
പവർ ഗ്രൂപ്പിൽ മമ്മൂട്ടിയും മോഹൻലാലുമെന്ന നടി ഷക്കീല . ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ഇപ്പോൾ വെളിപ്പെടുത്തലുമായി ഷക്കീല രംഗത്തെത്തിയത് . പണ്ട് മുതൽക്ക് തന്നെ സിനിമയിൽ പവർ ഗ്രൂപ് ഉണ്ടെന്നനാണ് ഷക്കീല പറയുന്നത്, മോഹൻലാലും മമ്മൂട്ടിയും അല്ലാതെ വേറെ ആരാണ് പവർ ഗ്രൂപ്പ് . മുകേഷ് ഉണ്ട്, പക്ഷെ മമ്മൂട്ടിയും മോഹൻലാലുമാണ് മെയിൻ ഷക്കീല പറയുന്നു. മലയാള സിനിമാ രംഗത്ത് തന്റെ സിനിമകൾക്കെതിരെയും ഗൂഡ നീക്കങ്ങൾ നടന്നിട്ടുണ്ട്. തന്റെ സിനിമകൾക്ക് സെൻസർ കൊടുത്തില്ല, തന്നെ ബാൻ ചെയ്യാൻ ആലോചിച്ചു. എന്നെക്കുറിച്ച് ഒരു മുസ്ലിം മന്ത്രിയോട് പോയി സംസാരിച്ചു.

അമ്മ അസോസിയേഷനാണ് അങ്ങനെ ചെയ്തത്. ഒരു നടനിൽ നിന്നാണ് താൻ ഇക്കാര്യങ്ങൾ അറിഞ്ഞത്. ആ നടൻ അന്തരിച്ചു. തിയറ്ററുകൾ കല്യാണ മണ്ഡപങ്ങൾ ആയിരുന്ന കാലത്താണ് തന്റെ സിനിമകൾ സിനിമാ മേഖലയ്ക്ക് താങ്ങായത്. എന്നാൽ ആണധികാരം ഉപയോഗിച്ച് തന്റെ കരിയർ അവർ ഇല്ലാതാക്കി, മുൻപ് ഇക്കാര്യങ്ങൾ താൻ തുറന്ന് പറഞ്ഞതാണ്.അന്ന് ആരും തന്നെ പിന്തുണച്ചില്ല. ഇപ്പോൾ വരുന്ന തുറന്ന് പറച്ചിലുകൾ കാരണം മലയാള സിനിമാ രംഗത്തെ മാത്രം മോശമായി കാണേണ്ടതില്ലെന്നും ഷക്കീല പറയുന്നു

ഇതൊരു പാൻ ഇന്ത്യൻ പ്രശ്നമാണ്. തമിഴിൽ കാസ്റ്റിംഗ് കൗച്ച് മലയാളത്തേക്കാൾ കൂടുതലാണ്. തമിഴിനേക്കാൾ കൂടുതൽ തെലുങ്ക് സിനിമാ രംഗത്ത് ഈ പ്രവണതയുണ്ട്. നിർബന്ധിച്ച് നടിമാരെ നിർമാതാക്കളുടെയും സംവിധായകരുടെയും മുറിയിലേക്ക് പറഞ്ഞു വിടുന്നത് കണ്ടിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിനിടെ നടി രൂപശ്രീയ്ക്കുണ്ടായ ദുരനുഭവവും ഷക്കീല തുറന്ന് പറയുന്നുണ്ട്, അന്ന് രൂപശ്രീയെ രക്ഷിച്ചത് താൻ ആയിരുന്നു, താൻ അഭിനയിച്ച സിനിമയിൽ രൂപശ്രീ ആയിരുന്നു നായിക. രൂപശ്രീയ്ക്ക് താമസിക്കാൻ അനുവദിച്ച മുറിയുടെ എതിർവശത്ത് ആയിരുന്നു തന്റെ റൂം. രാത്രി രൂപശ്രീയുടെ മുറിയുടെ കതിൽ തട്ടുന്ന ശബ്ദംകേട്ട് പുറത്തുവന്നു. അന്ന് താനാണ് ആ പ്രശ്‌നത്തിൽ ഇടപെട്ട് രൂപശ്രീയെ രക്ഷിച്ചത്. സിനിമയുടെ പേര് തനിക്ക് ഓർമ്മയില്ല. അതിൽ കലാഭവൻ മണിയും ഉണ്ടായിരുന്നുവെന്നും ഷക്കീല പറഞ്ഞു.











