ഒരു നേരത്തെ ആഹാരം കഴിക്കാൻ പോലും ബുദ്ധിമുട്ട്! ഒരു രൂപയുടെ വരെ വിലയറിഞ്ഞിട്ടുണ്ട്; ഋഷഭ ഷെട്ടി

‘കാന്താര’യിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ റിഷബ് ഷെട്ടിയുടെ മുൻകാല ജീവിതം അത്ര സുഖമുള്ളതായിരുന്നില്ല, ഒരു രൂപ കയ്യിൽ എടുക്കാൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു തനിക്ക്, ഇപ്പോൾ ആ കാലത്ത് കുറിച്ച് നടൻ മുൻപ് പറഞ്ഞ അഭിമുഖമാണ് ശ്രെദ്ധ ആകുന്നത്, ഒരു നേരത്തെ ആഹാരം പോലും കഴിക്കാനുള്ള നിവൃത്തി ഇല്ലാതിരുന്ന ഒരു കാലം തനിക്കുണ്ടായിട്ടുണ്ട്, പണ്ട് ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് അവിടെ 20 രൂപയായി, പക്ഷെ തന്റെ  പക്കൽ 19 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ . ആ ഒരു രൂപക്കു വേണ്ടി താൻ അത്രക്കും കഷ്ടപ്പെട്ടിട്ടുണ്ട് നടൻ പറയുന്നു.

ഇന്ന് മികച്ച നടനായി ഇന്ത്യ മുഴുവൻ വാഴ്ത്തി പാടുമ്പോളും തന്റെ പഴയ കാലം മറക്കാറില്ല എന്നാണ് ആരാധകരടക്കം പറയുന്നത്. സിനിമയിൽ എത്തിയതിനു പിന്നിൽ അദ്ദേഹത്തിന് വലിയൊരു പോരാട്ടത്തിന്റെ കഥയും പറയാനുണ്ട്.  ഇതു കൊണ്ടു തന്നെയാണ്  റിഷബ് ഷെട്ടി എന്നും മറ്റുള്ളവർക്ക് മികച്ച റോൾ മോഡലാകുന്നതെന്നും ആരാധകർ പറയുന്നുണ്ട്.

റിഷബ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് കാന്താര. 2022ൽ റിലീസ് ചെയ്ത ഈ ചിത്രം ബോക്സോഫീസിലും വൻ വിജയമായിരുന്നു.  മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും തമ്മിലായിരുന്നു മല്‍സരമെന്ന് പ്രചരിച്ചിരുന്നു. മമ്മൂട്ടിയെപ്പോലൊരു  മഹാനടനു മുന്നില്‍  നിൽക്കാനുള്ള ശക്തി തനിക്കില്ലെന്നും കാന്താരയിലെ കഥാപാത്രത്തെ ജൂറി വിലയിരുത്തി അതു തിരഞ്ഞെടുത്തുവെന്ന് താൻ വിശ്വസിക്കുന്നു. ജൂറിക്ക് സിനിമ ഇഷ്ടപ്പെട്ടു. അതിന് അവർക്ക് കാരണങ്ങളുണ്ടാകാം. ജൂറിക്ക് നന്ദി എന്നാണ് എന്നും’ഋഷഭ് ഷെട്ടി പറഞ്ഞത്.