
നടി ശ്രീദേവിയെക്കുറിച്ച് അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോൾ ഒരിക്കൽ മലയാളത്തിലെ ഒരു വിനോദ ടെലിവിഷൻ ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വ്യത്യസ്തമായ ഭാവങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തിയ നടിയാണ് ശ്രീദേവിയെന്ന് ഇദ്ദേഹം അന്ന് ചൂണ്ടിക്കാട്ടി. കൽ ഹാസനും ശ്രീദേവിയും ഒന്നിച്ചഭിനയിച്ച കണ്ണെെ കലൈമാനെ എന്ന ചിത്രത്തിലെ കണ്ണെെ കലൈമാനെ എന്ന ഗാനം ചിത്രീകരിക്കുമ്പോൾ പലപ്പോഴും കണ്ണ് നിറഞ്ഞിരുന്നു എന്നാണ് സംവിധായകൻ ബാലു മഹേന്ദ്ര പറഞ്ഞിരുന്നത്. രണ്ട് പേരും കമൽഹാസനും ശ്രീദേവിയും അല്ലാതായി കഥാപാത്രങ്ങൾ ആയി മാറുകയും അറിയാതെ പോലും ഒരു ശബ്ദത്തിന്റെ അലോസരം വരുമ്പോൾ സംവിധായകന്റെ നിർദ്ദേശത്തിന് കാത്ത് നിൽക്കാതെ ആ അലോസരത്തിന്റെ റിയാക്ഷൻ ശ്രീദേവിയിൽ പ്രത്യക്ഷപ്പെടുമായിരുന്നു എന്നും ആ റിയാക്ഷൻ തിരിച്ചറിഞ്ഞ് അഭിനയിക്കാൻ കമൽ ഹാസനും കഴിഞ്ഞിരുന്നെന്ന് ജോൺ പോൾ ചൂണ്ടിക്കാട്ടി. മലയാളത്തിൽ നായികയായി അഭിനയിക്കുമ്പോഴും ഒരു കൊച്ച് കുട്ടിയുടെ കുസൃതിത്തരങ്ങൾ കൊണ്ട് നടക്കുന്നത് ശ്രീദേവിയുടെ ശീലമായിരുന്നു എന്നും ഇദ്ദേഹം ഓർക്കുന്നു. മദിരാശിയിലെ ടീനഗറിലെ ഉസ്മാൻ റോഡിൽ രണ്ട് നില മാളിക വീടുണ്ടായിരുന്നു ശ്രീദേവിക്ക്. അവിടെ താൻ പോകാറുണ്ടായിരുന്നു എന്നും.

തന്റെ ജേഷ്ഠ തുല്യനായ സുഹൃത്ത് മണി സാമി അവിടെയാണ് കഴിഞ്ഞിരുന്നത് എന്നും ജോൺ പോൾ പറയുന്നു. സുഹൃത്തെന്ന നിലയിൽ അല്ല അദ്ദേഹത്തെ കാണാൻ പോയത്. അദ്ദേഹത്തെ പോലെ ചലച്ചിത്ര സംബന്ധമായ ഗ്രന്ഥങ്ങൾ മറ്റാരിലും താൻ കണ്ടിട്ടില്ല എന്നും അദ്ദേഹം സഞ്ചരിക്കുന്ന ഒരു എൻസൈക്ലോപീഡിയ ആയിരുന്നു എന്നും ജോൺ പോൾ പറയുന്നു. ഒരുപാട് കാര്യങ്ങളിൽ തങ്ങൾ തമ്മിൽ തർക്കവും വ്യക്തിപരമായ നീരസങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അതിനെല്ലാമപ്പുറം ഒരു ആദരവ് അദ്ദേഹത്തോട് ഉണ്ടായിരുന്നു എന്നാണ് ജോൺ പോൾ പറയുന്നത്. അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത് ആ വീടിന്റെ മുകളിലത്തെ നിലയിലാണ്. കുടുംബം എന്ന് പറയുന്നത് മറ്റാരുമല്ല. പ്രിയങ്കരിയായ കവിയൂർ പൊന്നമ്മ. പൊന്നമ്മ ചേച്ചിയും മണി സാമിയും മകളും താമസിച്ച വീടിന്റെ താഴത്തെ നിലയിലാണ് ശ്രീദേവി താമസിച്ചതെന്ന് താൻ ഓർക്കുന്നു എന്നും ജോൺ പോൾ പറയുകയാണ്. ഷൂട്ടിംഗില്ലാത്തപ്പോൾ ആ മുറ്റത്ത് കൊച്ച് കുട്ടിയെ പോലെ കളം വരച്ച് കളിക്കാനോ കുസൃതിത്തരങ്ങളിൽ ഏർപ്പെടാനും വലിയ താൽപര്യം കാണിച്ചിരുന്ന ശ്രീദേവിയെ കണ്ട ഓർമകളും പറഞ്ഞ് കേട്ട ഓർമകളും ധാരാളമുണ്ട് എന്നും അദ്ദേഹം പറയുന്നു. ആ കുട്ടിത്തം നമ്മുടെയെല്ലാം പരിചിത വൃത്തത്തിലുണ്ടായിരുന്ന നാളുകളിൽ എന്നും ശ്രീദേവിയിൽ തത്തിക്കളിച്ച് നിന്ന ഭാവമാണ് എന്നും ജോൺ പോൾ ഓർക്കുന്നു. പെട്ടെന്ന് മുതിർന്ന കഥാപാത്രമാകാനും രോഷാ കുലയായ കഥാപാത്രമാകാനും പ്രതികാരം ചെയ്യുന്ന കഥാപാത്രമാകാനും ത്യാഗമൂർത്തിയായ കഥാപാത്രമായി മാറാനും ശ്രീദേവിക്ക് അനായാസം കഴിഞ്ഞിരുന്നെന്നും ജോൺ പോൾ ഓർത്തു.

അതേസമയം ഇന്ത്യൻ സിനിമ ലോകത്തെ വിസ്മയം തന്നെയായിരുന്നു അന്തരിച്ച നടി ശ്രീദേവി. വശ്യമായ സൗന്ദര്യവും അഭിനയ മികവും ശ്രീദേവിയെ ഉയരങ്ങളിൽ കൊണ്ടെത്തിച്ചു. ഇന്ത്യൻ സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് ശ്രീദേവി. ശ്രീദേവിയെ പോലൊരു നടി പിന്നീടൊരിക്കലും സിനിമാ രംഗത്തേക്ക് കടന്ന് വന്നിട്ടില്ലെന്ന് ആരാധകർ പറയാറുണ്ട്. പലപ്പോഴും ഒപ്പമഭിനയിക്കുന്ന പുരുഷ താരങ്ങളെ കടത്തി വെട്ടുന്നതായിരുന്നു ശ്രീദേവിയുടെ താരപ്രഭ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ശ്രീദേവി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിയറിൽ തിരക്കേറിയപ്പോൾ ഹിന്ദി സിനിമകളിലാണ് നടി കൂടുതൽ ശ്രദ്ധ കൊടുത്തത. ഒരു ഘട്ടത്തിൽ ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു ശ്രീദേവി. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറെന്ന് ശ്രീദേവിയെ ആരാധകർ വാഴ്ത്തുന്നു. കരിയറിൽ പേരും പ്രശസ്തിയും ലഭിച്ചപ്പോഴും ശ്രീദേവിയെ തേടി ഗോസിപ്പുകൾ തുടരെ വന്നു. സിനിമ കഥ പോലെ നാടകീയമായാണ് പലപ്പോഴും ശ്രീദേവിയുടെ ജീവിതം മുന്നോട്ട് പോയത്. നടി ശ്രീദേവിയുടെ വ്യക്തി ജീവിതം സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയാകുന്ന ഒന്നായിരുന്നു. ബോളിവുഡ് സിനിമാ നിർമാതാവ് ബോണി കപൂറുമായുള്ള പ്രണയവും വിവാഹവും ബോളിവുഡിൽ ചർച്ചാ വിഷയമായി. പകരം വെക്കാനില്ലാത്ത താര റാണിയായിരുന്ന ശ്രീദേവി ആ സമയത്തും വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ബോണി കപൂറുമായി അടുത്ത് ശ്രീദേവി ഇദ്ദേഹത്തെ വിവാഹവും ചെയ്തു. ശ്രീദേവിക്കൊപ്പം ജീവിക്കാൻ വേണ്ടി ബോണി കപൂർ ആദ്യ വിവാഹബന്ധം ഉപേക്ഷിച്ചു. ജാന്വി കപൂറും ഖുശി കപൂറൂമാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മക്കൾ ഇരുവരും ഇന്ന് ബോളിവുഡിലെ നായികമാരുമാണ്. അതേസമയം 2018 ൽ ആണ് ശ്രീദേവി മരിക്കുന്നത്. ദുബായിൽ ഹോട്ടൽ മുറിയിലെ ബാത്ത് ടബിൽ മുങ്ങി മരിക്കുകയായിരുന്നു. മരണ സമയത്ത് ശ്രീദേവി മദ്യപിച്ച് അബോധാവസ്ഥയിൽ ആയിരുന്നെന്നുള്ള റിപ്പോർട്ടുകൾ വന്നു. അന്ന് മരണ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നെങ്കിലും പിന്നീടിവ കെട്ടടങ്ങി.











