ട്. ഷൈൻ ഇന്റർവ്യൂസിലൊക്കെ പൊട്ടിത്തെറിച്ച പോലെ സംസാരിക്കുമ്പോൾ പലപ്പോഴും അതിനെതിരെ ട്രോളുകൾ വരാറുണ്ട്. അടുത്തിടെയാണ് തന്റെ പുതിയ ബന്ധവും അവസാനിപ്പിച്ചെന്ന് ഷൈൻ വെളിപ്പെടുത്തിയത്. ടോക്സിക്ക് ബന്ധങ്ങൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നാണ് ഷൈനിന്റെ വിശദീകരണം.