വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകളടക്കം എന്നെ കണ്ണേട്ടാ  എന്ന് വിളിച്ചു വരാറുണ്ട്! ലോട്ടറി അടിക്കുന്നതുപോലെയാണ് വിവാദങ്ങൾ എനിക്ക്; കണ്ണൻ പട്ടാമ്പി 

മേജർ രവിയുടെ സഹോദരനും, നടനുമായ താരമാണ് കണ്ണൻ പട്ടാമ്പി, വിവാദങ്ങളുടെ തോഴനായ കണ്ണന്റെ പേരിൽ നിരവധി കേസാണ് രജിസ്റ്റർ ചെയ്യ്തിട്ടുള്ളത്, ഒരു സമയത്തു ഒരു വനിതാ ഡോക്ടറിന് പോലും ഫ്ലാറ്റിൽ കയറി ആക്രമിച്ച സംഭവത്തിൽ മേജർ രവി പോലും സഹോദൻ കണ്ണനെ അനുകൂലമായി നിന്നിരുന്നില്ല, ഇപ്പോൾ കണ്ണൻ തന്റെ പേരിലുണ്ടായ വിവാദങ്ങൾക്കെതിരെ പ്രതികരിക്കുകയാണ് ഒരു ഓൺലൈൻ അഭിമുഖത്തിൽ, താൻ ഗുണ്ടകളുമായി സൗഹൃദത്തിൽ ആണെന്നുള്ള ഒരുപാട് വാർത്തകൾ ഉണ്ടായിട്ടുണ്ട്, എനിക്ക് വിവാദങ്ങൾ ഒരു ലോട്ടറി അടിക്കുന്നത്പോലെയാണ് എത്തുന്നത്.

താൻ ഒരിക്കലും കരുതിക്കൂട്ടി വിവാദങ്ങൾ ഉണ്ടാകുന്നതല്ല, എന്റെ കൂടെപ്പിറപ്പാണ് വിവാദം, പിന്നെ എന്റെ പിറന്നാൾ ആഘോഷത്തിൽ ഗുണ്ടകൾ പങ്കെടുത്തത് ,എന്റെ വീട്ടിൽ പണിയെടുത്തിട്ടുള്ളവരും എന്റെ അച്ഛനും അമ്മയുമായി അടുപ്പമുള്ളവരും എന്റെ നാട്ടിലുള്ള മറ്റ് സാധാരണ ജനങ്ങളേയും വിളിച്ച് നടത്തിയ പരിപാടിയാണ്. ​ഗുണ്ടകളായി ഒരുത്തരേയും കണ്ടിട്ടില്ല. അവർ എന്നോട് ​ഗുണ്ടായിസം കാണിച്ചിട്ടുമില്ല.

എന്റെ അറുപതാം പിറന്നാളിന് 1300ഓളം ആളുകൾ ഇവിടെ വന്നു. അതിൽ ഒറ്റ സിനിമാക്കാരില്ല. ഒറ്റ വിവിഐപി ഇല്ല, ഷൂട്ടിങ് സ്ഥലങ്ങളിൽ നമുക്ക് വേണ്ട ഹെൽപ്പ് ചെയ്ത് തരുന്നവരാണ്. ഉദയാ കോളനിയിലൊക്കെ ചെന്ന് കഴിയുമ്പോൾ വിനായകനായാലും ആരായാലും സൗകര്യം ചെയ്ത് തരാറുണ്ട്. കർമ്മയോ​ദ്ധയുടെ പ്രൊ‍ഡക്ഷൻ കൺട്രോളറായിരുന്നു ഞാൻ. ആ കോളനിയിൽ നിന്നാണ് ​ഗുണ്ടാ ടീമിന്റെ മൊത്തം സെറ്റിട്ടത്. അവിടുത്തെ ​ഗുണ്ടകളാണ് അതിൽ അഭിനയിച്ചത് മുഴുവൻ. ​ഗുണ്ടകളെന്ന്പുറമെയുള്ളവർ ആണ്  പറയുന്നത്. എനിക്ക് അവർ സഹോദരന്മാരെപ്പോലെയായിരുന്നു, അവർ എന്നോടൊപ്പം സിനിമ കാണുമ്പൊൾ കരയാറുണ്ട്, സാഹചര്യം അവർ ഗുണ്ടകൾ ആയവരാണ്, ഒരു സിനിമാക്കാരൻ എന്ന നിലയ്ക്ക് എനിക്ക് പലരുമായി കോൺടാക്ട്സുണ്ട്. വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകൾ അടക്കം കണ്ണേട്ടായെന്ന് വിളിച്ച് വന്ന പല സന്ദർഭങ്ങളുമുണ്ട്. അവർക്കറിയാവുന്ന ഒരു വ്യക്തി ‍ഞാനാണ്. അവരെ ഡീൽ ചെയ്യുന്നതും ഞാനാണ്കണ്ണൻ പട്ടാമ്പി പറയുന്നു