ഹേമ കമ്മിറ്റിയിൽ പരാമർശിച്ച പവർ ഗ്രൂപ്പ് തലവൻ ദിലീപോ ? താരങ്ങളുടെ അവസരം തട്ടിത്തെറിപ്പിച്ചു

2017  വരെ മലയാള സിനിമയെ നിയത്രിച്ചത് ദിലീപ് . ദിലീപിന്റെ നേതൃത്വത്തിലുള്ള പവർ ഗ്രൂപ്പ്  നഷ്ടപ്പെടുത്തിയത് നിരവധി താരങ്ങളുടെ അവസരങ്ങൾ.  നടി ആക്രമിക്കപ്പെട്ട ശേഷവും ദിലീപിന്റെ ഇടപെടൽ ഉണ്ടായെന്നും റിപ്പോർട്ടുകൾ. മലയാള സിനിമയെ നിയത്രിക്കുന്നത് പവർ ഗ്രൂപ് ആണെന്ന് ഹേമകമ്മിറ്റി  റിപ്പോർട്ടിൽ ഉണ്ടായിരുന്നു .  ഈ പവർ ഗ്രൂപിനെക്കുറിച്ചുള്ള കൂടുതൽ വിവരണങ്ങൾ ആണിപ്പോൾ പുറത്തു വരുന്നത് .

മലയാല സിനിമയിലെ താരങ്ങളുടെ മുഖം മൂടി വലിച്ചു കീറുന്നതാണ് റിപ്പോർട്ടിലുള്ള കാര്യങ്ങൾ.  മലയാള സിനിമാ രംഗത്തെ പവര്‍ ഗ്രൂപ്പിലെ മുഖ്യന്‍ നടന്‍ ദിലീപാണ്. ഈ മേഖലയിലെ കടിഞ്ഞാണ്‍ കൈക്കലാക്കിയ ദിലീപ് ഉള്‍പ്പെടുന്ന പവര്‍ ഗ്രൂപ്പാണ് 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത്. ദിലീപിന്റെ ഇടപെടലില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, ഭാവന തുടങ്ങിയ നിരവധി താരങ്ങള്‍ക്ക് അവസരം നഷ്ടമായി എന്നൊക്കെയുള്ള വിവരങ്ങളാണ് പുറത്തു വരുന്നത് .

2017ൽ നടി ആക്രമിക്കപ്പെട്ടതിന് ശേഷവും പവര്‍ ഗ്രൂപ്പിന്റെ ഇടപെടലുണ്ടായി. WCC പ്രവര്‍ത്തകരെ ഒതുക്കാനും ശ്രമം നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. AMMMA ഉല്‍പ്പെടെ തിയേറ്റര്‍ സംഘടനകള്‍ അടക്കം മലയാള സിനിമയിലെ പല സംഘടനകളും ദിലീപിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഒരു സിനിമയിലെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ദിലീപാണ്. നടിയെ അക്രമിച്ച സംഭവം വന്നപ്പോഴും ഇടവേള ബാബു, കെ ബി ഗണേഷ് കുമാര്‍, മുകേഷ്, സുരേഷ്, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ദിലീപിന്റെ കൂടെ ചേര്‍ന്ന് നിന്നു. സിനിമ ഏത് സമയത്ത് റിലീസ് ചെയ്യണം, നായകന്‍ ആരാകണം, നായിക ആരാകണമെന്നടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചതും ദിലീപാണ്. നായകന്മാരായി അഭിനയിച്ചു കൊണ്ടിരുന്ന നടന്മാരെ മാറ്റിനിര്‍ത്താന്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും സമ്മര്‍ദം ചെലുത്തി.

വിദേശത്ത് സിനിമ പുറത്തിറക്കുന്നതിലടക്കമുള്ള നിയന്ത്രണങ്ങള്‍ ദിലീപിന്റെ സമ്മര്‍ദത്തിലുണ്ടായിട്ടുണ്ട്. വിനയന്റെ  സത്യം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മുതല്‍ പൃഥ്വിരാജിനെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്തിയതും ദിലീപാണ്. സത്യത്തിൽ പൃഥ്വി ആയിരുന്നു നായകൻ.

ദിലീപ് മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് എഎംഎംഎ ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിന് ഭാവന അന്ന് നേരിട്ട് പരാതി നല്‍കിയെന്ന് ഇടവേള ബാബുവും  പൊലീസിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചിട്ടും എഎംഎംഎ പരിഗണിച്ചില്ല. കുഞ്ചാക്കോ ബോബന്‍, രമ്യ നമ്പീശന്‍ തുടങ്ങിയവരെ പൂര്‍ണമായി മാറ്റിനിര്‍ത്തി. ഡബ്ല്യുസിസി അംഗങ്ങളെയടക്കം മാറ്റിനിര്‍ത്തി.15 അംഗ പവര്‍ ഗ്രൂപ്പ് സിനിമാ മേഖലയിലുണ്ടെന്ന കാര്യമാണ്  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്ൽ പറയുന്നത് .

മലയാള സിനിമയില്‍ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന പവര്‍ഗ്രൂപ്പുണ്ടെന്നും അവര്‍ക്കെതിരെ സംസാരിക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭയമെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. ‘സംവിധായകനെതിരെ പരാതി പറയാന്‍ പോലും സിനിമയില്‍ സ്ത്രീകള്‍ക്ക് കഴിയുന്നില്ല എന്നും  അങ്ങനെ പറഞ്ഞാല്‍ മിണ്ടാതെയിരിക്കാനും ‘അഡ്ജസ്റ്റ്’ ചെയ്യാനുമാണ് പറയുക.

എന്നാല്‍ പുരുഷ സൂപ്പര്‍സ്റ്റാറുകള്‍ക്കോ, സംവിധായകര്‍ക്കോ പ്രൊഡ്യൂസര്‍ക്കോ എന്ത് വേണമെങ്കിലും ചെയ്യാമെന്നും ആരും അവരെ ഒന്നും പറയില്ലെന്നും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്. അങ്ങനെ എന്തെങ്കിലും അനുഭവം പുറത്തുപറഞ്ഞാല്‍ സിനിമയില്‍ ഇനിയൊരു അവസരം ലഭിക്കില്ലെന്ന് സ്ത്രീകള്‍ ഭയക്കുന്നുവെന്ന് മുതിര്‍ന്ന ഒരു നടിയുടെ മൊഴിയുണ്ട്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു വ്യക്തിയെ മേഖലയില്‍ നിന്നും വിലക്കാന്‍ ഗുരുതരമായ കാരണങ്ങളൊന്നും പവർ ഗ്രൂപ്പിന്  ആവശ്യമില്ല. ചെറിയ കാര്യത്തിനാണെങ്കില്‍ പോലും പവര്‍ഗ്രൂപ്പിലെ ആരെയെങ്കിലും അറിഞ്ഞോ അറിയാതെയോ എതിര്‍ത്താല്‍ അവര്‍ വിലക്ക് നേരിടും. പവര്‍ഗ്രൂപ്പിലെ ആര്‍ക്കെങ്കിലും പ്രസ്തുത വ്യക്തിയോട് അപ്രിയം തോന്നിയാല്‍ വിലക്ക് നേരിടും. അത്തരമൊരു ഘട്ടത്തില്‍ പവര്‍ഗ്രൂപ്പിലെ ആളുകള്‍ കൈകോര്‍ക്കുകയും പ്രസ്തുത വ്യക്തിയെ സിനിമയില്‍ നിന്നും വിലക്കുകയും ചെയ്യുകയാണെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.എന്തായാലും ഹേമകമ്മിറ്റി റിപ്പോർട് മലയാള സിനിമ മേഖലയിലെ ശുദ്ധികലശത്തിനു കാരണമാകുമെന്ന് വിശ്വസിക്കാം .