
ഹരിഹരൻ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തേയും ക്ലാസിക്ക് ചിത്രമാണ് ‘സർഗം’. ആദ്യം പേടിപ്പിച്ചും ,പിന്നെ സ്നേഹിച്ചും, അവസാനം കരയിപ്പിച്ചും മലയാളി മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രമായിരുന്നു മനോജ് കെ ജയൻ അഭിനയിച്ച കുട്ടൻ തമ്പുരാൻ, ഇപ്പോഴിതാ ഈ വേഷത്തിലേക്ക് എത്തപ്പെട്ടതിനെ കുറിച്ച് മനോജ് കെ ജയൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ‘പെരുന്തച്ചൻ’ സിനിമയിലെ പ്രകടനം കണ്ടിട്ടാണ് സർഗത്തിലേക്ക് തനിക്ക് അവസരം വന്നത്. ആ സിനിമക്ക് വേണ്ടി സംസ്ഥാന അവാർഡ് നേടിയിരുന്നു, എന്നാൽ അതിലും വലിയൊരു അവാർഡ് തനിക്ക് ലഭിച്ചത് ഷാജി എൻ. കരുണിന്റെ പക്കലിൽ നിന്നുമാണ് മനോജ് കെ ജയൻ പറയുന്നു.

വിനീതും താനും തമ്മിലുള്ള ഒരു സീൻ മൂന്ന് തവണ റിഹേഴ്സൽ എടുത്തു. സർഗത്തിനു ക്യാമറ കൈകാര്യം ചെയ്യുന്നത് ഷാജി എൻ കരുൺ ആയിരുന്നു. അദ്ദേഹം ക്യാമറയിലൂടെ നോക്കുന്നുണ്ടായിരുന്നു, മൂന്നാമത്തെ റിഹേഴ്സൽ കഴിഞ്ഞപ്പോൾ സാറിന്റെ കണ്ണു നിറയുകയും തൊണ്ട ഇടറുകയും ചെയ്തുവന്നു . അതേ ശബ്ദത്തിൽ അദ്ദേഹം ടെയ്ക്ക് എന്ന് പറഞ്ഞു. അത് കേട്ട് ശരിക്കും ഞെട്ടിപ്പോയി എന്നും സാറിന്റെ കണ്ണു നിറഞ്ഞതാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ്. കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.

നടക്കുമ്പോഴും, ഇരിക്കുമ്പോഴും, ഓരോ നോട്ടത്തിൽ പോലെ ഏറെ സവിശേഷതകൾ ഉള്ളൊരു കഥാപാത്രമാണ് കുട്ടൻ തമ്പുരാൻ. സിനിമ കണ്ടിട്ട് താൻ തന്നെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. തന്നെ പോലൊരു പുതുമുഖത്തിന് അന്ന് കയ്യെത്തി പിടിക്കാൻ പോലും സാധിക്കാത്ത വേഷമായിരുന്നു അത്, ഒരു ബീഡി വലിക്കുന്നതിൽ പോലും അത്രക്കും ശ്രദ്ധ പുലർത്തിയാണ് ചെയ്തത്. എല്ലാം ഹരിഹരൻ സാറിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമാണ് ചെയ്തത്.











