
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപനത്തിനു പിന്നാലെ എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിചു . 2022 ലെ മികച്ച സിനിമകള്‍ക്കും താരങ്ങള്‍ക്കുമുള്ള അംഗീകാരമാണ് ഈ വര്‍ഷം നല്‍കുന്നത്. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് അടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ നേടി ദേശീയതലത്തില്‍ തിളങ്ങിയിരിക്കുകയാണ് ‘ആട്ടം’. മികച്ച ജനപ്രിയ ചിത്രം ‘കാന്താര’ ആണ്. മികച്ച മലയാള സിനിമ ‘സൗദി വെള്ളയ്ക്ക’ നേടിയത്. മികച്ച നടനുള്ള പുരസ്‌കാരം കാന്താരയിലൂടെ ഋഷഭ് ഷെട്ടി സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനോനും മാനസി പരേഖും പങ്കിട്ടു. തിരുച്ചിട്രമ്പലം എന്ന ചിത്രത്തിലെ പ്രകടനമാണ് നിത്യയ്ക്ക് അവാർഡ് നേടിക്കൊടുത്തത്. മാനസി പരേഖിന് പുരസ്കാരം ലഭിച്ചത് കച്ച് എക്സ്പ്രസിലെ അഭിനയത്തിനാണ്.

ആട്ടത്തിന്‍റെ തിരക്കഥ രചിച്ച ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്ത്. എഡിറ്റിങ്ങിനുള്ള പുരസ്‌കാരവും ആട്ടത്തിനാണ്.ഹിന്ദി ചിത്രമായ ഗുല്‍മോഹറിലെ അഭിനയത്തിന് മനോജ് ബാജ് പേയ് പ്രത്യേക ജൂറി പരാമര്‍ശം നേടി. പൊന്ന്യന്‍ സെല്‍വന്‍ ഒന്നാം ഭാഗമാണ് മികച്ച തമിഴ് ചിത്രം. മികച്ച സിനിമാ നിരൂപണത്തിനുള്ള പുരസ്ക്കാരം ദീപക് ദുവായ്ക്ക് ലഭിച്ചു . മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള ടെഹ്‌സീയ പുരസ്ക്കാരം മലയാളിയായ കിഷോർ കുമാർ സ്വന്തമാക്കി . മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്ക്കാരം മർമേഴ്സ് ഓഫ് ജംഗിൾ. മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്ക്കാരം കോക്കനട്ട് ട്രീ എന്നിവയ്ക്ക് ലഭിച്ചു . മലയാള ചിത്രം കാഥികന് പ്രത്യേക ജ്യൂറി പരാമർശം ലഭിച്ചു. മികച്ച മലയാള ഭാഷാചിത്രം സൗദി വെള്ളക്കയ്ക്ക് ലഭിച്ചു.

മികച്ച കന്നഡ സിനിമ കെജിഎഫ് – ചാപ്റ്റർ 2. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്ക്കാരം പൊന്നിയൻ സെൽവന് ലഭിച്ചു. മികച്ച ഹിന്ദി ചിത്രം ഗുൽമോഹറാണ്. മികച്ച സംഗീത സംവിധായകൻ എ ആർ റഹ്മാനാണ്. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിനാണ് പുരസ്കാരം. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സൗദി വെള്ളക്കയിലൂടെ ബോംബെ ജയശ്രീയ്ക്ക് ലഭിച്ചു.നോണ്‍ ഫീച്ചര്‍ ഫിലിം മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം മലയാളിയായ മിറിയം ചാണ്ടി മേനാച്ചേരിക്ക്. ബംഗാളി ഭാഷയിലുള്ള ‘ഫ്രം ദ ഷാഡോ’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ഫീച്ചർ ഫിലം വിഭാഗത്തില്‍ 309 ചിത്രങ്ങളാണ് 32 ഭാഷകളിലായി പരിഗണിക്കപ്പെട്ടത്. നോണ്‍ ഫീച്ചർ വിഭാഗത്തില്‍ 17 ഭാഷകളിലായി 130 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. മലയാളത്തില്‍ നിന്നും നടന്‍ മമ്മൂട്ടിയ കുഞ്ചാക്കോ ബോബന്ടക്കമുള്ള താരങ്ങള്‍ മികച്ച നടനുള്ള പുരസ്‌കാര പട്ടികയില്‍ നിറഞ്ഞ് നിന്നിരുന്നു.











