
ടെലിവിഷന്‍ കോമഡി റിയാലിറ്റി ഷോകളിലൂടെ മലയാള മിനി സ്ക്രീനിലേക്ക് എത്തിയ നടനാണ് അസീസ് നെടുമങ്ങാട്, അസീസിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ പ്രകടനമായിരുന്നു കണ്ണൂര്‍ സ്ക്വാഡിലേത്. കണ്ണൂർ സ്ക്വാഡ് കാണാന്‍ തിയേറ്ററില്‍ പോകാന്‍ തന്റെ ഉമ്മയെയും വാപ്പയെയും നിര്‍ബന്ധിച്ചതിനെ കുറിച്ച് പറയുകയാണ് അസീസ് .ഒരു ഓൺലൈൻ ചാനലിന്നൽകിയ അഭിമുഖത്തിലാണ് നടൻ ഈ കാര്യം പറയുന്നത്. തന്റെ ഉമ്മക്ക് പണ്ട് ടി.വി. ഓണ്‍ ചെയ്യാന്‍ അറിയില്ലായിരുന്നു അസീസ് പറയുന്നു .

തന്റെ ഉമ്മക്ക് പണ്ട് ടി.വി. ഓണ്‍ ചെയ്യാന്‍ അറിയില്ലായിരുന്നു, വാപ്പാക്ക് അറിയാമായിരുന്നു. ഉമ്മ പലപ്പോഴും ടി വി ഓണ്‍ ചെയ്ത് താടാ’ എന്ന് എന്നോടാണ് പറയുക. അങ്ങനെയൊരു കാലഘട്ടത്തില്‍ വന്ന ആളാണ് താൻ , വാപ്പയും ഉമ്മയും തന്റെ സ്റ്റേജ് ഷോയൊന്നും കാണാന്‍ വരാറില്ല. ആളുകള്‍ ആ സമയത്ത് വാപ്പയോട് റോഡില്‍ വെച്ചൊക്കെ ത്ന്നെ കുറിച്ച് പറയുമായിരുന്നു. അമ്പലത്തില്‍ ഹനീഫയുടെ മകന്റെ പരിപാടി ഉണ്ടായിരുന്നു കേട്ടോ. അത് കൊള്ളാമായിരുന്നു’ എന്നൊക്കെ, ഈ കാര്യം വാപ്പ ഉമ്മയോട് പറയും.

എന്താണ് താൻ ചെയ്യുന്നത് എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. കാണാത്തത് കൊണ്ട് ആ ആകാംഷ അവര്‍ക്ക് രണ്ടുപേര്‍ക്കും ഉണ്ടായിരുന്നു, പിന്നീട് താൻ ടി.വിയില്‍ വന്ന് തുടങ്ങിയതോടെ അവര്‍ ടി.വിയില്‍ തന്നെ കണ്ടുതുടങ്ങി. താൻ അവതരിപ്പിച്ച പരിപാടികൾ അവര്‍ അങ്ങനെയാണ് കണ്ടു തുടങ്ങുന്നത്. ഇപ്പോള്‍ താൻ സിനിമയില്‍ ആണെന്ന് രണ്ടുപേര്‍ക്കും അറിയാം. പക്ഷെ രണ്ടുപേരും ഒരു സിനിമ പോലും കാണാന്‍ കൂടെ വന്നിട്ടില്ല. കണ്ണൂര്‍ സ്ക്വാഡ് കാണാന്‍ വരണമെന്ന് പറഞ്ഞ് താൻ രണ്ടുപേരുടെയും കാല് പിടിച്ചു. അപ്പോള്‍ ഇല്ലെന്ന് പറയും. മമ്മൂക്കയുടെ കൂടെ അഭിനയിച്ച പടമാണെന്ന് പറഞ്ഞിട്ടും വന്നില്ല. വാപ്പയും ഉമ്മയും ആ സിനിമ ഏഷ്യാനെറ്റില്‍ വന്നപ്പോഴാണ് കാണുന്നത്. അങ്ങനെയുള്ള ഒരു ടൈപ്പാണ് തന്റെ മാതാപിതാക്കൾ നടൻ പറയുന്നു











