
മോഹൻലാലിനും, ജഗദീഷിനുമിടയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ചിലർ ശ്രമിച്ചു . തെരെഞ്ഞെടുപ്പിൽ ജഗദീഷ് മല്സരിക്കുന്ന സമയത്താണ് ഇങ്ങനെയൊരു സംഭവം, ജഗദീഷ് തന്നെയാണ് ഇക്കാര്യം തുറന്നു പറയുന്നത്. നടന്‍ കൂടിയായ ഗണേഷ്‌കുമാറിനെതിരെയായിരുന്നു താൻ മത്സരിച്ചത്. നടന്‍ ഭീമന്‍ രഘുവും ഒപ്പം മത്സരിച്ചിരുന്നു. ഒടുവില്‍ ജയം ഗണേഷ്‌കുമാറിനായിരുന്നു. തന്റെ ജീവിതത്തിലെ തെറ്റായ തീരുമാനമാണത്. ഈ സമയത്ത് തനിക്കും മോഹന്‍ലാലിനും ഇടയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു നടൻ പറയുന്നു, മലയാളത്തിലെ ഒരു മാസികയിലെഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് ജഗദീഷ് ഇക്കാര്യം പറയുന്നത്

മോഹൻലാലിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പില്‍ ഗണേഷും താനും തുല്യരാണ്. അതുകൊണ്ടു തന്നെ ആര്‍ക്കു വേണ്ടിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകരുത് എന്നായിരുന്നു മോഹൻലാലിന്റെ മനസില്‍. പക്ഷെ പ്രിയദർശന് ഗണേഷുമായി നല്ല അടുപ്പമുണ്ട്. അതുകൊണ്ടുതന്നെ നിനക്ക് വിഷമമൊന്നും തോന്നരുത്, താനും മോഹൻലാലും ഗണേഷിന് വേണ്ടി സംസാരിക്കുമെന്ന് പ്രിയദർശൻന്‍ വിളിച്ചു പറഞ്ഞു. ആലോചിച്ചപ്പോള്‍ മോഹൻലാലിന്റേയും പ്രിയദർശന്റേയും മനസ് തനിക്ക് തിരിച്ചറിയാനായി

ഇതിനിടയില്‍ ചിലര്‍ സംഭവത്തെ കത്തിക്കാന്‍ വന്നതോടെയാണ് ഞങ്ങളെയൊക്കെ തമ്മില്‍ അകറ്റാനായി ആരൊക്കെയോ മനപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്നു മനസിലായത്. പക്ഷെ ആര്‍ക്കും അധികം മുതലെടുക്കാന്‍ കഴിഞ്ഞില്ല,വീണ്ടും മോഹന്‍ലാലും താനും പഴയതു പോലെ സുഹൃത്തുക്കളായി മാറി. ഒരുമിച്ചു പിന്നേയും സിനിമകള്‍ ചെയ്തു. പഴയ അടുപ്പത്തില്‍ നിന്നും ഒരു മണ്‍തരിയകലം പോലും വന്നിട്ടില്ല.ഭാര്യ രമയെക്കുറിച്ചൊക്കെ അഭിമാനത്തോടു കൂടി മോഹൻലാൽ തന്നോട് സംസാരിച്ചിട്ടുണ്ടെന്നും ജഗദീഷ് പറയുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തില്‍ സിനിമയിലുള്ളവര്‍ മാത്രമല്ല തന്റെ വീട്ടുകാരും തന്നെ പിന്തുണച്ചിരുന്നില്ലെന്നും താരം പറയുന്നു











