സിദ്ദിഖിനെ ആശ്വസിപ്പിക്കുന്ന വീഡിയോ; ആ പ്രചരണം വേദനിപ്പിച്ചു; കുടുംബ ഗ്രൂപ്പുകളില്‍ വരെ ചർച്ചയായി; ബീന ആന്റണി  

നടന്‍ സിദ്ദിഖിനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന നടി ബീന ആന്റണിയുടെ ഒരു  വീഡിയോ ഹേമകമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെ അടുത്തിടെ വൈറലായിരുന്നു. ഇപ്പോഴിതാ ആ വീഡിയോ ട്രോളായി വന്നത് തന്നെ വല്ലാതെ സങ്കടപ്പെടുത്തിയെന്ന് പറയുകയാണ് ബീന ആന്റണി. നടി തന്റെ സോഷ്യല്‍ മീഡിയ വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്. സിദ്ദിഖിന്‍റെ രാജിക്ക് പിന്നാലെ ബീന ആന്‍റണി സിദ്ധിക്കിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നു എന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചത്. എന്നാല്‍ ആ വീഡിയോ അത്തരത്തില്‍ പ്രചരിപ്പിക്കുന്നതും ട്രോള്‍ ചെയ്യുന്നതും വേദനിപ്പിക്കുന്ന കാര്യമാണ് ബീന ആന്റണിപറയുന്നു .

സിദ്ദിഖിന്‍റെ മകൻ സാപ്പി മരിച്ച സമയത്ത് പനിയായി കിടപ്പിലായതിനാല്‍ പോകാന്‍ സാധിച്ചില്ല. പിന്നീട് സിദ്ദിഖിനെ കണ്ടത് ജനറൽ ബോഡി സമയത്താണ്. അന്ന് പുള്ളിയെ ആശ്വസിപ്പിച്ച വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സിനിമ രംഗത്തെ ഇപ്പോഴത്തെ സംഭവങ്ങളില്‍ തനിക്ക് ആശങ്കയും ഞെട്ടലും ഉണ്ട്. പ്രചരിച്ച വീഡിയോയെ കുറിച്ച് കുറേപ്പേർക്ക് അറിയാത്ത കാര്യം പറയാനാണ് ഇപ്പോൾ ഇങ്ങനൊരു വീഡിയോ ചെയ്യുന്നത്. ഭര്‍ത്താവിന്‍റെയും തന്‍റെയും കുടുംബ ഗ്രൂപ്പുകളില്‍  അടക്കം വളരെ അധികം ചർച്ച ചെയ്യപ്പെട്ട വീഡിയോയാണിത്. ട്രോളായും ഇത് പ്രചരിക്കുന്നു

എന്റെ സഹോദരിമാരുടെ ഓഫീസിൽ അടക്കം ഈ വീഡിയോ ചർച്ചയായി. അതിനൊരു  വ്യക്ത വരുത്തനാണ് വീഡിയോ എന്ന് ബീന തുടക്കത്തില്‍ പറയുന്നു. സിദ്ദിഖിന്‍റെ മകൻ സാപ്പി മരിച്ച സമയത്ത് പനിയായി കിടപ്പിലായതിനാല്‍ പോകാന്‍ സാധിച്ചില്ല. പിന്നീട് സിദ്ദിഖിനെ കണ്ടത് ജനറൽ ബോഡി സമയത്താണ്. അന്ന് പുള്ളിയെ ആശ്വസിപ്പിച്ച വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തനിക്ക് സാപ്പിയെ കുഞ്ഞായിരിക്കുമ്പോൾ മുതൽ അറിയുന്നതാണ് എന്നും പിന്നീട് അവന്‍റെ മരണ വിവരം വേദനപ്പിച്ചുവെന്നും മരണം അവനവന്റെ ജീവിതത്തിൽ സംഭവിക്കുമ്പോഴെ വിഷമം അറിയാൻ പറ്റു. അല്ലാതെ പുറത്ത് നിന്ന് നോക്കുമ്പോൾ ഭയങ്കര തമാശയായി തോന്നാമെന്നും .തന്റെ അപ്പച്ചൻ മരിച്ചപ്പോഴും എന്റെ സഹോദരിയുടെ മകൻ മരിച്ചപ്പോഴുമെല്ലാം സിദ്ദിഖ് വിളിച്ച് സമാധാനിപ്പിച്ചിട്ടുണ്ട് എന്നും അതൊക്കെ ഒരു സഹോദരി, കുടുംബത്തിലെ അം​ഗം എന്നൊക്കെയുള്ള നിലയിൽ തന്നെ അദ്ദേഹം കാണുന്നത് കൊണ്ടാണ് എന്നും നടി പറയുന്നു