
മോഹൻലാലിനെതിരെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരോപണം ഉണ്ടെന്ന് താൻ കരുതുന്നില്ല ഷമ്മി തിലകൻ പറയുന്നു. നമുക്കറിയില്ല എന്താണ് കാര്യങ്ങളെന്ന്. ഏതായാലും അങ്ങനെയിരിക്കെ അദ്ദേഹത്തിന് രാജി വെക്കേണ്ട കാര്യമില്ലായിരുന്നു, അദ്ദേഹം രാജി വെച്ചത് എന്തിനാണ് എന്ന് മനസിലാകുന്നില്ല എന്നും മോഹന്‍ലാലിന്റെ മൗനം കാരണം ബലിയാടായ ആളാണ് താനെന്നും ഷമ്മി തിലകന്‍ പറയുന്നു. എന്നാൽ ‘അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ് വരുമെങ്കില്‍ സ്വാഗതം ചെയ്യു൦. ജഗദീഷിനോട് എല്ലാ കാര്യത്തിലും യോജിക്കുന്നു താൻ, ഒരു വ്യക്തിയല്ലെങ്കില്‍ കൂടി ഒരു ലീഡര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന് നല്ല കഴിവുണ്ട്

സംഘടനെ നയിക്കാനായുള്ള കഴിവുള്ള വ്യക്തിയായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത്. നല്ല സംഘാടന മികവ് കാണിക്കുന്ന വ്യക്തിയാണ് ജഗദീഷ് .എന്നാൽ വോട്ട് ചെയ്ത ജനങ്ങളോടുള്ള ഉത്തരവാദിത്തവും പ്രതിബദ്ധതയും മുകേഷ് കാണിക്കണമെന്നും ഷമ്മി തിലകൻ പറയുന്നുണ്ട്, ഷമ്മി തിലകൻ സംഘടനയില്‍ വരണോ എന്ന് തീരുമാനിക്കേണ്ടത് സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. താൻ സംഘടനയിൽ നിന്നും രാജി വെച്ചതല്ല, തന്നെ പുറത്താക്കിയതാണ്. ആ തീരുമാനം പുനപരിശോധിക്കേണ്ടത് അവരാണ്, താനല്ല.

ഏതായാലും അതിനായി അപേക്ഷയൊന്നും താന്‍ കൊടുക്കാന്‍ പോണില്ല. തന്നെ പുറത്താക്കാന്‍ ചുക്കാന്‍ പിടിച്ചവരെല്ലാം ഇപ്പോള്‍ കുറ്റാരോപിതരായി പുറത്തായി, അമ്മയിലെ മിക്ക തീരുമാനങ്ങളും എടുക്കുന്നത് അവൈലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. അതില്‍ നാലോ അഞ്ചോ പേരായിരിക്കും ഉണ്ടായിരിക്കുക. നിയമപ്രകാരം അങ്ങനെ എടുക്കുന്ന തീരുമാനം അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി വാങ്ങണം. അതൊന്നും പാലിക്കാതെയാണ് സംഘടനയില്‍ നിന്ന് പലരേയും പുറത്താക്കിയത്. നടി ആക്രമിക്കപെട്ടകേസിൽ അതിജീവിതയുടെ വിഷയത്തില്‍ സംഘടനയെടുത്ത തീരുമാനവും അങ്ങനെയാണ്. നിയമബോധത്തെ കുറിച്ചുള്ള അജ്ഞത തന്നെയാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം, അതേസമയം അമ്മ എക്സിക്യൂട്ടീവിന്റെ കൂട്ടരാജി എടുത്തുചാട്ടമാണ് .എല്ലാവരും ഒരുമിച്ച് രാജിവേക്കേണ്ട കാര്യമില്ലായിരുന്നു, കുറ്റാരോപിതര്‍ മാത്രം രാജിവെച്ചാല്‍ മതിയായിരുന്നു, ഇത് അനിശ്ചിതത്വം ഉണ്ടാക്കും. നിലവില്‍ അമ്മ അംഗമല്ലെങ്കിലും സ്ഥാപക അംഗമെന്ന നിലയില്‍ കൂട്ടരാജി വിഷമമുണ്ടാക്കി. അമ്മ പ്രസിഡന്റിന് മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടെന്നും അല്ലെങ്കില്‍ ഇങ്ങനെ നില്‍ക്കേണ്ടി വരില്ലല്ലോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോഹൻലാലിന്റെ മൗനത്തിന്റെ ബലിയാടാണ് താനെന്നും ഷമ്മി തിലകന്‍ പറഞ്ഞു.











