പള്ളിയിൽ ഞാൻ പാടുന്ന ഗാനങ്ങളൊക്കെ റെക്കോർഡ് ചെയ്തു ഞാൻ പോകുന്ന വഴിയിൽ പ്ലേ ചെയ്തു കേൾപ്പിക്കുമായിരുന്നു

ഗായികയായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ റിമി ടോമിയെ കുറിച്ചുള്ള വിശേഷങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിലൊക്കെ വൈറലാവാറുള്ളത്. അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയില്‍ വച്ച് റിമി ടോമി പറഞ്ഞ കാര്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ പറ്റി താരം പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ആരാധകർക്കിടയിൽ ശ്രദ്ധേയമാവുകയാണ്. അടുത്തിടെ ഫ്‌ളവേഴ്‌സ് ടീവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു റിമി ടോമി. ഈയൊരു ഷോയില്‍ വച്ച് ജീവിതത്തിലുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കു വെക്കുന്നതിനിടയിലാണ് തന്റെ പുറകേ ഇഷ്ടവുമായി വന്ന ആളെ കുറിച്ചും അദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷം മെസേജ് അയച്ചതിനെ പറ്റിയും റിമി ടോമി പറഞ്ഞത്. തന്നോട് ഇഷ്ടം തോന്നി പുറകേ നടന്നൊരാള്‍ ഉണ്ടായിരുന്നു എന്നും. അത് താന്‍ എട്ടിലോ ഒന്‍പതിലോ പഠിക്കുമ്പോഴാണ് എന്നും ഇക്കഥ താനൊരു സ്ഥലത്ത് പറഞ്ഞിരുന്നു എന്നും റിമി ടോമി പറയുകയാണ്. അതിന് ശേഷം ആ പുള്ളി തന്റെ നമ്പര്‍ തപ്പി കണ്ടുപിടിച്ച് ഹലോ എന്നൊരു മെസേജ് അയച്ചിരിക്കുന്നു. അത് കണ്ട് താന്‍ ശരിക്കും ഞെട്ടിപ്പോയി എന്നും റിമി ടോമി പറയുന്നു മാത്രമല്ല. പുള്ളി ഭാര്യയടെയും മക്കളുടെയും കൂടെ സമാധാനത്തോടെ വേറെ എവിടെയോ ജീവിക്കുകയാണ്.

വീണ്ടും താനീ കഥ പറഞ്ഞാല്‍ പുള്ളി ഹായ് പറഞ്ഞ് വരുമെന്നാണ് റിമി ടോമി തമാശ രൂപേണ പറയുന്നത്. ആ പുള്ളി തന്നെ ഇഷ്ടമാണെന്ന് ഒന്നും തന്നോട് പറഞ്ഞിട്ടില്ല എന്നും പകരം തന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞിട്ടുണ്ട് എന്നുമാണ് റിമി ടോമി പറയുന്നത്. അക്കാലത്ത് പള്ളിയില്‍ നിന്നും തന്റെ പാട്ട് റെക്കോര്‍ഡ് ചെയ്തിട്ട് താന്‍ നടന്ന് പോകുന്ന വഴിയിലൊക്കെ വെച്ച് കേള്‍പ്പിക്കുമായിരുന്നു എന്നും റിമി ടോമി പറയുന്നു. പിന്നെ സ്‌കൂളിലേക്ക് പോകുന്ന വഴി തന്നെ നോക്കി വരുമായിരുന്നു എന്നും താന്‍ നാണം കൊണ്ട് മുഖമൊക്കെ താഴ്ത്തി പോവുകയാണ് അന്ന് ചെയ്യാറുള്ളത് എന്നും റിമി ടോമി ഓർക്കുന്നുണ്ട്. പിന്നെ ഒരിക്കല്‍ ബ്ലെഡ് ടെസ്റ്റ് ചെയ്ത് നോക്കിയപ്പോള്‍ തന്റെയും പുള്ളിയുടെയും ഒ പോസിറ്റീവാണ്. അതറിഞ്ഞ് അദ്ദേഹം അവിടെ പാര്‍ട്ടി വരെ നടത്തിയെങ്കിലും താനൊന്നും അറിഞ്ഞില്ല എന്നും റിമി ടോമി പറയുന്നുണ്ട്. മാത്രമല്ല തന്റെ പപ്പയെ എവിടുന്നേലും കണ്ടാല്‍ പുള്ളിയുടെ കൂട്ടുകാരൊക്കെ ദേ നിന്റെ അമ്മായിച്ഛന്‍ പോകുന്നു എന്നൊക്കെ പറയുമായിരുന്നു എന്നും അത് തന്റെ പപ്പയുടെ ചെവിയില്‍ എത്തിയതോടെ അതിന്റെ അടിയും കൂടി തനിക്ക് കിട്ടിയെന്നും റിമി ടോമി പറയുന്നു. മാത്രമല്ല തന്റെ എല്ലാ പിറന്നാളിനും പുളളി ടെഡി ബീയര്‍ അയച്ച് തരുമായിരുന്നു എന്നും റിമി ടോമി ഓർക്കുന്നു. പക്ഷേ അദ്ദേഹം തന്നോട് വന്നിട്ട് ഒന്നും പറയുന്നതുമില്ല. പിന്നെ പതിനഞ്ച് വയസ് കഴിഞ്ഞപ്പോള്‍ മുതല്‍ താന്‍ സ്‌റ്റേജ് ഷോ ചെയ്ത് തുടങ്ങി. പാലയിലൊരു പള്ളിയില്‍ തന്റെ പരിപാടി നടക്കുകയാണ്. അയാള്‍ കൂട്ടുകാരെയുമൊക്കെ കൂട്ടി പരിപാടി കാണാന്‍ വന്നു. പക്ഷേ അവിടെ വെച്ച് പുള്ളിയ്ക്ക് സഹിക്കാന്‍ പറ്റാത്തൊരു കാര്യമുണ്ടായി. അന്ന് മെയില്‍ സിംഗേഴ്‌സിനൊപ്പം താന്‍ മുട്ടിയിരിക്കുന്നതൊക്കെ കണ്ടു. അത് പുള്ളിയ്ക്ക് സഹിച്ചില്ല. അതില്‍ ഈഗോ അടിച്ച് ഭയങ്കര പ്രശ്‌നമായി. ഇതോടെ ആ ഇഷ്ടം തന്നെ പുള്ളി അവസാനിപ്പിച്ചു.

പുള്ളിയ്ക്ക് അതൊന്നും ഇഷ്ടപ്പെട്ടില്ലായിരുന്നു എന്ന് പിന്നീടാണ് താന്‍ അറിഞ്ഞത്. എന്തായാലും ആ പുള്ളി രക്ഷപ്പെട്ടു എന്നും റിമി ടോമി പറയുന്നു. പിന്നണി ഗാന രംഗത്ത് വൻ ജനപ്രീതി നേടാൻ കഴിഞ്ഞ ഗായികയാണ് റിമി ടോമി. ഗായികയെന്നതിനൊപ്പം തന്നെ അവതാരക, നടി, റിയാലിറ്റി ഷോ വിധി കർത്താവ് എന്നീ നിലകളിലെല്ലാം തന്നെ റിമി ടോമി സാന്നിധ്യം അറിയിച്ചി‌ട്ടുള്ള കലാകാരി കൂടിയാണ് റിമി ടോമി. ടെലിവിഷൻ ഷോ അവതാരകർക്കിടയിൽ റിമി എന്നും വ്യത്യസ്തയായി. റിമി ‌ടോമിയുടെ കരിയറിലെ വളർച്ച മിക്കവർക്കും അത്ഭുതം തന്നെയാണ്. സ്റ്റേജ് ഷോകളിൽ നിന്നും പിന്നണി ഗാന രംഗത്തേക്ക് കടന്ന് വന്ന റിമി ടോമിക്ക് നല്ല എന്റർടെയ്നർ എന്ന പേര് കരിയറിൽ ഉപകരിക്കുകയുണ്ടായി. ഷോകളിലെ നിറ സാന്നിധ്യമായി റിമി ടോമി മാറി. വേദികളെ ഹരം കൊള്ളിക്കുന്ന ഗായികമാരില്‍ ഒരാളാണ് റിമി ടോമി. പാട്ടിനൊപ്പം കിടിലന്‍ ഡാന്‍സും ചെയ്ത് കൊണ്ടാണ് റിമി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുള്ളത്. റിമി ടോമിയു‌ടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായി മാറാറുണ്ട്. രണ്ട് സിനിമകളിൽ റിമി ടോമി അഭിനയിച്ചെങ്കിലും പിന്നീട് താരം സിനിമകൾ ചെയ്തില്ല. അഞ്ച് സുന്ദരികൾ, തിങ്കൾ മുതൽ വെള്ളി വരെ എന്നീ സിനിമകളിലാണ് റിമി അഭിനയിച്ചത്. ഭര്‍ത്താവ് റോയിസുമായിട്ടുള്ള ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വന്നത്തോടെ റിമി ടോമി ആ ബന്ധം പിരിഞ്ഞിരുന്നു. പിന്നീട് റിമി ടോമിയുടെ വിവാഹ മോചനത്തിന് ശേഷം റിമി ടോമിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല ഗോസിപ്പുകളും വന്നിരുന്നു. എന്നാൽ പക്ഷെ അതൊന്നും കാര്യമാക്കാതെ തന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ് റിമി ടോമി.