
നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീതവും നിർവഹിക്കുന്ന ഒരു ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് ‘കർണ്ണിക’, കവിത, സംവിധാനം, ചലച്ചിത്ര നിർമാണം, തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സോഹൻ റോയയാണ് ഈ ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ഈ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ തുറന്നു പറയുകയാണ് ആർ ജെ സുരാജിനൊപ്പം മിഡ് ഡേ മസാലയിൽ

കേരളം ഞെട്ടിത്തരിച്ച ഒരു ദുരന്തമായിരുന്നു വയനാട് ദുരന്തം, ഈ വയനാട് ദുരന്തത്തിനെ ഒരു കൈത്താങ്ങായി എത്തുകയാണ് കർണ്ണിക, ഇതിന് കുറിച്ച് സോഹൻ റോയ് പറയുന്നത് ഈ സിനിമയുടെ ലാഭവിഹിത തുക മുഴുവൻ വയനാടിന് വേണ്ടി മാത്രമാണെന്നാണ്, ബേസിക്കിലി തങ്ങൾ ഒരു ചാരിറ്റി മൂവി ചെയ്യാറുണ്ടു , ഇപ്പോൾ ഈ ഒരു ചിത്രം ചെയ്യുന്നത് വയനാടിന് വേണ്ടിയാണെന്നും സോഹൻ റോയ് പറയുന്നു.

ശരിക്കും സമയമെടുത്താണ് കർണ്ണിക എന്ന ഈ ചിത്രം ചെയ്യ്തിരിക്കുന്നത് , ഈ ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്, ഒപ്പം ഈ ചിത്രം കാണുന്ന പ്രേഷകർക്കും കർണ്ണികയോടൊപ്പം തന്നെ വയനാട് ദുരന്തത്തിനൊരു കൈത്താങ്ങായി ,മാറാൻ കഴിയുന്നതാണ് . വിയാൻ മംഗലശ്ശേരി, പ്രിയങ്ക നായർ എന്നിവരോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിൽ ഒരു കൂട്ടം പുതുമുഖങ്ങളും അഭിനയിക്കുന്നു കൂടാതെ നടൻ ടി ജി രവിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു












