
ഒട്ടും ഇമേജ് കോണ്‍ഷ്യസ് അല്ലാത്ത അഭിനേത്രിയാണ് ശ്വേത മേനോന്‍. അതിനാൽ തന്നെ പലപ്പോഴും ശ്വേതയുടെ പേര് വിവാദത്തില്‍ പെട്ടിട്ടുമുണ്ട്. അതൊന്നും തന്റെ വ്യക്തിത്വത്തെ ബാധിക്കില്ലെന്ന് നടി വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല കഴിഞ്ഞ ജീവിതത്തെ കുറിച്ച് പറയാന്‍ യാതൊരു മടിയും ഇല്ലാത്ത നടി കൂടിയാണ് ശ്വേത മേനോന്‍. അതുകൊണ്ട് തന്നെ തന്റെ ആദ്യത്തെ ദാമ്പത്യ ജീവിതം പരാജയപ്പെട്ടതിനെ കുറിച്ച് പല അവസരങ്ങളിലും ശ്വേത തുറന്ന് സംസാരിച്ചിട്ടുണ്ട്. അത് ജീവിതത്തിലെ ഏറ്റവും വലിയ പാഠമായിട്ടാണ് ശ്വേത സംസാരിക്കാറുള്ളത്. തന്റെ വിവാഹ മോചനത്തെ കുറിച്ച് ശ്വേത മേനോന്‍ പറഞ്ഞ പഴയ വീഡിയോ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. സൂപ്പര്‍ അമ്മയും മകളും എന്ന ഷോയിലാണ് ശ്വേത മേനോൻ ഈ കാര്യം പറഞ്ഞത്. പലർക്കും അധികം അറിയാത്ത അല്ലെങ്കിൽ ചർച്ച ചെയ്യപ്പെടാത്ത കാര്യമായിരുന്നു അത്. ആദ്യ ബന്ധം ഒരു വലിയൊരു തെറ്റായിരുന്നെങ്കിൽ ഇപ്പോൾ ശ്രീവത്സൻ മേനോനുമായുള്ള രണ്ടാമത്തെ ദാമ്പത്യ ജീവിതം വളരെ മനോഹരമാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. പഴയ ബന്ധത്തിൽ നിന്ന് പഠിച്ച പാഠങ്ങളാണ് രണ്ടാമത്തെ ദാമ്പത്യ ജീവിതം സുഖമമായി പോകുവാൻ കാരണമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കിയിരുന്നു. ശ്വേതയുടെ ആദ്യത്തേത് പ്രണയ വിവാഹം ആയിരുന്നു. 2004 ല്‍ ആണ് ബോബി ബോണ്‍സ്ലെയുമായുള്ള ശ്വേതയുടെ ആദ്യ വിവാഹം കഴിഞ്ഞത്. എന്നാൽ 2007 ല്‍ തന്നെ ഇരുവരും വേര്‍പിരിയുകയും ചെയ്തു. ശേഷം 2011 ലാണ് ശ്രീവത്സന്‍ മേനോനുമായുള്ള വിവാഹം നടന്നത്. ഇരുവർക്കും സബൈന എന്ന് പേരുള്ള മകളുമുണ്ട്. ഭയങ്കര കണ്‍സര്‍വേറ്റീവായ ഫാമിയില്‍ നിന്നും വന്നയാളാണ് ശ്വേത എന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

അതിനാൽ വിവാഹകാര്യത്തില്‍ ജാതകം നോക്കി പൊരുത്തം ഉണ്ടാവണം എന്ന നിര്‍ബന്ധം അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നുവെന്നും ജാതകം ചേരാതെ വിവാഹം നടന്നാൽ ആ ബന്ധം ശരിയായി മുന്നോട്ട് പോകില്ലെന്ന് ശ്വേതയുടെ അമ്മക്ക് വിശ്വാസം ഉണ്ടായിരുന്നുവെന്നും അങ്ങനെ എല്ലാ ജാതകപ്പൊരുത്തവും നോക്കിയാണ് ശ്വേതയുടെ ആദ്യത്തെ വിവാഹം നടന്നതേനും എന്നാൽ അത് അധിക നാൾ നീണ്ടു നിൽക്കാത്ത ബന്ധമായിയെന്നും ശ്വേതാ മേനോൻ പറഞ്ഞിരുന്നു. ശ്രീവത്സന്റെ പ്രപ്പോസല്‍ വന്ന സമയത്ത് താന്‍ അദ്ദേഹത്തോട് പറഞ്ഞത് ഒരേ ഒരു കാര്യം മാത്രമാണ്. അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിന് ജാതകം നോക്കിയിട്ട് വിവാഹം ചെയ്യാം എന്നായിരുന്നുവെന്നും അങ്ങനെ തന്നെയാണ് കല്യാണം നടന്നതെന്നും എന്നാൽ തന്റെ അമ്മ ആദ്യമേ തന്നെ ജാതകം നോക്കിയിരുന്നുവെന്നും ഭാഗ്യം കൊണ്ട് എല്ലാം നന്നായി തന്നെയാണ് പോവുന്നതെന്നുമാണ് ശ്വേതാ മേനോൻ മുൻപ് പറഞ്ഞത്. ഇതുവരെ പ്രശ്നങ്ങളൊന്നുമില്ലാതെ തങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. നിനക്ക് ഏത് മതത്തിലുള്ളവരെയും പ്രണയിക്കാം, വിവാഹം ചെയ്യാം. പക്ഷെ ഒരിക്കലും സ്വന്തം മതത്തെ മറക്കരുത് എന്നാണ് താൻ തന്റെ മകളോട് എപ്പോഴും പറയുന്നതെന്നും സ്വതേ പറഞ്ഞിട്ടുണ്ട്. നമുക്ക് ഒരു ഐഡന്റിറ്റിയുണ്ടാവണം, അതൊരു കാരണവശാലും മാറ്റരുത്. ഹിന്ദുവായിട്ടാണ് ജനിച്ചത്, മരിക്കുന്നതും ഹിന്ദു ആയിട്ടായിരിക്കണമെന്നും ശ്വേത മേനോന്‍ പറയുന്നു.

വിവാഹ മോചന വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചപ്പോൾ എല്ലാവരും കരുതിയത് ശ്രീവത്സൻ മേനോനുമായിട്ടാണ് ഡിവോഴ്സ് ആവുന്നത് എന്നായിരുന്നു. എന്നാൽ അതിനും താരം വ്യക്തത നൽകിയിട്ടുണ്ട്. അതേസമയം തന്റെ ബോയ്ഫ്രണ്ടിന്റെ സുഹൃത്തായിരുന്നു ആദ്യ ഭർത്താവ് ബോബിയെന്നും കുറച്ച് കാലങ്ങള്‍ക്ക് ശേഷം ആണ്‍സുഹൃത്തുമായി പിരിഞ്ഞു അതോടെയാണ് ബോബിയുമായി അടുപ്പത്തിലായതും പിന്നീട് വിവാഹം കഴിച്ചതെന്നും ശ്വേതാ മുൻപ് പറഞ്ഞിരുന്നു. ബോബിയുമായുള്ള വിവാഹത്തെ ഒരിക്കലും തന്റെ പിതാവ് എതിര്‍ത്തിരുന്നില്ലെന്നും എന്നാല്‍ അച്ഛനോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് നിരവധി തവണ വന്ന് അച്ഛൻ ചോദിച്ചിരുന്നുവെന്നും ശ്വേത പറഞ്ഞിരുന്നു. നമുക്ക് ഇത് വേണോ എന്നായിരുന്നു അന്ന് അച്ഛന്‍ ചോദിച്ചിരുന്നതെങ്കില്‍ ഒരുപക്ഷേ ആ വിവാഹം നടക്കില്ലായിരുന്നുവെന്നും ശ്വേതാ മേനോൻ മുൻപ് പറഞ്ഞിട്ടുണ്ട്.











