
ഒരേ സമയം നായികയായും, സഹനടിയായും, നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായും ഒക്കെ ഒരുപോലെ തിളങ്ങാൻ സാധിക്കുന്ന പ്രതിഭാശാലി കൂടിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഊർവശി. സുധ കൊങ്കാര പ്രസാദിന്റെ സംവിധാനത്തിൽ സൂര്യ നായകനായ 2020-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം സൂരറൈ പോട്രൂവിൽ പേച്ചി എന്ന കഥാപാത്രവുമായി എത്തിയത് ഉർവശി ആയിരുന്നു. മികച്ച പ്രകടനം തന്നെയാണ് പേച്ചിയായി വെള്ളിത്തിരയിലെത്തിയ ഉർവശി കാഴ്ച വെച്ചതും. ഈ കഥാപാത്രം ഏറെ ജനപ്രീതി നേടിയിരുന്നു. സൂരറൈ പോട്രിന്റെ ഹിന്ദി റീമേക്കിൽ ഊർവശിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച സീബ ബിശ്വാസ് സംവിധായകയോട് ചോദിച്ചത് ഈ കഥാപാത്രം തന്നെ കൊണ്ട് ചെയ്യാൻ സാധിക്കുമോ എന്നാണ്. അതായത് ഊർവശി ചെയ്തു വെച്ച വേഷം മറ്റൊരാൾ ചെയ്യുക എന്നത് അൽപം പ്രയാസമേറിയ കാര്യമാണ്. അത്രക്കും ആ നടിയുടെ അഭിനയത്തെ മറ്റുള്ളവർ ഭയപ്പെടുന്നെങ്കിൽ അതു തന്നെയാണ് ഊർവശി എന്ന നടിയുടെ വിജയവും. ഊർവശി വീണ്ടും ഇപ്പോൾ ട്രെൻഡിംഗാവുകയാണ് സോഷ്യൽ മീഡിയയിലടക്കം. മുൻപൊരിക്കൽ നൽകിയ ഒരു അഭിമുഖവും ഇപ്പോൾ വൈറലാവുന്നുണ്ട്. കരിയറിൽ ആദ്യ കുറച്ച് കാലം വരെ താൻ കഥ കേട്ടിരുന്നില്ല എന്നും മഴവിൽ കാവടി മുതലാണ് താൻ കഥ കേട്ട് തുടങ്ങിയത് എന്നും ഉർവശി പറയുന്നു.

ഏത് വേഷം തിരഞ്ഞെടുത്താലും അതിൽ വീട്ടുകാരുടെ സപ്പോർട്ട് ഉണ്ടാവാറുണ്ട് എന്നും നായകനെ നോക്കി സിനിമ തിരഞ്ഞെടുക്കണമെന്ന് ഇതുവരെയും വീട്ടുകാർ പറഞ്ഞിട്ടില്ല എന്നും ഊർവശി പറയുന്നു. ബുദ്ധി കൊണ്ട് സിനിമയിൽ വലിയ പ്രയോജനം ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് ഉർവശി പറയാറുള്ളത്. തന്റെ ഒരു കാഴ്ചപ്പാടാണ് താൻ പറഞ്ഞത്. കാരണം സിനിമ തൊഴിലായി എടുത്തവർക്ക് അങ്ങനെ ചൂസി ആവാനുള്ള അവസരമൊന്നുമില്ല എന്നും ഉർവശി പറയുന്നുണ്ട്. വരുന്ന കഥാപാത്രങ്ങളെ നോക്കി തിരഞ്ഞെടുക്കുക എന്നത് മാത്രമാണ് താൻ ചെയ്യാറുള്ളത് എന്നും അതാണ് തനിക്ക് ചെയ്യാൻ സാധിക്കുന്നത് എന്നുമാണ് ഉർവശി പറഞ്ഞിട്ടുള്ളത്. പല സ്ഥലത്തായി താൻ പറഞ്ഞിട്ടുള്ളതാണ് ഒരു നായക നടന്റേയും പിൻ ബലത്തോടെ സിനിമയിൽ എത്തിയ ആളല്ല താൻ എന്നും തന്റെ സംവിധായകർ തന്നെയാണ് തന്നെ തിരഞ്ഞെടുത്തത് എന്നും ഉർവശി പറയുന്നു. ചില സംവിധായകരും എഴുത്തുകാരും തന്നെ തന്നെ മനസിൽ കണ്ടു കൊണ്ട് എഴുതുന്നുണ്ട്. അതിനാൽ തനിക്ക് ലഭിക്കുന്ന പ്രശംസകൾക്കെല്ലാം കാരണം ആ സംവിധായകരുടെ കഴിവാണ് എന്നും ഉർവശി ചൂണ്ടിക്കാട്ടി. തന്റെ അച്ഛനും അമ്മയും നായികയായി മാത്രം അഭിനയിച്ചാൽ മതിയെന്ന് തന്നോട് പറഞ്ഞിട്ടില്ല എന്നും ഏത് വേഷം വന്നാലും അതിൽ ചാലഞ്ചിംഗായി ചെയ്യാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അവർ ഇങ്ങോട്ട് പറയുമെന്നും ഉർവശി പറയുന്നു. പിന്നെ ഈ ‘ലേഡി സൂപ്പർ സ്റ്റാർ’ എന്ന് പറയുന്നതിനോടും തനിക്ക് വല്യ താത്പര്യമില്ല എന്നും ഉർവശി പറയുന്നു. സൂപ്പർസ്റ്റാർ എന്നു മാത്രം വിളിച്ചാൽ പോരെ? അതുപോലെ ലേഡി ഡയറക്ടർ എന്നു പോലും പറയുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് താൻ എന്നുമാണ് ഉർവശി പറയുന്നത്.

ടീച്ചർ, ഡോക്ടർ എന്നൊക്കെ പറയുന്ന പോലെ ഇതിനേയും കണ്ടാൽ മതി. അതുപോലെ തന്നെയുള്ള ഒരു ജോലിയാണ് അഭിനയവും. പിന്നെ ഒരു കിരീടവും തലയിൽ എടുത്ത് വെക്കാത്തതാണ് നല്ലത് എന്നാണ് തനിക്ക് തോന്നാറുള്ളത് എന്നും അതൊരു വല്യ ബാധ്യതയാണ് എന്നും അതിനു കാരണമായി ഉർവശി പറയുന്നത് ഇങ്ങനെയാണ് കാരണമെന്തെന്നാൽ ഇത് വീഴാതെ കൊണ്ട് നടക്കേണ്ടതുണ്ട്. അതിലും തനിക്ക് ഇഷ്ടം എല്ലാ കാലത്തും എല്ലാവർക്കും ഇഷ്ടപ്പെടുന്ന നടിയാവണം എന്നു മാത്രമാണ് എന്നും ഊർവശി പറഞ്ഞു. അതേസമയം ഊർവശി എന്ന പേര് വർഷങ്ങളായി സിനിമാ ആസ്വാദകർക്കിടയിൽ കേൾക്കുന്നു. ഓരോ സിനിമാ പ്രേക്ഷകരും നടി ഊർവശിയെ ആണ് ഇഷ്ടം എന്ന് പറയുമ്പോൾ അതിനു പിന്നിലെ കാരണവും വളരെ വ്യക്തമായിരിക്കും. ഏത് കഥാപാത്രത്തെയും അനായാസം ചെയ്യാൻ കഴിവുള്ള മറ്റൊരു അഭിനേത്രി തെന്നിന്ത്യയിൽ തന്നെയില്ല എന്ന് പറയാം മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. തെന്നിന്ത്യൻ സിനിമയിൽ അന്നും ഇന്നും തന്റേതായ ഒരിടമുള്ള താരമാണ് ഉർവശി. വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന ഉർവശി കരിയറിൽ പല ഘട്ടങ്ങൾ കണ്ടു. സിനിമയിൽ വന്ന കാലം തൊട്ട് നായിക എന്ന രീതിയിൽ മാത്രം ഒതുങ്ങാതെ നിന്ന അഭിനേത്രി കൂടിയാണ് ഊർവശി. ഒരു കാലത്ത് സീരിയസ് റോളുകളും റൊമാന്റിക് സീനുകളും ഒക്കെ അവതരിപ്പിച്ചിരുന്ന ഉര്‍വശി വളരെ പെട്ടെന്നാണ് ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് തുടങ്ങിയത്.

പിന്നീട് തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ഉർവശി തെളിയിക്കുകയും ചെയ്‌തു. അന്നും ഇന്നും ഉർവശിയെ തേടി മികച്ച കഥാപാത്രങ്ങൾ എത്തുന്നു. തൂവൽ സ്പർശവും കൗതുക വാർത്തകളും ചെയ്ത അതേ വർഷമാണ് തലയണ മന്ത്രത്തിലെ കാഞ്ചന എന്ന കഥാപാത്രത്തെ ഊർവശി ചെയ്തത്. ആ വേഷത്തിന് സ്റ്റേറ്റ് അവാർഡും താരത്തിന് ലഭിച്ചു. ഒരേ സമയം വിവിധ വേഷങ്ങൾ കൈകാര്യം ചെയ്യാൻ ഊർവശിക്ക് അനായാസം സാധിക്കും. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നായികയായി തിളങ്ങിയ നടി ഉര്‍വശി ഇപ്പോള്‍ അമ്മ കഥാപാത്രങ്ങളിലൂടെയാണ് സിനിമയിൽ നിറഞ്ഞു നില്‍ക്കുന്നത്. മലയാളത്തിന്റെ പുറമേ തമിഴിലും സജീവമാണ് ഉർവശി.











