പൃഥ്വിയുടെ സെറ്റിൽ മയക്കുമരുന്ന് നൽകി ബലാൽസംഗം ചെയ്തു, വെളിപ്പെടുത്തലുമായി നടി

പൃഥ്വിരാജിന്റെ ‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റില്‍ ബലാത്സംഗത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി  നടി രംഗത്ത് . ഹൈദരാബാദില്‍ നടന്ന ഷൂട്ടിംഗിനിടെയാണ് സംഭവം. ഒരു ഷെഡ്യൂളില്‍ അഭിനയിക്കാനെത്തിയ നടിയെ  ശീതളപാനീയത്തിൽ  മയക്കുമരുന്ന് നല്‍കി ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍  പീഡിപ്പിച്ചു എന്നാണ് നടി പറയുന്നത്.

അസിസ്റ്റന്റ് ഡയറക്ടര്‍ ആയ മന്‍സൂര്‍ റഷീദിനെതിരെയാണ് ആരോപണമുയർന്നത്. ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഹൈദരാബാദ് പൊലീസിന് കേരളത്തില്‍ നിന്നും പ്രഷര്‍ ഉണ്ടെന്നും നടി  വെളിപ്പെടുത്തി. താന്‍ പലരോടും ഇക്കാര്യം പറഞ്ഞിരുന്നു. എന്നിട്ടും ഇയാളെ എമ്പുരാന്‍ സിനിമയുടെയും ഭാഗമാക്കി എന്നും നടി വ്യക്തമാക്കി. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടി നടത്തിയിട്ടുള്ളത്.

രണ്ട്-മൂന്ന് പ്രാവിശ്യം താൻ  ബ്രോ ഡാഡിയുടെ സെറ്റില്‍ പോയിട്ടുണ്ട്. നാലാമത്തെ പ്രാവിശ്യം ഒരു ഷെഡ്യൂള്‍ ഉണ്ടെന്ന് പറഞ്ഞ് തന്നെ വിളിക്കുകയായിരുന്നു. അതുകൊണ്ട് തനിക്ക് സംശയമൊന്നും തോന്നിയില്ല എന്നും നടി പറയുന്നു. ഈ സിനിമയുടെ എല്ലാ ക്രൂവും ഉള്ള ഹോട്ടലില്‍ നടിയും  റൂം ബുക്ക് ചെയ്തു. ആറ് മണി ആയപ്പോള്‍ നടി  റൂമിലെത്തി. അന്ന് ഷൂട്ട് ഉണ്ടെന്ന് മന്‍സൂര്‍ പറഞ്ഞതുകൊണ്ടാണ് നടി  റൂം ബുക്ക് ചെയ്തത്.

അന്ന് ഹൈദരാബാദിലെ  ശംഷാബാദ് ആയിരുന്നു ഷെഡ്യൂള്‍. ഷൂട്ട് കഴിഞ്ഞ് എല്ലാവരും അവിടെ വന്നിരുന്നുവെന്നും അപ്പോള്‍ മന്‍സൂര്‍ റഷീദ് വിളിച്ച് അങ്ങോട്ട് വരുന്നുണ്ടെന്നു പറഞ്ഞു. അവിടെ ചീഫ് അസോസിയേറ്റിനെയും വേറെ ചിലരെയും കാണാന്‍ പോകാമെന്നും  റെഡി ആയി ഇരിക്കാനെന്നും അറിയിച്ചു.

അതനുസരിച്ചു നടി  ഫ്രഷ് ആയി വന്നപ്പോള്‍ മൻസൂർ  വന്നു. അവിടെയുള്ള രണ്ട് വിന്‍ഡോയുടെയും കര്‍ട്ടന്‍ തുറന്നിട്ട്, സംസാരിച്ച് തനിക്ക് സ്‌പ്രൈറ്റ് ഒഴിച്ച് തന്നുവെന്നാണ് പാരായതിക്കാരിയുടെ വെളിപ്പെടുത്തൽ . സംശയം ഒന്നും തോന്നിയില്ല, അതുകൊണ്ട് തന്നെ സ്‌പ്രൈറ്റ് കുടിച്ചു.

ചോക്ലേറ്റ് ഉണ്ടായിരുന്നു എന്നാൽ അത് താൻ  കഴിച്ചില്ല. പെട്ടെന്ന്  തലകറക്കവും ഭയങ്കര വിറവലും വന്നുവെന്നും നടി ഓർക്കുന്നുണ്ട്. തനിക്ക് തലകറങ്ങുന്നുണ്ട്, തീരെ മേല എന്ന് താൻ  പറഞ്ഞു. അപ്പോൾ തന്നോട്  റെസ്റ്റ് എടുത്തോളാന്‍ അയാള്‍ പറഞ്ഞു. കുറച്ചു നേരം താൻ  അവിടെ ഇരുന്നു. പിന്നെ താൻ കണ്ണ് തുറക്കുന്നത് രാത്രി 11 മണിക്ക് ആണ്. തന്നെ  യൂസ് ചെയ്തു എന്ന്  മനസിലായി പേടിച്ചിട്ട് 50 തവണ എങ്കിലും മന്‍സൂറിനെ ഫോണില്‍ വിളിച്ചു പക്ഷെ  അയാള്‍ എടുത്തില്ല എന്നും നടി വ്യക്തമാക്കുന്നു.

അപ്പോള്‍ തന്റെ ഫ്രണ്ട്‌സിനെ വിളിച്ച്  ഇങ്ങനെ സംഭവിച്ചു, താൻ  അറിഞ്ഞില്ല എന്ന് പറഞ്ഞു. അവര് എന്നോട് വെക്കേറ്റ് ചെയ്യാന്‍ പറഞ്ഞു. പിന്നീട് വേറെ ആരെങ്കിലും വന്നാല്‍ പുറത്ത് പറയാന്‍ പറ്റാത്ത അവസ്ഥ ആയി പോകും എന്ന് പറഞ്ഞു.

വീട്ടിൽ നിന്ന് പോരുമ്പോൾ ഹസ്ബന്‍ഡിനോട് താൻ ഷൂട്ടിന് പോകുവാ എന്ന് പറഞ്ഞിരുന്നു. അല്ലാതെ ഈ സംഭവം പറഞ്ഞില്ല. ഹസ്ബന്‍ഡിനെ വിളിച്ച് തനിക്ക് തീരെ മേല വരാവോ എന്ന് ചോദിച്ചു.  ഒരു മണി ആയപ്പോഴേക്ക്  വെക്കേറ്റ് ചെയ്ത് വീട്ടിലേക്ക് പോയി.

എല്ലാ ക്രൂവും താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെയാണ്  താമസിച്ചിരുന്നത്. അതുകൊണ്ട് ഒരിക്കലും തനിക്ക് സംശയം തോന്നിയിരുന്നില്ല എന്നും നടി ആവർത്തിക്കുന്നുണ്ട്. മേക്ക് മൈ ട്രിപ്പ് വഴിയാണ് നടി  ഹോട്ടലില്‍ റൂം എടുത്തത്. അതിന്റെ ഡീറ്റെയ്ല്‍സ് ഒക്കെ നടി പൊലീസിന് കൊടുത്തിട്ടുണ്ട്.

സിസിടിവി ദൃശ്യം ഒക്കെ എടുത്തിട്ടുണ്ട്. ഹൈദരാബാദ് പൊലീസ് ഒന്നും ചെയ്തിട്ടില്ല. അവര്‍ക്ക് നല്ല പ്രഷര്‍ ഉണ്ട് എന്ന് പറഞ്ഞു. സിനിമലുള്ള കുറേ പേരോട് ഈ കേസിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

അതിനുശേഷം എമ്പുരാന്റെ ലൊക്കേഷനിലേക്ക് പോയി. അവിടെ ഒരു മാസത്തോളം വര്‍ക്ക് ചെയ്തു. അവിടെയും മൻസൂർ എന്ന ഈ വ്യക്തി ഉണ്ടായിരുന്നു.

പിന്നീട്  ഞാന്‍ വനിതാ കമ്മീഷന് പരാതി അയച്ചു. ഫെഫ്കയ്ക്കും അയച്ചു. പരാതി കൊടുത്തിട്ട് ഒരു റിപ്ലൈ അയച്ചു. അത് അല്ലാതെ മറ്റ് പ്രതികരണങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല.

എമ്പുരാന്റെ ഷൂട്ടിനിടയിൽ പൃഥ്വിരാജ് പില്ലേഴ്‌സ് എന്ന് പറഞ്ഞ് ഒരു ഫോട്ടോ ഇട്ടിട്ടുണ്ടായിരുന്നു. അതില്‍ ഈ വ്യക്തിയുണ്ട് എന്നും നടി പറയുന്നു. പിന്നീട് പൃഥ്വിരാജിന്റെ മാനേജരുമായി ബന്ധപ്പെട്ടു എമ്പുരാന്റെ ചീഫ് അസ്സോസിയേറ്റുമായി ഫോണിൽ കാര്യം അറിയിച്ചു.

ബ്രോ ഡാഡിയുടെ ചീഫ് അസോസിയേറ്റ് തന്നെയാണ് എമ്പുരാന്റെയും ചീഫ് അസോസിയേറ്റും. ആ വ്യക്തിയെ വിളിച്ച് ഈ കാര്യങ്ങളൊക്കെ നടി അറിയിച്ചു. ഇത് പുള്ളി അറിഞ്ഞ്ഞിരുന്നില്ല , നോക്കട്ടെ എന്ന് പറഞ്ഞു  പുള്ളി ഒരാഴ്ചത്തോളം ഇയാളെ നിരീക്ഷിച്ചു. ഈ അസ്സോസിയേറ്റ് ഡിറക്ടറിന്റെ ഫ്രണ്ടിന് താൻ വനിതാ കമ്മീഷന് നല്‍കിയ മെയിലിന്റെ കോപ്പി ഇട്ട് കൊടുക്കാന്‍ പറഞ്ഞു.

അങ്ങനെ പ്രിത്വിരാജിന്റെ മാനേജർ വിവരം അറിയുന്നത്. പിന്നീട് മൻസൂറിനെ പറഞ്ഞുവിട്ടുവെന്നും അയാള്‍ കൂടുതല്‍ വര്‍ക്ക് ചെയ്തത് ഈ വ്യക്തിയുടെ അസോസിയേറ്റ് ആയിട്ടായിരുന്നുവെന്നും നടി വെളിപ്പെടുത്തി.