
ഡബ്ല്യൂസിസിയുടെ ഒരു സ്ഥാപക അംഗം സിനിമാ മേഖലയില്‍ ഒരു പ്രശ്നങ്ങളുമില്ലെന്ന് ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി കൊടുത്തിരുന്നു . ഇക്കാര്യം റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കിലും അത് ഏത് നടിയാണെന്നു പറയാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറയുകയാണ് നടി രേവതി പറയുന്നു, ഡബ്ല്യൂസിസിയുടെ ഒരു സ്ഥാപക അംഗം റിപ്പോര്‍ട്ട് പുറത്ത് വിടരുത് എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ കുറിച്ച് തനിക്ക് പറയാന്‍ ബുദ്ധിമുട്ടുണ്ട്. അവര്‍ പറഞ്ഞത് പറഞ്ഞു. ഇനി അതിനെപ്പറ്റി ചര്‍ച്ചകളുടെ ആവശ്യമില്ല. ഡബ്ല്യൂസിസിക്ക് ഈ റിപ്പോര്‍ട്ട് പുറത്തു വരണം എന്നു തന്നെ ആയിരുന്നു ആഗ്രഹം. കാരണം എന്താണ് പ്രശ്നങ്ങള്‍ എന്ന് എല്ലാവര്ക്കും അറിയണം

കാരണം എന്താണ് എന്ന് എല്ലാവര്ക്കും അറിയണം. എന്നാല്‍ മാത്രമല്ലെ അതിന് പ്രതിവിധി കണ്ടെത്താന്‍ കഴിയുകയുള്ള നടി പറയുന്നു.റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്ത് വിടണം എന്ന് താൻ പറയില്ലാ. കാരണം കമ്മറ്റിക്ക് മുന്നില്‍ ഒരുപാട് പേര് വന്ന് അവരുടെ അനുഭവങ്ങള്‍ മനസ് തുറന്നു സംസാരിച്ചിട്ടുണ്ട്, സ്ത്രീകളും പുരുഷന്മാരും അതില്‍ ഉണ്ട്. അവരുടെ സ്വകാര്യത മാനിച്ചു കൊണ്ട് മാത്രമേ വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയൂ. ആള്‍ക്കാരെ പ്രതിരോധത്തില്‍ ആക്കാന്‍ വേണ്ടി അല്ല ഈ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ഒരു പഠനം ആണ്. എന്തൊക്കെയാണ് കുഴപ്പങ്ങള്‍ എന്ന് കണ്ടെത്താനുള്ള ഒരു പഠനം.

ഇനി ഈ റിപ്പോര്‍ട്ടിന് പ്രകാരം ആയിരിക്കും ഭാവിയിലുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്, ഈ കമ്മീഷനെ നിയോഗിച്ചത് സിനിമാരംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ വേണ്ടിയായിരുന്നു. അവര്‍ അത് വൃത്തിയായി ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഇനി സിനിമാ മേഖലയില്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ തീരുമാനം എടുക്കേണ്ടതാണ് രേവതി പറയുന്നു, കഴിഞ്ഞ ദിവസം നടി പാർവതി തിരുവോതും ഇതേപ്പറ്റി സ്മസാരിച്ചിരുന്നു . ഒരു രീതിയിലും ഇതിന് മറുപടി പറയേണ്ട അവസ്ഥ തനിക്ക് തോന്നിയിട്ടില്ല, wcc അതിനെ കുറിച്ച് ഒരു കമന്റും പറയുന്നില്ല. ഒരു വലിയ വിഷയമാണ് നമ്മുടെ കൈയ്യിൽ ഉള്ളത് എന്നാണ് തനിക്ക് തോന്നുന്നത് അതിലേക്ക് വേറൊരു വ്യക്തിയെ പ്രത്യേകിച്ചൊരു സ്ത്രീയെ കൊണ്ടുവന്ന് വിവാദം ഉണ്ടാക്കാൻ താത്പര്യപ്പെടുന്നില്ല. ഈ യാത്രയ്ക്കൊരു ഉദ്ദേശശുദ്ധിയുണ്ട്. അതുമാത്രം ഫോക്കസ് ചെയ്ത് പോകുകയേ ഉള്ളൂ wcc . ഇതിന് മുൻപ് എത്രയോ പേർ കളക്ടീവിന്റെ ഭാഗമായിട്ടുണ്ട്, ഭാഗമല്ലാതെ പോയിട്ടുണ്ട്. ഓരോരുത്തരുടേയും സംഭാവനയ്ക്ക്വലിയ വില കൊടുക്കുന്നുണ്ട്. എന്നാൽ ഈ പോയിന്റിൽ ഇതല്ല തന്റെ ഫോക്കസ് എന്നും പാർവതി പറഞ്ഞു. മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാൽ വീണ്ടും ഒറ്റപ്പെടും. സമൂഹമധ്യത്തിൽ അപമാനിക്കപ്പെടും. സിനിമയിൽ നിന്ന് ഒഴിവാക്കും. തനിക്ക് അവസരം നിഷേധിക്കപ്പെട്ടു. ഹിറ്റ് സിനിമകൾ ചെയ്തിട്ടും അവസരം ഇല്ലാതായെെന്നും പാർവതി പറഞ്ഞു. പാർവതി പറഞ്ഞു











