
ന്യു ജനറേഷൻ സംവിധായകരിൽ ഒരാളാണ് ഒമർ ലുലു, ഇടക്ക് ഇദ്ദേഹത്തിന്റെ പേരിൽ സോഷ്യൽ മീഡിയിൽ ചില വിമര്‍ശനങ്ങളൊക്കെ എത്താറുണ്ട്, ഇപ്പോൾ ഇതെല്ലം മറികടന്ന് സംവിധായകൻ ഒരു പുതിയ ചിത്രവുമായി എത്തുകയാണ് പ്രേക്ഷകർക്ക് മുന്നിൽ, ഇപ്പോൾ സിനിമ ഫീൽഡിലെ ചില കാര്യങ്ങളെ കുറിച്ച് ഒമർ ലുലു പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്ക് ചെറുപ്പത്തിലേ സിനിമ എന്ന മോഹമുണ്ടായിരുന്നു. ആദ്യം തനിക്ക് അഭിനയിക്കാനായിരുന്നു ഇഷ്ട്ടം, എന്നാൽ അഭിനയം പിന്നീട് വേണ്ടന്ന് വെച്ച്

സിനിമയിൽ കഴിവുള്ളത് പോലെ ബന്ധങ്ങളും ഉണ്ടാകണം, ഇപ്പോൾ ഉദാഹരണത്തിന് സത്യൻ അന്തിക്കാടിന്റെ മകൻ ചെയ്ത് ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട് എന്നത്, ഇതിൽ വലിയ താരനിര തന്നെയുണ്ട്, ഒരു പുതുമുഖ സംവിധായകന്റെ സിനിമയിൽ ഇത്രയും വലിയ താരനിര ഉണ്ടാകുമോ, ഒമർ ലുലു ചോദിക്കുന്നു, സിനിമ എന്ന് പറയുന്നത് ശരിക്കും ഒരു ബിസ്സിനെസ്സ് ആണ്

നമ്മളിപ്പോള്‍ മദര്‍ തെരേസ ആണെന്ന് പറഞ്ഞാലും സിനിമയില്‍ ആരും കൂടെ ഉണ്ടാവണമെന്നില്ല. എന്നാല്‍ നമ്മള് വിജയിച്ച് നില്ക്കുന്നവനാണെങ്കില് എത്ര തെണ്ടിത്തരം കാണിച്ചാലും കൂടെ നില്ക്കാന് ഇഷ്ടം പോലെ പേരുണ്ടാവും. സിനിമയൊരു മാജിക്ക് പോലെയാണ്. ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല, എല്ലാവരും ഡബ്ബിൾ മീനിങ് ആണ് കണ്ടുപിടിക്കുന്നത്, ഇപ്പോൾ ചങ്ക്സ് എന്ന ചിത്രത്തിൽ സാറിന് വട വേണോ എന്ന് ചോദിക്കുന്നുണ്ട്, അതിൽ വടക്ക് എവിടെയാണ് അശ്ലീലത ഉള്ളത്, അത് കാണുന്നവന്റെ മനസിലാണ് ഡബ്ബിൾ മീനിങ് ഉള്ളത് , നോർമൽ ആയി ചിന്തിക്കന്നവരുടെ മനസിലൊന്നും അങ്ങനെ ഉണ്ടാവില്ല ഒമർ ലുലു പറയുന്നു












