
നാഷണൽ അവാർഡ് കിട്ടിയ സമയത്ത് നാണമില്ലേ ഇങ്ങനെ ഇരിക്കാനെന്ന് വിജയ് ചോദിച്ച സംഭവത്തെപ്പറ്റി പറയുകയാണ് ദേശീയ പുരസ്കാര ജേതാവും ,ഡാൻസ് കൊറിയോഗ്രാഫറുമായ ബൃന്ദ മാസ്റ്റർ. വിജയ് അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഒരു ഫോറിൻ യാത്ര പോവുന്ന സമയത്താണ് ഈ സംഭവങ്ങൾ നടക്കുന്നത്, ബസിലെ യാത്രക്കിടെയാണ് നാഷണൽ അവാർഡ് കിട്ടിയെന്ന് സഹോദരി വിളിച്ചു പറയുന്നത്. പക്ഷേ താൻ അത് വിശ്വസിച്ചില്ല , ഇതറിഞ്ഞ ഉടനെ താൻ ബസിൽ പോയി ഇരുന്നു.

പക്ഷെ പെട്ടെന്ന് വിജയ് സാർ വന്നു തന്നോട് താങ്കൾക്ക് നാഷണൽ അവാർഡ് കിട്ടിയില്ലേന്ന് ചോദിച്ചു. താൻ അതെ എന്ന് മറുപടി പറഞ്ഞു, തന്റെ മറുപടി കേട്ടിട്ട് ഇത്രയും വലിയ പുരസ്കാരം നേടിയിട്ട് ഇങ്ങനെ ഇരിക്കാൻ നാണമില്ലേ എന്ന് തന്നോട് വിജയ് ചോദിച്ചു. ഇത് ആഘോഷിക്കാനുള്ള സമയമാണെന്ന് അദ്ദേഹം തന്നോട് പറഞ്ഞു,അന്ന് വലിയൊരു പാർട്ടിയെല്ലാം അവിടെ വെച്ചുനടന്നു തന്നെക്കാൾ . സന്തോഷം അദ്ദേഹത്തിനായിരുന്നു ബ്രിന്ദ പറയുന്നു.

വിജയ്ക്കൊപ്പമുള്ള നിരവധി ഓർമ്മകൾ തനിക്കുണ്ട്, എന്നാൽ തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമയാണ് നാഷണൽ അവാർഡ് ലഭിച്ച ദിവസം ഉണ്ടായത്, തന്നെ ഞെട്ടിച്ച ഒരേയൊരു ഡാൻസർ മാത്രമേയുള്ളൂ, അത് വിജയ്യാണ്, വിജയുടെ ഡാൻസിന്റെ മുന്നിൽ മറ്റാർക്കും പിടിച്ചു നിൽക്കാനാവില്ല. പിന്നെ ശിവ കാർത്തികേയനും ധനുഷും മികച്ച ആക്ടേഴ്സാണെന്നും അവരും നന്നായി ഡാൻസ് ചെയ്യു൦. വിജയ്ക്കൊപ്പം നിരവധി പാട്ടുകൾ ബൃന്ദ മാസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഏറെ പ്രയാസകരമായ പാട്ട് ആദി സിനിമയിലെ ‘ഒള്ളി ഒള്ളി ഇടുപ്പെ’ എന്ന പാട്ടായിരുന്നു, ആ പാട്ട് ഷൂട്ട് ചെയ്തത് ഡിസംബർ 25നായിരുന്നു. ക്രിസ്മസ് സമയം ഒപ്പം നല്ല മഞ്ഞു വീഴ്ചയും. കണ്ണ് ഒഴിച്ച് വേറെ ഒന്നും കാണിക്കാൻ സാധിക്കില്ല. അത്രക്കും കൊടൂര തണുപ്പാണ്,നമുക്ക് വേറെ എവിടെയെങ്കിലും പോയി ചെയ്യാമെന്ന് പറഞ്ഞെന്നും . എന്നാൽ വിജയ് സാർ സമ്മതിച്ചില്ല. അവിടുന്ന് തന്നെ ഷൂട്ട് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ആ പാട്ട് ചിത്രീകരിക്കുന്നത് ആ പാട്ടിൽ കട്ടി കുറഞ്ഞ ഒരു ഷർട്ടാണ് വിജയ് ധരിച്ചത്. തൃഷ ഒരു ഷോട്ട് ഡ്രസ്സാണ് ധരിച്ചത്. തങ്ങളെല്ലാവരും ജാക്കറ്റ് ധരിച്ചിട്ടാണ് നിൽക്കുന്നത്. ഇവർ രണ്ടുപേരും എങ്ങനെ ആ പാട്ടിൽ ഡാൻസ് കളിച്ചെന്ന് ഇപ്പോഴും അറിയില്ല ബ്രിന്ദ മാസ്റ്റർ പറയുന്നു











